
ന്യൂ ജേഴ്‌സി: സ്വന്തം വീട്ടിൽ അനധികൃത കുടിയേറ്റക്കാരിയെ താമസിപ്പിച്ചെന്ന വിവാദ വെളിപ്പെടുത്തലിനെ തുടർന്ന് ഗവർണർ ഫിൽ മർഫിക്കെതിരെ അന്വേഷണം ആരംഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയോഗിച്ച അതിർത്തി മേധാവി ടോം ഹോമാൻ വ്യക്തമാക്കി.
മർഫി (ഡെമോക്രാറ്റ്) അവരോട് “കഴിയുമെങ്കിൽ അറസ്റ്റ് ചെയ്യാം” എന്ന വെല്ലുവിളി ഉയർത്തിയതിന് പിന്നാലെയാണ് ഹോമാൻ നിയമലംഘനമാണിതെന്നും, പ്രോസിക്യൂഷൻ ആവശ്യപ്പെടുമെന്നും വ്യക്തമാക്കിയത്.
എന്നാൽ ഗവർണറുടെ വക്താവ് മർഫിയുടെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്‌തതാണെന്ന് വ്യക്തമാക്കി. “അദ്ദേഹം സുഹൃത്തിനേക്കുറിച്ചാണ് പറഞ്ഞത്. വീട്ടിൽ ആരുമില്ല,” വക്താവ് പറഞ്ഞു.