Blog
അമേരിക്കയിൽ മാവേലിയുടെ വരവ് വലിയ കൗതുകമായി.
September 21, 2024
അമേരിക്കയിൽ മാവേലിയുടെ വരവ് വലിയ കൗതുകമായി.
ജീമോൻ റാന്നി ലീഗ് സിറ്റി, (ഹ്യൂസ്റ്റൺ) ടെക്സാസ് : ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷം വളരെ വ്യത്യസ്തവും കൗതുകവും ഉണർത്തി അമേരിക്കൻ മലയാളി സമൂഹത്തിൽ വേറിട്ട് നിന്നു. എന്നും വ്യത്യസ്തമായതും കൗതുകമുണർത്തുന്നതുമായ രീതിയിലാണ് ലീഗ് സിറ്റി മലയാളികൾ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഡിക്കിൻസൺ ബേയിൽ നിന്നും ജലമാർഗ്ഗം ചെണ്ടമേളവും, താലപ്പൊലിയുമേന്തിയ ബോട്ടുകളുടെയും, വള്ളങ്ങളുടെയും അകമ്പടിയോടെ എത്തിയ മാവേലിയെ വൻജനാവലിയാണ് വരവേറ്റത്. തുടർന്ന് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഘോഷയാത്രയിൽ പഞ്ചാരിമേളത്തിന്റെയും, പുലികളിയുടെയും അകമ്പടിയോടെ താലപ്പൊലിയേന്തിയ മലയാളി മങ്കകളുടെ മധ്യത്തിൽ വിശിഷ്‌ടാതിഥികളെയും മഹാബലി തമ്പുരാനേയും ഓണ അരങ്ങിലേക്ക് എഴുന്നള്ളിക്കുകയുണ്ടായി. തുടർന്ന് മഹാബലിയും ലീഗ് സിറ്റി മലയാളി സമാജം ഭാരവാഹികളും ഒന്നിച്ചു ചേർന്ന് നിലവിളക്കു കൊളുത്തി. ആനകളും, കഥകളിയും, കേരളത്തിന്റെ മറ്റു കലാരൂപങ്ങളുമെല്ലാം ഒരുക്കികൊണ്ടുള്ള ഓഡിറ്റോറിയം തന്നെ വളരെ കൗതുകമുണർത്തുന്നതായിരുന്നു. 2024 സെപ്റ്റംബർ 7ന് വാൾട്ടർ ഹാൾ പാർക്കിലെ ഓഡിറ്റോറിയത്തിൽ നടന്ന ഈ ആഘോഷം, സമാജത്തിലെ അംഗങ്ങളും, ഗാൽവസ്റ്റൻ കൗണ്ടി ഒഫീഷ്യൽസും ഒരുപോലെ ആസ്വദിച്ചു. ആദ്യകാല അമേരിക്കൻ മലയാളികളിൽ പലർക്കും ഇത് അവരുടെ ജീവിതത്തിലെ മറക്കാനാവാത്തതും സന്തോഷം നൽകുന്നതുമായ ഒരു അനുഭവമായിരുന്നു എന്നവർ സാക്ഷ്യപ്പെടുത്തി. എമി ജെയ്‌സന്റെയും, എലേന ടെൽസന്റെയും നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ ഓണപ്പൂക്കളം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ഉച്ചയോടെ നാടൻ വാഴയിലയിൽ വിളമ്പിയ വളരെ രുചികരമായ ഓണസദ്യയും എല്ലാവരും ആസ്വദിച്ചു. ഈ ഓണാഘോഷം വഴി സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും സന്ദേശം പരത്തി സമാജത്തിലെ അംഗങ്ങളുടെ ഇടയില്‍ ബന്ധങ്ങള്‍ ശക്തപ്പെടുത്തുക എന്ന ലക്ഷ്യം സാധിച്ചെടുത്തു. സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡന്റ് – ലിഷ ടെൽസൺ 973-477-7775, വൈസ് പ്രസിഡന്റ് – സോജൻ ജോർജ് 409-256-9840, സെക്രട്ടറി – ഡോ.രാജ്കുമാർ മേനോൻ 262-744-0452, ജോയിന്റ് സെക്രട്ടറി – സിഞ്ചു ജേക്കബ് 240-426-1845, ജോയിന്റ് സെക്രട്ടറി – ബിജോ സെബാസ്റ്റ്യൻ 409-256-6427, ട്രെഷറർ-രാജൻകുഞ്ഞ് ഗീവർഗ്ഗീസ് 507-822-0051, ജോയിന്റ് ട്രെഷറർ – മാത്യു പോൾ 409-454-3472.
