
കൊച്ചി: പിന്നണി ഗായിക രാധിക തിലക്(45) എറണാകുളത്തെ സ്വകാര്യ ആശുപത്രിയി അന്തരിച്ചു. അണുബാധയെത്തുടർ പനി ബാധിച്ച് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഒന്നര വർഷത്തോളമായി അർബുദ രോഗ ബാധിതയായിരുന്നു.
ലളിതഗാനരംഗത്തെ കുയിൽനാദമായ രാധിക മലയാള സിനിമക്ക് സ്വരസുന്ദരമായ ഒരു പിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ്. 60ൽ അധികം സിനിമാ ഗാനങ്ങൾ പാടിയിട്ടുണ്ട്. യേശുദാസ്, എം.ജി. ശ്രീകുമാർ, ജി. വേണുഗോപാൽ തുടങ്ങിയവർക്കൊപ്പം ഒരുപാട് സ്റ്റേജ് ഷോകളിൽ പാടിയിട്ടുണ്ട്. മായാമഞ്ചലിൽ (ഒറ്റയാൾ പട്ടാളം), ദേവസംഗീതം (ഗുരു), എന്റെ ഉള്ളിൽ ഉടുക്കുംകൊട്ടി, നിന്റെ കണ്ണിൽ വിരുന്നു വന്നു (ദീപസ്തംഭം മഹാശ്ചര്യം), മഞ്ഞക്കിളിയുടെ (കന്മദം) മനസിൽ മിഥുന മഴ (നന്ദനം) തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധേയങ്ങളാണ്. ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലും ലളിതഗാനങ്ങൾ പാടിയിരുന്നു. ദൂരദർശനുൾപ്പെടെ വിവിധ ചാനലുകളിൽ അവതാരകയുമായിരുന്നു.
സുരേഷാണ് ഭർത്താവ്. മകൾ ദേവിക. പിന്നണി ഗായിക സുജാത, ഗായകൻ ജി.വേണുഗോപാൽ തുടങ്ങിയവർ ബന്ധുക്കളാണ്.