AmericaLatest NewsNews

ന്യൂയോർക്ക് മുൻ ഗവർണർ ഡേവിഡ് പാറ്റേഴ്സണെയും മകനെയും ആക്രമിച്ച കേസിൽ രണ്ട് ആൺകുട്ടികൾ അറസ്റ്റിൽ

ന്യൂയോർക്ക്: മുൻ ഗവർണർ ഡേവിഡ് പാറ്റേഴ്സണെയും മകനെയും മാൻഹട്ടൻ്റെ അപ്പർ ഈസ്റ്റ് സൈഡിൽ ആക്രമിച്ച കേസിൽ 12 ഉം 13 ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. 70 വയസ്സുള്ള പാറ്റേഴ്സണും മകൻ ആൻ്റണി സ്ലിവയും (20) വെള്ളിയാഴ്ച രാത്രി 8.30 ഓടെ നടക്കാനിറങ്ങിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. ഇരുവർക്കും പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഘം ചേർന്ന് ആക്രമണം നടത്തിയതാണെന്ന് കേസിൽ പറയപ്പെടുന്നു. ആക്രമണത്തിൽ അഞ്ച് പേരെങ്കിലും പങ്കാളികളായിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. പ്രായപൂർത്തിയാകാത്തവരായതിനാൽ പിടിയിലായ കുട്ടികളുടെ പേരുകൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ഡെമോക്രാറ്റ് നേതാവായ പാറ്റേഴ്സൺ 2008 മുതൽ 2010 വരെ ന്യൂയോർക് ഗവർണറായി പ്രവർത്തിച്ചിരുന്നു. എലിയറ്റ് സ്പിറ്റ്സർ രാജിവെച്ചപ്പോൾ സംസ്ഥാനത്തിന്റെ ആദ്യ കറുത്തവർഗ്ഗ ഗവർണറായി പാറ്റേഴ്സൺ അധികാരത്തിലേറി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button