IndiaLatest NewsNewsPolitics
ഡൽഹി തെരഞ്ഞെടുപ്പ്: ബിജെപിയുടെ തേരോട്ടം, കെജ്രിവാൾക്ക് നേരിയ ലീഡ്

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി ശക്തമായ ലീഡോടെ മുന്നിലാണ്. കേവലഭൂരിപക്ഷം പിന്നിട്ട ബിജെപി 28 വർഷത്തിന് ശേഷം ഡൽഹിയിൽ സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയിലേക്ക് നീങ്ങുകയാണ്. എഎപിയുടെ തുടർഭരണ സ്വപ്നം തകരുന്ന കാഴ്ചയാണ് തലസ്ഥാനത്ത്.
അരവിന്ദ് കെജ്രിവാൾ നേരിയ ലീഡ് നിലനിർത്തുന്നു.
മുഖ്യമന്ത്രി അതിഷിയടക്കമുള്ള പ്രമുഖ എഎപി നേതാക്കൾ പിന്നിലാണ്.
കോൺഗ്രസ് രണ്ട് സീറ്റിൽ ലീഡ് ചെയ്യുന്നു, എന്നാൽ വലിയ നേട്ടമൊന്നും പ്രതീക്ഷിക്കാനാകില്ലെന്നാണ് സൂചന.
മിക്ക എക്‌സിറ്റ് പോളുകളും ബിജെപിക്ക് വിജയം പ്രവചിച്ചിരുന്നു.വിജയിച്ചാൽ, എഎപി തുടർച്ചയായി നാലാം തവണ സർക്കാർ രൂപീകരിക്കുമെന്നും കോൺഗ്രസിന്റെ 15 വർഷത്തെ റെക്കോർഡ് തകർക്കുമെന്നും വിലയിരുത്തപ്പെടുന്നു.ഫെബ്രുവരി 5-നു നടന്ന വോട്ടെടുപ്പിൽ 60.54% പോളിങ് രേഖപ്പെടുത്തി.