AmericaCommunityLatest NewsNews
ട്രംപ്: “ദൈവത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം”

വാഷിംഗ്ടൺ: ദൈവത്തെയും മതത്തെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ആഹ്വാനവുമായി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടണിലെ കാപ്പിറ്റോളിൽ നടന്ന ദേശീയ പ്രാർത്ഥനാ പ്രഭാതഭക്ഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്നേഹം, വിശ്വാസം, ക്ഷമ എന്നിവയുടെ പ്രാധാന്യം ട്രംപ് പ്രസംഗത്തിൽ വ്യക്തമാക്കിയതോടൊപ്പം, താനിപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടു കക്ഷികളിലെയും നിയമസഭാംഗങ്ങൾ ഒരുമിച്ചു പങ്കെടുക്കുന്ന വർഷാന്ത്യ പരിപാടിയാണിത്.
1953-ൽ പ്രസിഡന്റ് ഡ്വൈറ്റ് ഡി. ഐസൻഹോവറായിരുന്നു ആദ്യമായി ഈ ചടങ്ങിൽ പങ്കെടുത്ത അമേരിക്കൻ പ്രസിഡന്റ്. അതിനുശേഷം എല്ലാ പ്രസിഡന്റുമാരും ഈ സമ്മേളനത്തിൽ സംബന്ധിച്ചു.2020 ഫെബ്രുവരി 5-ന്, ഇംപീച്ച്‌മെന്റ് വിചാരണയിൽ കുറ്റവിമുക്തനായതിന് ശേഷമായിരുന്നു ട്രംപിന്റെ അവസാന ദേശീയ പ്രാർത്ഥനാ പ്രഭാതഭക്ഷണ പ്രസംഗം.