ന്യൂഡൽഹി∙ രാഹുൽ ഗാന്ധി ഉടൻ തന്നെ കോൺഗ്രസ് അദ്ധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് എംപിയും കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ്. സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ പാർലമെന്ററി പാർട്ടിപദവിയിൽ തുടർന്ന് പാര്‍ട്ടിയെ നയിക്കണമെന്നും സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കോൺഗ്രസ് വർക്കിങ് കമ്മറ്റി ഇതിന് മുൻകൈ എടുക്കണം. ഇത് പാർട്ടിയുടെ കൂട്ടായ തീരുമാനമായിരിക്കുമെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി.

രാഹുലിന്റെ നേതൃത്വം കോൺഗ്രസിനെ ശക്തിപ്പെടുത്തുകയും 2019ലെ പൊതുതെരഞ്ഞടുപ്പിൽ പാർട്ടിയെ കേന്ദ്രത്തിൽ തിരിച്ചെത്താൻ സഹായിക്കുകയും ചെയ്യുമെന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു. പാര്‍ലമെന്റ് സമ്മേളനം തടസ്സപ്പെടുത്തുന്നതു സംബന്ധിച്ച ചോദ്യത്തിന് ബിജെപി നേതാക്കളുടെ തെറ്റായ പ്രവർത്തികള്‍ തുറന്നു കാട്ടേണ്ടത് പ്രധാനപ്രതിപക്ഷത്തിന്റെ കടമയാണെന്നും അദ്ദേഹം പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here