



ദോഹ : വിവിധ ജനവിഭാഗങ്ങൾക്ക് അവരുടെ വിശ്വാസാചാരങ്ങളിൽ സ്വതന്ത്ര്യവും, അവ വ്യക്തിതലത്തിൽ പാലിക്കുന്നതിന് അവകാശാധികാരങ്ങളും ഉണ്ടായിരിക്കുക എന്നത് ഇന്ത്യ നിർമ്മിക്കപ്പെട്ടതിൻ്റെയും നിലനിൽക്കുന്നതിൻ്റെയും ആധാരശിലയാണെന്നും അതാണ് ഇന്ത്യൻ ഭരണഘടന...
Read moreDetailsദുബായ് : യുഎഇയിൽ ശക്തമായ പൊടിക്കാറ്റ് തുടരുന്നു. രാവിലെ മുതൽ തുടങ്ങിയ കാറ്റ് മിക്കയിടത്തും ദൂരക്കാഴ്ച കുറയ്ക്കുകയും വാഹന സഞ്ചാരം മന്ദഗതിയിലാക്കുകയും ചെയ്തു. താപനിലയിൽ വീണ്ടും കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്ന്...
Read moreDetailsദുബായ്: ഇന്ത്യയിലെ ദ്വിദിന ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയശേഷം യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം,...
Read moreDetailsന്യൂഡൽഹി: ഇന്ത്യയെ സ്വയം ആസ്വദിച്ച്, ദുബായ് കിരീടാവകാശിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമിന്റെ ചരിത്രാത്മക സന്ദർശനം രാജ്യത്തെ മാനസികരൂപത്തിൽ...
Read moreDetailsദുബായ്: യുഎഇയിൽ പ്രവർത്തിച്ചിരുന്ന ഏഴ് കമ്പനികൾക്ക് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾക്ക് തുടക്കമായി. യുഎഇ നീതിന്യായ മന്ത്രാലയം വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു – രാജ്യത്ത്...
Read moreDetailsകൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗമായ പ്രവാസി ശ്രീ യുടെ നേതൃത്വത്തിൽ ടൂബ്ലി കെ പി എ ഹാളിൽ വച്ച് സംഘടിപ്പിച്ച മൈലാഞ്ചി രാവ് ശ്രെദ്ധേയമായി. ആഘോഷത്തിന്റെ...
Read moreDetailsഗാസ സിറ്റി: ഗാസ യുദ്ധം തുടരുന്നതിനിടയിൽ ഹമാസിനെതിരെ ശക്തമായ പ്രതിഷേധവുമായി പലസ്തീനികള്‍ രംഗത്തെത്തി. വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലഹിയയില്‍ നൂറുകണക്കിന് ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധം രേഖപ്പെടുത്തി. യുദ്ധം...
Read moreDetailsറോം: ഫെബ്രുവരി 28-നുണ്ടായ അതീവഗുരുതര ശ്വാസതടസ്സത്തെത്തുടർന്ന്, 88-കാരനായ പാപ്പാ ഫ്രാൻസിസിന്റെ ചികിത്സ തുടരണമോ, അല്ലെങ്കിൽ വെറുതെ വിടണമോ എന്ന കഠിനമായ തീരുമാനത്തിനുമുന്നിൽ വെച്ച് നിൽക്കേണ്ടിവന്നെന്ന് അദ്ദേഹത്തിന്റെ ചികിത്സാ...
Read moreDetailsജിദ്ദ ∙ സൗദിയിൽ വ്യോമയാന ചട്ടങ്ങൾ ലംഘിച്ചതിന് വിമാനക്കമ്പനികൾക്കും വ്യക്തികൾക്കും കനത്ത പിഴ ചുമത്തി സിവിൽ ഏവിയേഷൻ അതോറിറ്റി. യാത്രക്കാരുടെ പരാതികളും വ്യോമയാന മേഖലയിൽ ഉണ്ടായ നിയമലംഘനങ്ങളും...
