
കച്ചവടമനോഭാവം വിദ്യാഭ്യാസ രംഗത്ത് വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു . കുറച്ച് സ്ഥാപനങ്ങൾ അങ്ങനെ കേരളത്തിൽ നടത്തിവരുന്നതായി ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇങ്ങനെയുള്ള സ്കൂളുകളുടെ ഒന്നാം ക്ലാസിലെ പ്രവേശനം ആരംഭിച്ചു കഴിഞ്ഞു എന്നും ഇത് കെ ഇ ആർ ഇന്റെ ഒരു വലിയ ലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു ഇനി സംസ്ഥാനത്ത് ഒരു സ്കൂളിലും ഒന്നാം പ്രവേശനത്തിന് എഴുത്ത് അതുപോലെ അഭിമുഖ പരീക്ഷ അനുവദിക്കില്ലെന്ന് അവിടങ്ങളിൽ ബാലപീഡനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .
രക്ഷകർത്താവിനും പിന്നാലെ അഭിമുഖ പരീക്ഷയുണ്ട് പാഠപുസ്തകവും എൻട്രൻസ് പരീക്ഷയും ഒഴിവാക്കി സന്തോഷത്തോടുകൂടി കുഞ്ഞുങ്ങൾ സ്കൂളിൽ വരട്ടെ അവർ പ്രകൃതിയുമായി ചേർന്ന് എല്ലാം മനസ്സിലാക്കട്ടെ ഇതെല്ലാം കുഞ്ഞുമനസ്സുകളിൽ കയറുന്ന സമയമാണിത് ഈ ലോകത്ത് മറ്റൊരിടത്തും ഇതുപോലെ ഒന്നാം ക്ലാസിൽ ഒരു സിലബസും ഇല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു .
ഒന്നാം ക്ലാസിൽ കുഞ്ഞുങ്ങൾക്കുള്ള അഡ്മിഷൻ നിഷേധിക്കുന്നത് ബാലാവകാശ നിയമങ്ങൾക്കും ഭരണഘടനക്കും എതിരാണ് .പല സ്കൂളുകളും പിടിഎ ഫീസ് എന്നതിൽ 5000 രൂപ വരെ വാങ്ങുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇങ്ങനെയുള്ള സ്കൂളുകൾക്ക് എതിരെ കർശന നടപടി എടുക്കും
അംഗീകാരം ഇല്ലാത്ത സ്കൂളുകൾ നിരവധി പ്രവർത്തിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്