AmericaCommunityLatest NewsNewsOther Countries
നോത്രഡാം കത്തീഡ്രലിൽ യേശുവിൻ്റെ മുൾകിരീടം വീണ്ടും പരസ്യവണക്കത്തിന്

നോത്രഡാം കത്തീഡ്രലിൽ യേശുവിൻ്റെ മുൾകിരീടം വീണ്ടും പരസ്യവണക്കത്തിന്
പാരിസ്: നോത്രഡാം കത്തീഡ്രലിൽ യേശുവിൻ്റെ മുൾകിരീടം പരസ്യവണക്കത്തിനായി തിരിച്ചെത്തിച്ചു. കുരിശിൽ യേശുവിനെ അണിയിച്ചിരുന്ന ഈ തിരുമുടി 2019ലെ തീപിടുത്തത്തെ തുടർന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നതായിരുന്നു.
കത്തീഡ്രലിൻ്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം കൂദാശ ചെയ്തതോടെയാണ് തിരുമുടി വീണ്ടും കത്തീഡ്രലിൽ എത്തിച്ചത്. പാരിസ് ആർച്ച് ബിഷപ്പിൻ്റെ കാർമികത്വത്തിൽ നടന്ന ചടങ്ങിലാണ് ഇത് വീണ്ടും സമർപ്പിച്ചത്.
ജനുവരി 10 മുതൽ ഏപ്രിൽ 18 വരെ എല്ലാ വെള്ളിയാഴ്ചയും, തുടർന്ന് എല്ലാ മാസാദ്യ വെള്ളിയാഴ്ചകളിലും തിരുമുടിയുടെ പരസ്യവണക്കത്തിന് അവസരമുണ്ടാകും.
1239ൽ ഫ്രാൻസിലെ ലൂയി ഒൻപതാമൻ രാജാവാണ് ഈ തിരുമുടി നോത്രഡാം കത്തീഡ്രലിൽ എത്തിച്ചത്.