Read moreDetailsകാലാതിവർത്തിയായ ക്ലാസിക് നാടകങ്ങൾ കാണാൻ അവസരമൊരുക്കി ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്). കുടുംബങ്ങളുടെ പ്രിയവിനോദകേന്ദ്രമായ അൽ ഖസ്ബയിലെ 'മസ്ര അൽ ഖസ്ബ' തീയറ്ററിലാണ് നാടക പ്രദർശനങ്ങളൊരുങ്ങുന്നത്. ഏപ്രിൽ 1 മുതൽ ഡിസംബർ 7 വരെ, വിവിധ ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന നാടകങ്ങളുടെ പട്ടികയിൽ “സിൻഡ്രല”, “ട്രഷർ ഐലൻഡ്”, “പിനോക്കിയോ”, “എറൗണ്ട് ദി വേൾഡ് ഇൻ 80 ഡേയ്‌സ്”, “സ്നോ വൈറ്റ് & ദി സെവൻ ഡ്വാർഫ്‌സ്” എന്നിങ്ങനെ നാടകകഥാപ്രേമികളുടെ മനംകവർന്ന എക്കാലത്തെയും മികച്ച പേരുകളുണ്ട്. തീയറ്റർ രംഗത്ത് പ്രശസ്തരായ H2 പ്രൊഡക്ഷൻസുമായി ചേർന്നാണ് പ്രദർശനമൊരുക്കുന്നത്. എട്ടു മാസത്തോളം നീണ്ടുനിൽക്കുന്ന നാടകമേള ഏപ്രിൽ 1ന് 'സിൻഡ്രല'യുടെ പ്രദർശനത്തോടെ ആരംഭിക്കും. ഏപ്രിൽ 5 വരെ ഈ നാടകം കാണാൻ അവസരമുണ്ടാവും. ശേഷം, ജൂൺ 2 മുതൽ 7 വരെ 'ട്രഷർ ഐലൻഡ്', ആഗസ്റ്റ് 29 മുതൽ 31 വരെ 'പിനോക്കിയോ' എന്നീ നാടകങ്ങൾ അരങ്ങേറും. സംവേദനാത്മകമായ തമാശയും സാഹസികതയും സമ്മേളിപ്പിച്ച് കുടുംബങ്ങളെയും കുട്ടികളെയും നാടകാനുഭവത്തിന്റെ പുതുലോകത്തേക്ക് കൈപിടിക്കുന്ന 'എറൗണ്ട് ദി വേൾഡ് ഇൻ 80 ഡേയ്സി'ന്റെ പ്രദർശനം ഒക്ടോബർ 11 തൊട്ട് 16 വരെയാണ്. ഡിസംബർ 5 മുതൽ 7 വരെയുള്ള 'സ്നോ വൈറ്റ് & ദി സെവൻ ഡ്വാർഫ്‌സ്' പ്രദർശനത്തോടെ നാടകമേള സമാപിക്കും. അതതു തീയതികളിൽ വൈകുന്നേരം 3 നും 6നുമായി രണ്ട് പ്രദർശനങ്ങളാണുണ്ടാവുക. ടിക്കറ്റ് നിരക്ക് 45 ദിർഹം. "സാംസ്കാരികവും വിനോദപരവുമായ പ്രദർശനങ്ങൾക്ക് പ്രശസ്തമാണ് അൽ ഖസ്ബ. കുടുംബസന്ദർശകർക്ക് എന്നും പ്രിയപ്പെട്ട ഈ കേന്ദ്രത്തിലെ 2025 സീസൺ കൂടുതൽ സജീവമാക്കാനാണ് നാടകമേളയൊരുക്കുന്നത്. സാഹിത്യത്തിനും സാംസ്കാരികപ്രവർത്തനങ്ങൾക്കും കൂടുതൽ ഇടം നൽകുകയെന്ന ഷാർജയുടെ കാഴ്ചപ്പാടിനോട് ചേർന്ന് നിന്ന്, ലോകോത്തരനിലവാരത്തിലുള്ള വിനോദമൊരുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനും വിനോദത്തിലൂടെയും കഥപറച്ചിലിലൂടെയും കുടുംബസന്ദർശകർക്ക് മികച്ച അനുഭവങ്ങളൊരുക്കാനാകുമെന്ന് വിശ്വസിക്കുന്നു"- അൽഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട് എന്നീ വിനോദകേന്ദ്രങ്ങളുടെ മാനേജർ ഖാലിദ് അൽ അലി പറഞ്ഞു. എൽഈഡി ബാക്ഗ്രൗണ്ട്, കഥാസാഹചര്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കപ്പെടുന്ന ഡൈനാമിക് ലൈറ്റിങ്, സൗണ്ട് സിസ്റ്റം എന്നിങ്ങനെ മികച്ച സാങ്കേതിക സൗകര്യങ്ങളുടെ പശ്ചാത്തലത്തിലാണ് മസ്ര അൽ ഖസ്ബയിലെ പ്രദർശനങ്ങളൊരുങ്ങുന്നത്. വേറിട്ട വാസ്തുശൈലിയും കനാലിലെ ബോട്ട് യാത്രകളും നടപ്പാതകളും കുട്ടികൾക്കായുള്ള കളിയിടങ്ങളും സജീവമാക്കുന്ന അൽ ഖസ്ബയിലെത്തുന്ന സന്ദർശകർക്ക് വൈവിധ്യമാർന്ന രുചികേന്ദ്രങ്ങളും അനുഭവിച്ചറിയാം. കൂടുതൽ വിവരങ്ങൾക്ക് 0569929778 എന്നീ നമ്പറിൽ ബന്ധപ്പെടാം. നാടകപ്രദർശനങ്ങളെക്കുറിച്ചും ഈദുൽ ഫിത്തർ വേളയിലടക്കമുള്ള അൽ ഖസ്ബയിലെ സാംസ്കാരിക പ്രദർശനങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ അൽ ഖസ്ബയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സന്ദർശിക്കാം.
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.