ലണ്ടന്‍: ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത ചടങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച വിവാദ വ്യവസായി വിജ്യ മല്യയും. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ സംഘടിപ്പിച്ച ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് വിജയ് മല്യ പങ്കെടുത്തതായി റിപ്പോര്‍ട്ട് ചെയ്തത്.

സുഹേല്‍ സേതിന്റെ മന്ത്രാസ് ഫോര്‍ സക്‌സസ്; ഇന്ത്യാസ് ഗ്രേറ്റസ്റ്റ് സിഇഒസ് ടെല്‍ യു ഹൗ ടു വിന്‍ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് വിജ്യ മല്യ പങ്കെടുത്തത്. ചടങ്ങില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവ്‌തേജ് സര്‍ണയായിരുന്നു വിശിഷ്ടാഥിതി.

അതേസമയം, വിജയ് മല്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന് സുഹേല്‍ സേത് പറഞ്ഞു. ചടങ്ങില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ടായിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്നു വിശിഷ്ടാഥിതിയെന്നും സേത് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സംസാരിച്ച് ഉടന്‍ തന്നെ അവിടെ നിന്നും പോയി. ചടങ്ങിന്റെ പകുതിയിലായിരുന്നു വിജ്യ മല്യ എത്തിയതെന്നും സേത് പറയുന്നു.
വായ്പ കുടിശിക വരുത്തി വിദേശത്തേക്ക് കടന്ന വിവാദ വ്യവസായി വിജയ് മല്ല്യയെ പ്രഖ്യാപിത പിടികിട്ടാപ്പുള്ളിയായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക കോടതിയാണ് പ്രഖ്യാപിച്ചത്.

ഇന്ത്യയിലേക്ക് തിരിച്ചുവരാനും അന്വേഷണം നേരിടാനുമുള്ള ഉത്തരവുകള്‍ അവഗണിച്ചതിനെ തുടര്‍ന്ന് സെക്ഷന്‍ 82 പ്രകാരമാണ് നടപടി. മല്ല്യയ്‌ക്കെതിരെ നിരവധി അറസ്റ്റ്‌വാറന്റുകള്‍ നിലവിലുണ്ട്. കള്ളപ്പണം തടയല്‍ നിയമപ്രകാരമാണ് ഈ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്.

ബ്രിട്ടനിലുള്ള മല്യക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനെ സഹായിക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here