AmericaIndiaLatest NewsNews

സാം ആൾട്ട്മാൻ ഫെബ്രുവരി 5-ന് ഇന്ത്യ സന്ദർശിക്കും

ന്യൂഡൽഹി: ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഫെബ്രുവരി 5-ന് ഇന്ത്യ സന്ദർശിക്കുമെന്ന റിപ്പോർട്ട്. പ്രധാന സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനും ബിസിനസ് യോഗങ്ങളിൽ പങ്കെടുക്കാനുമാണ് സന്ദർശനമെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഇത് ആൾട്ട്മാന്റെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമായിരിക്കും. ഓപ്പൺഎഐ കഴിഞ്ഞ ദിവസം വാർത്താ ഏജൻസി എഎൻഐക്കെതിരെ അവരുടെ ഉള്ളടക്കം അനുമതിയില്ലാതെ ഉപയോഗിച്ചതായി കേസ്സു ഫയൽ ചെയ്തിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലുമാണ് ആൾട്ട്മാന്റെ സന്ദർശനം എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, ചൈനീസ് എഐ സ്റ്റാർട്ടപ്പ് ഡീപ്സീക്ക് അതിന്റെ പുതിയ മോഡൽ R1 പുറത്തിറക്കിയതോടെ, പാശ്ചാത്യ എഐ മോഡലുകൾക്കുള്ള വെല്ലുവിളി ശക്തമായ സാഹചര്യത്തിലാണ് ആൾട്ട്മാന്റെ ഇന്ത്യാ സന്ദർശനം എന്നും വിലയിരുത്തപ്പെടുന്നു.

Show More

Related Articles

Back to top button