AmericaNewsObituary

ഹൂസ്റ്റൺ: ശാമുവേൽ മത്തായി അന്തരിച്ചു

ഹൂസ്റ്റൺ: കുണ്ടറ മുളവന പയ്യത്തുവിള സ്വദേശി ശാമുവേൽ മത്തായി (കുഞ്ഞുമോൻ – 73) ഹൂസ്റ്റണിൽ തിങ്കളാഴ്ച അന്തരിച്ചു. ദീർഘകാലം ന്യൂയോർക്കിൽ ഹെൽത്ത് കെയർ അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച életക്കാരനായിരുന്നു.

ലോങ്ങ് ഐലൻഡ് സോയാസെറ്റിൽ സ്ഥിരതാമസമായിരുന്ന പരേതൻ ഹൂസ്റ്റണിൽ മകളുടെ കൂടെ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. യോങ്കേഴ്‌സ് സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ ഇടവകാംഗമായ ശാമുവേൽ മത്തായി പതിനഞ്ചാം തീയതി രാവിലെ 10 മുതൽ 12:30 വരെ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ പള്ളിയിൽ പൊതുദർശനത്തിന് ശേഷം സംസ്കാര ചടങ്ങുകൾ നടത്തുമെന്ന് കുടുംബം അറിയിച്ചു.

ഭാര്യ: തങ്കമ്മ ശാമുവേൽ
മക്കൾ: അനീഷ മാത്യു, സ്‌റ്റെയ്‌സി ദാനിയേൽ, ജോയ്‌സ് ജോൺ
മരുമക്കൾ: റെജി മാത്യു, ബിനു ദാനിയേൽ, ഗ്രേഷ്യസ് ജോൺ
കൊച്ചുമക്കൾ: ലിബിയ, ഗ്രേയ്‌സ്, ജിയാ, ജൂലിയാ, ക്രിസ്റ്റിയൻ, നോയേൽ, നേതാനിയേൽ

Show More

Related Articles

Back to top button