പുതിയ കോവിഡ് വേരിയന്റ് യു.എസിലെ പകുതി സംസ്ഥാനങ്ങളിലും വ്യാപിച്ചതായി ആരോഗ്യ വൃത്തങ്ങള്‍
September 20, 2024
പുതിയ കോവിഡ് വേരിയന്റ് യു.എസിലെ പകുതി സംസ്ഥാനങ്ങളിലും വ്യാപിച്ചതായി ആരോഗ്യ വൃത്തങ്ങള്‍
വാഷിംഗ്ടണ്‍: യുഎസിലെ കുറഞ്ഞത് 25 സംസ്ഥാനങ്ങളെങ്കിലും 100-ലധികം കേസുകളിൽ നിന്ന് GISAID എന്ന ആഗോള വൈറസ്…
പിതാവിനെ ആക്രമിച്ച കരടിയെ വെടിവെച്ചു കൊന്നു 12 വയസ്സുകാരൻ അച്ഛൻ്റെ ജീവൻ രക്ഷിച്ചു
September 20, 2024
പിതാവിനെ ആക്രമിച്ച കരടിയെ വെടിവെച്ചു കൊന്നു 12 വയസ്സുകാരൻ അച്ഛൻ്റെ ജീവൻ രക്ഷിച്ചു
വിസ്കോൺസിൻ :സെപ്തംബർ ആദ്യവാരം വേട്ടയാടുന്നതിനിടയിൽ ഒരു കരടിയുടെ ആക്രമണത്തിന് ശേഷം എനിക്ക് ജീവിച്ചിരിക്കാൻ ഭാഗ്യമുണ്ടായിയെന്നു ഒരു…
പ്രസിഡന്റ് തിരെഞ്ഞെടുപ്പ് : ഇല്ലിനോയിസ് ഏർലി വോട്ടിംഗ് അടുത്ത ആഴ്ച ആരംഭിക്കും
September 20, 2024
പ്രസിഡന്റ് തിരെഞ്ഞെടുപ്പ് : ഇല്ലിനോയിസ് ഏർലി വോട്ടിംഗ് അടുത്ത ആഴ്ച ആരംഭിക്കും
ഇല്ലിനോയിസ്:2024-ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിംഗ് ഇല്ലിനോയിസിൽ അടുത്തയാഴ്ച സംസ്ഥാനത്തുടനീളം ആരംഭിക്കും. വാസ്തവത്തിൽ, കുക്ക് കൗണ്ടിയും ചിക്കാഗോ…
ഇസ്രായേൽ പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖരെ വധിക്കാൻ ഗൂഢാലോചന; യുവാവ് അറസ്റ്റിൽ
September 19, 2024
ഇസ്രായേൽ പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖരെ വധിക്കാൻ ഗൂഢാലോചന; യുവാവ് അറസ്റ്റിൽ
തെലവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെയും വധിക്കാനുള്ള ഗൂഢാലോചന നടത്തിയെന്ന്…
പി. സി മാത്യു ഫോർ ഗാർലാൻഡ് മേയർ 2025 തിരഞ്ഞെടുപ്പ് പ്രചാരണം: സോഫ്റ്റ് കിക്ക് ഓഫ് അഗപ്പേ ചർച് സീനിയർ പാസ്റ്റർ ഷാജി കെ. ഡാനിയേൽ നിർവഹിച്ചു
September 19, 2024
പി. സി മാത്യു ഫോർ ഗാർലാൻഡ് മേയർ 2025 തിരഞ്ഞെടുപ്പ് പ്രചാരണം: സോഫ്റ്റ് കിക്ക് ഓഫ് അഗപ്പേ ചർച് സീനിയർ പാസ്റ്റർ ഷാജി കെ. ഡാനിയേൽ നിർവഹിച്ചു
ഡാളസ്: 2025 -ൽ നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഒഴിവു വരുന്ന മേയർ സ്ഥാനത്തേക്ക് ഗാർലണ്ടിൽ മത്സരിക്കുന്ന…
ആത്മീയതയുടെ പ്രഭ അനുഭവിക്കാൻ കഴിഞ്ഞതായി ബ്ലെസി.
September 19, 2024
ആത്മീയതയുടെ പ്രഭ അനുഭവിക്കാൻ കഴിഞ്ഞതായി ബ്ലെസി.
ഡാളസ് :കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കുന്നത്തിലൂടെ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുന്ന ആത്മീയതയുടെ പ്രഭ…
ലിംഗസമത്വം വിപുലീകരിക്കണമെന്ന് സ്മൃതി ഇറാനി.
September 18, 2024
ലിംഗസമത്വം വിപുലീകരിക്കണമെന്ന് സ്മൃതി ഇറാനി.
വാഷിംഗ്ടൺ ഡിസി: ഇന്ത്യയിലും ആഗോള തലത്തിലും ലിംഗസമത്വം വികസിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി…
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിരാഹാര സത്യാഗ്രഹപ്പന്തൽ സന്ദർശിച്ചു
September 18, 2024
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിരാഹാര സത്യാഗ്രഹപ്പന്തൽ സന്ദർശിച്ചു
മട്ടന്നൂർ: കണ്ണൂർ എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, മട്ടന്നൂരിൽഅനിശ്ചിതകാല നിരാഹാര സത്യാഗ്രഹം…
മലപ്പുറം ജില്ലയെ ഒറ്റുകൊടുക്കുന്ന ഉദ്യോഗസ്ഥ ശ്രമങ്ങളെ ചെറുക്കണം – പ്രവാസി വെൽഫെയർ മലപ്പുറം
September 17, 2024
മലപ്പുറം ജില്ലയെ ഒറ്റുകൊടുക്കുന്ന ഉദ്യോഗസ്ഥ ശ്രമങ്ങളെ ചെറുക്കണം – പ്രവാസി വെൽഫെയർ മലപ്പുറം
കേരളത്തിനകത്ത് മത സൌഹാർദ്ദത്തിലും സമാധാനത്തിലും സാഹോദര്യത്തിലും ഏറെ പാരമ്പര്യമുള്ള മലപ്പുറം ജില്ലയെ മന:പൂർവ്വം കുറ്റകൃത്യങ്ങളുടെ ഹബ്ബാക്കി…