വിജയ് മല്യ രാജ്യസഭാംഗത്വം രാജിവച്ചു. രാജിക്കത്ത് രാജ്യസഭാ അധ്യക്ഷന് കൈമാറി.

ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത വന്‍തുക തിരിച്ചടയ്ക്കാതെ രാജ്യവിട്ട മദ്യരാജാവ് വിജയ് മല്യ രാജ്യസഭാംഗത്വം രാജിവച്ചു. രാജ്യസഭാധ്യക്ഷനും എത്തിക്‌സ് കമ്മിറ്റി അധ്യക്ഷനും അദ്ദേഹം രാജിക്കത്ത് അയച്ചുകൊടുത്തു. മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് രാജ്യസഭാ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. എത്തിക്‌സ് കമ്മിറ്റി നാളെ യോഗംചേര്‍ന്ന് അന്തിമ തീരുമാനം എടുക്കാനിരിക്കെയാണ് രാജി. 13 ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത 9,000 കോടിയിലേറെ രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. നിയമ നടപടികള്‍ തുടങ്ങിയതിന് പിന്നാലെ മാര്‍ച്ച് രണ്ടിന് മല്യ രാജ്യംവിട്ടു. ഏപ്രില്‍ 24 ന് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. യു.കെയില്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്ന മല്യയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി മല്യ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് രാജ്യസഭാ എത്തിക്‌സ് കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, മല്യയുടെ രാജിക്കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് രാജ്യസഭാ സെക്രട്ടേറിയേറ്റ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here