പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനും കെ മുരളീധരനും തമ്മിൽ നിയമസഭയിൽ വാക്കേറ്റം. കെ കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ മുരളീധരനെ ചാട്ടവാറുകൊണ്ട് അടിക്കുമായിരുന്നെന്ന് വിഎസ്. സഭയ്ക്ക് പുറത്ത് വിഎസ് തനിക്ക് നൽകിയ വിശേഷം സ്വന്തം മകന് ചേരുന്നതാണെന്ന് മുരളിധരൻ

വിഎസ് അച്യുതാനന്ദനും കെ മുരളീധരനും തമ്മിലുണ്ടായ തർക്കം ബാക്കിയുള്ളവരും ഏറ്റുപിടിച്ചതോടെ സഭാ നടപടികൾ അരമണിക്കൂറിലേറെ നിർത്തിവയ്ക്കേണ്ടിവന്നു. വിജിലൻസ് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കുന്ന വേളയിലായിരുന്നു തർക്കം. വിഎസിന്റെ വാക്ക് ഒൗട്ട് പ്രസംഗം ടൈറ്റാനിയം വിട്ട് മുരളീധരനിലേക്ക് നീണ്ടു

മുരളീധരൻ എ ഗ്രൂപ്പിൽ ചേക്കേറിയതായി കോൺഗ്രസ് ഉപശാലകളിൽ സംസാരമുണ്ടെന്നും വിഎസ് പറഞ്ഞു. മറുപടിയുമായി മുരളീധരനും എഴുന്നേറ്റു. കഴിഞ്ഞ ദിവസം വിഎസ് കിങ്ങണിക്കുട്ടൻ എന്ന് മുരളിയെ വിശേഷിപ്പിച്ചതിനായിരുന്നു ഈ മറുപടി. സഭ വീണ്ടും ചേര്‍ന്നപ്പോഴും വിഎസ് മുരളീധരനെ വിട്ടില്ല തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

LEAVE A REPLY

Please enter your comment!
Please enter your name here