ജോര്‍ജ് പണിക്കര്‍

ഇല്ലിനോയി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റായിരുന്ന മറിയാമ്മ പിള്ളയുടെ വേര്‍പാടില്‍ ഐഎംഎ അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ഷിബു മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മറിയാമ്മ പിള്ള സമൂഹത്തിനും സംഘടനയ്ക്കും നല്‍കിയ നേതൃത്വത്തെ പാടവത്തെ സംബന്ധിച്ച് സംസാരിക്കുകയുണ്ടായി. തന്നെ ഒരു കുടുംബാംഗത്തെപ്പോലെയാണ് മറിയാമ്മ പിള്ള കണ്ടിരുന്നതെന്നും എന്നും വിളിച്ച് രോഗ വിവരങ്ങള്‍ തിരക്കിയിരുന്നുവെന്നും സെക്രട്ടറി സുനൈന ചാക്കോ അനുസ്മരിച്ചു.

മരണ സമയത്ത് കിടക്കയ്ക്ക് സമീപം കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന ഏക വ്യക്തി താനായിരുന്നുവെന്നും അതൊരു മഹാഭാഗ്യമായി കരുതുന്നുവെന്നും മുന്‍ പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍ പറഞ്ഞു. അനില്‍ കുമാര്‍ പിള്ള, ജോര്‍ജ് ചക്കാലത്തൊട്ടില്‍, ജോയി ഇണ്ടിക്കുഴി, ജോബി കുരിശിങ്കല്‍, രാജന്‍ മാലിക്കില്‍, ജോര്‍ജ് മാത്യു തുടങ്ങി ധാരാളം ഐഎംഎ പ്രവര്‍ത്തകര്‍ മറിയാമ്മ പിള്ളയുമായുള്ള തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

ചിക്കാഗോയ്ക്കും പ്രത്യേകിച്ച് ഇല്ലിനോയി മലയാളി അസോസിയേഷനും തീരാ നഷ്ടമാണ് മറിയാമ്മ പിള്ളയുടെ വേര്‍പാട് അംഗങ്ങള്‍ വിലയിരുത്തി. മറിയാമ്മ പിള്ളയുടെ സ്മരണ നിലനിര്‍ത്താന്‍ ഐഎംഎ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും യോഗത്തില്‍ തീരുമാനം കൈക്കൊണ്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here