IndiaLatest NewsNewsPolitics

ന്യൂ ഡൽഹി തെരെഞ്ഞെടുപ്പ് വന്മരങ്ങൾ വീണു

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വമ്പൻ വിജയത്തിലേക്ക്. മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പരാജയപ്പെട്ടു. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപി നേതാവ് പർവേശ് വർമ കേജ്‌രിവാളിനെ തോൽപ്പിച്ചു, ജംഗ്‌പുരയിൽ സിസോദിയക്കും തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി ഭൂരിപക്ഷം കടന്ന ലീഡ് നിലനിര്‍ത്തുകയാണ്. രണ്ടാം സ്ഥാനത്ത് എഎപി, കോൺഗ്രസിന് ഒരിടത്തും ലീഡില്ല.

2015, 2020 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷം നേടിയ എഎപിക്ക് ഇത്തവണ വൻ തിരിച്ചടി. 60.54% വോട്ടെടുപ്പ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ, എക്സിറ്റ് പോളുകളും ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നു. 2020-ൽ 62 സീറ്റുകൾ നേടിയ എഎപി, ഇത്തവണ അത്രയും വിജയപ്രതീക്ഷ പുലർത്തിയിരുന്നില്ല.

ബിജെപി സുസ്ഥിര ഭൂരിപക്ഷം ഉറപ്പിച്ചുവെന്നും, ഡൽഹിയിൽ അധികാരമേറ്റെടുക്കുമെന്ന് വ്യക്തമാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Show More

Related Articles

Back to top button