Monday, October 2, 2023
spot_img
Homeന്യൂസ്‌കേരളംശാന്തസമുദ്രത്തിലൂടെയുള്ള റോബിയുടെ ബൈക്ക് യാത്ര സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്

ശാന്തസമുദ്രത്തിലൂടെയുള്ള റോബിയുടെ ബൈക്ക് യാത്ര സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്

-

Robby-Madison.jpg.image.784.410

 

മറ്റു വാഹനങ്ങളെ വെട്ടിച്ചും ചെളിക്കുഴികളിലും ബൈക്ക് ഓടിച്ച് അഭ്യാസം കാണിക്കുന്നവര്‍ റോബി മാഡിസന്‍റെ പ്രകടനം കാണുക. റോബി ബൈക്ക് ഓടിച്ചത് വിശാലമായ സമുദ്രത്തിലൂടെ.

ശാന്തസമുദ്രത്തിലെ താഹിതി ദ്വീപിലായിരുന്നു റോബിയുടെ അഭ്യാസ പ്രകടനം. ജലകായിക വിനോദങ്ങള്‍ക്ക് പേരുകേട്ട ഇടമാണിത്. കടലോരത്തും കടലിലും ആനന്ദിക്കാന്‍ എത്തിയവര്‍, നീന്തിക്കളിക്കുന്നവര്‍, വഞ്ചി തുഴയുന്നവര്‍, ഇവര്‍ക്കെല്ലാം ഇടയിലേക്കാണ് റോബി മാഡിസന്‍ ബൈക്ക് ഓടിച്ചു കയറ്റിയത്.

ഓസ്ട്രേലിയന്‍ ഡര്‍ട്ട് ബൈക്ക് അഭ്യാസിയായ റോബിയുടെ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ഹിറ്റായിരിക്കുകയാണ്. ബൈക്ക് ടയറിന് ഇരുവശത്തും സര്‍ഫിങ് ബോര്‍ഡുകളും ഘടിപ്പിച്ചായിരുന്നു റോബിയുടെ ജലയാത്ര. യു ട്യൂബില്‍ മാത്രം രണ്ടുദിവസം കൊണ്ട് ഈ വിഡിയോ കണ്ടത് 26 ലക്ഷം പേരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: