മുംബൈ: മാലേഗാവ് സ്‌ഫോടനക്കേസിലെ ഒമ്പത് പ്രതികളെയും വെറുതെ വിട്ടുകൊണ്ട് മുംബൈ കോടതി വിധി പ്രഖ്യാപിച്ചു. കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകളുടെ അഭാവത്തിലാണ് സെഷന്‍സ് ജഡ്ജ് വി. വി പാട്ടീല്‍ പ്രതികളെ വെറുതെവിട്ടത്.

കേസിലെ പ്രതികളായ നൂറുല്‍ ഹുദ, ഷബിര്‍ അഹമ്മദ്, റയീസ് അഹമ്മദ്, സല്‍മാന്‍ ഫര്‍സി, ഫറോഗ് മഗ്ദൂമി, ഷെയ്ക് മുഹമ്മദ് അലി, ആസിഫ് ഖാന്‍, മുഹമ്മദ് സയീദ്, അബ്രാര്‍ അഹമ്മദ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്. ഇതില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. 

2006 സപ്തംബര്‍ എട്ടിന് നാസിക് ജില്ലയിലെ മാലെഗാവില്‍ ഒരു മുസ്ലിം പള്ളിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 37 പേര്‍ കൊല്ലപ്പെടുകയും 125 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവമാണ് കേസിനാധാരം

ആദ്യം മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷിച്ച കേസ് പിന്നീട് സിബിഐയും എന്‍ഐഎയും അന്വേഷിച്ചിരുന്നു.