injured-women.jpg.image.784.410

 

ജമ്മു∙ ജമ്മു കശ്മീരിൽ പൂഞ്ച് ജില്ലയിലെ അതിർത്തിരേഖയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ഒരു സ്ത്രീക്കു പരുക്കേറ്റു. പൂഞ്ച് ജില്ലയിലെ സാബ്സിയാൻ സെക്ടറിൽ ചെറിയ ആയുധങ്ങളും മോട്ടോർ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക്ക് ആക്രമണം. ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചു. ഈ മാസം പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാകുന്ന 11ാമത് വെടിനിർത്തൽ കരാർലംഘനമാണിത്.

ഇന്നലെയുണ്ടായ വെടിവയ്പ്പിൽ ഒരു യുവാവു കൊല്ലപ്പെടുകയും ഒരു ബിഎസ്എഫ് ജവാൻ ഉൾപ്പെടെ രണ്ടുപേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് രണ്ടിനും മൂന്നിനും പൂഞ്ച് ജില്ലയിലെ അതിർത്തിരേഖയിൽ പാക്ക് സൈന്യം നാലുതവണ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. കഴിഞ്ഞ മാസം 18 തവണ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. മൂന്നു ജവാന്മാർ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും 14 പേർക്കു പരുക്കേൽക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here