AmericaLatest NewsNews

ട്രംപിന്റെ ഗാസ നിർദ്ദേശത്തിനെതിരെ ഐക്യരാഷ്ട്രസഭ


ന്യൂയോർക്ക്: ഗാസ എറ്റെടുക്കലുമായി ബന്ധപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെ ഐക്യരാഷ്ട്ര സഭ പ്രതികരണവുമായി രംഗത്ത്. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങൾ എല്ലാ രാജ്യങ്ങളും പാലിക്കണം എന്നതാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസിന്റെ മുഖ്യ ആവശ്യങ്ങൾ.

വംശീയ ഉന്മൂലനം നിർബന്ധമായും ഒഴിവാക്കണം എന്നും ഗാസയിൽ ശാശ്വതമായ വെടിനിർത്തലിന് ശ്രമിക്കണം എന്നും ഗുട്ടറെസ് വ്യക്തമാക്കി. സ്ഥിതി കൂടുതൽ വഷളാക്കാതെ, പരിഹാരങ്ങൾ തേടണമെന്ന് അദ്ദേഹം അറിയിച്ചു.

സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിന് ഗാസ അനിവാര്യമെന്ന് യുഎൻ
സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ ഗാസ സുപ്രധാനമാണ് എന്നും പലസ്തീനികൾക്ക് സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശം ലഭിക്കേണ്ടതുണ്ട് എന്നും യുഎൻ യോഗത്തിൽ ഗുട്ടറെസ് അഭിപ്രായപ്പെട്ടു.

Show More

Related Articles

Back to top button