IndiaLatest NewsNewsPolitics

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്കയില്ലെന്ന് ഇന്ത്യ; ട്രംപിനോടുമുള്ള സൗഹൃദം പ്രധാനമെന്ന് വിദേശകാര്യ മന്ത്രി ജയശങ്കര്‍

മുംബൈ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പല രാജ്യങ്ങളും ആശങ്ക പ്രകടിപ്പിക്കുന്നതിനിടെ, ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ ആശങ്കയില്ലെന്ന നിലപാടുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

”ഡോണാള്‍ഡ് ട്രംപ് പ്രസിഡന്റായശേഷം അദ്ദേഹം വിളിച്ച ആദ്യത്തെ മൂന്നു ഫോണ്‍ കോളുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉള്‍പ്പെട്ടിരുന്നു,” ജയശങ്കര്‍ വ്യക്തമാക്കി. മോദി, ഒബാമയുടെ കാലത്ത് യുഎസ് ബന്ധം ശക്തമാക്കിയതായും പിന്നീട് ട്രംപുമായി സുഹൃദ്ബന്ധം പങ്കുവെച്ചതായും ബൈഡന്‍ ഭരണകൂടത്തോടും നല്ല ബന്ധമാണ് നിലനിര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട്, മറ്റ് രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമാണെന്നും ഇന്ത്യയ്ക്ക് ഈ വിഷയത്തില്‍ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്.

Show More

Related Articles

Back to top button