AmericaLatest NewsNews

കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാൻ 18-ാം നൂറ്റാണ്ടിലെ നിയമം പുനർജീവിപ്പിക്കാൻ തയ്യാറെടുക്കുന്നു ട്രംപ്

വാഷിംഗ്ടൺ: യുഎസിലെ കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾക്കൊരുങ്ങുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ‘ഏലിയൻസ് എനിമി ആക്ട്’ പുനർജീവിപ്പിക്കാൻ തയ്യാറെടുക്കുന്നു. അനധികൃത കുടിയേറ്റക്കാരിൽ ക്രിമിനൽ ഗ്യാങ് അംഗങ്ങളായി സംശയിക്കുന്നവരെ കോടതി നടപടികൾ ഇല്ലാതെ തന്നെ പുറത്താക്കാൻ ഈ നിയമം അനുമതി നൽകുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്തിന് ശേഷം ഇതാദ്യമായാണ് യുഎസ് ഈ നിയമം ഉപയോഗിക്കാൻ പോകുന്നത്. കൂട്ടമായുള്ള തിരിച്ചു അയയ്ക്കലിനായി സൈന്യത്തിന് നിർദ്ദേശം നൽകിയതായും, പള്ളികൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നും അറസ്റ്റ് നടത്താൻ അധികാരികൾക്ക് അധിക അധികാരങ്ങൾ നൽകിയതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ ട്രംപിന്റെ ഈ നീക്കത്തിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. “യുദ്ധകാലത്തെ നിയമം സമാധാനകാലത്ത് ഉപയോഗിക്കുന്നത് നീതിയല്ല” എന്നതാണ് അവരുടെ പ്രധാന ആരോപണം.

Show More

Related Articles

Back to top button