



അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഏറെ ആഗ്രഹത്തിന്റെ ഗതിയായ യുഎസിലെ വിദ്യാഭ്യാസ സാധ്യതകൾക്ക് കനത്ത ആശങ്ക ഉയരുകയാണ്. അമേരിക്കൻ ഭരണകൂടം വിദ്യാർത്ഥി വിസകളുമായി ബന്ധപ്പെട്ട നിയമങ്ങളും നടപടികളും കടുപ്പിച്ചതോടെ, യുഎസിൽ...
Read moreDetailsഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ്എക്‌സിന്റെ അത്യാധുനിക ബഹിരാകാശ യാത്രാ പദ്ധതിയായ സ്റ്റാർഷിപ്പ് വീണ്ടും പരാജയത്തിലേക്ക്. ചൊവ്വാഴ്ച തെക്കൻ ടെക്‌സാസിലെ സ്റ്റാർബേസിൽ നിന്നായിരുന്നു ഒൻപതാമത്തെ പരീക്ഷണ വിക്ഷേപണം. എന്നാൽ,...
Read moreDetailsസ്റ്റോണി പോയിന്റ് (ന്യൂയോർക്ക്): പ്രവാസ മലയാളികൾക്കായി കേരളാ ടൈംസ് എന്റർടെയിൻമെന്റ് സംഘടിപ്പിക്കുന്ന കലാപരിപാടിയായ “High Five 2025” മേയ് 31-ാം തീയതി ശനിയാഴ്ച വൈകിട്ട് 5:30 മുതൽ...
Read moreDetailsമസാച്യുസെറ്റ്സ്:ഹാർവാർഡിൽ ചേർന്നിട്ടുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പേരുകളുടെ പട്ടിക വേണമെന്ന തന്റെ ആവശ്യത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ആവർത്തിച്ചു , ഇത് വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ...
Read moreDetailsകോളിൻ(ഡാളസ് കൗണ്ടി):മെമ്മോറിയൽ ഡേയിലുണ്ടായ ശക്തമായ കൊടുങ്കാറ്റിനിടെ വടക്കൻ ടെക്സസിൽ 20,000-ത്തിലധികം പേർക്ക് വൈദ്യുതി നഷ്ടപ്പെട്ടു.കോളിൻ, ഡാളസ് കൗണ്ടി പ്രദേശങ്ങളിലാണ് ആ തകരാറുകൾ കൂടുതലും ഉണ്ടായത്, അവിടെ പലയിടത്തും...
Read moreDetailsടെക്സാസ് :യുഎസ് നീതിന്യായ വകുപ്പിന്റെ കണക്കനുസരിച്ച്, അനാവശ്യ പരിശോധനകൾക്കും ചികിത്സകൾക്കുമായി രോഗികളെ തെറ്റായി രോഗനിർണയം നടത്തുന്ന സൗത്ത് ടെക്സസിലെ ഒരു ഡോക്ടർക്ക് ബുധനാഴ്ച 10 വർഷം തടവ്...
Read moreDetailsAdd Post സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) രംഗത്ത് രാജ്യത്തെ മുന്‍നിര സംസ്ഥാനമായ കേരളത്തിലേയ്ക്ക് പൂനെ ഗ്യാസ് സംസ്ഥാനത്തെ 3.4 ലക്ഷം വാണിജ്യ ഉപയോക്താക്കള്‍ക്ക് സ്മാര്‍ട് ഗ്യാസ്...
Read moreDetailsന്യൂയോർക്ക്: അറുപതുകളിലും എഴുപതുകളുടെ ആദ്യ പകുതിയിലുമായി അമേരിക്കയിലേക്ക് കുടിയേറിയ കുറേ മലയാളികൾ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലായി ഇന്നും ജീവിക്കുന്നുണ്ട്. അൻപതും അറുപതും വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ നിന്നും കപ്പൽ മാർഗ്ഗവും ചുരുക്കമായുണ്ടായിരുന്ന വിമാനസവ്വീസുകൾ ഉപയോഗപ്പെടുത്തിയും അമേരിക്കയിലേക്ക് ഉപരിപഠനാർധവും അല്ലാതെയും കുടിയേറിയവരാണ് അവരിൽ പലരും. അന്ന് ഇരുപതിനും മുപ്പതിനും മദ്ധ്യേ പ്രായമുണ്ടായിരുന്ന അവർ ഇന്ന് എൺപതുകളോട് അടുത്ത പ്രായമുള്ളവരാണ്. അന്ന് വന്നവരിൽ നല്ലൊരു വിഭാഗം പേരും മരണം വഴി ഇന്ന് ലോകത്തിൽ നിന്നും മാറ്റപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ന് ജീവിച്ചിരിക്കുന്നവരുടെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും വരെ തലമുറകൾ അമേരിക്കൻ മലയാളികളുടെ കൂട്ടത്തിലുണ്ട്. അന്നത്തെ ജീവിത സാഹചര്യത്തിൻറെയും ഇന്നത്തെ സമൂഹത്തിന്റെയും കാലാന്തര വ്യതിയാനങ്ങൾ അനുഭവിച്ചറിഞ്ഞവരാണ് ആ ഒന്നാം തലമുറയിൽ പെട്ടവർ. ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ മുൻ ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്സിൻറെ നേതൃത്വത്തിൽ രണ്ടാം തലമുറയിൽപ്പെട്ട ഏതാനും യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് രൂപീകരിച്ച അമേരിക്കൻ മലയാളീ ഹെറിറ്റേജ് ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിലാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. ഡോക്യൂമെന്ററിയുടെ ട്രെയ്‌ലർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ പ്രദർശിപ്പിച്ചു. ദാർശനികനും എക്സിക്യൂട്ടീവ് നിർമ്മാതാവുമായ ഷെയ്നു തോമസ് നിർമ്മാണം നിർവ്വഹിക്കുകയും എഡിറ്ററും, ഛായാഗ്രാഹകയും സംവിധായികയുമായ റയലിൻ മുന്നേക്കെ സംവിധാനം ചെയ്യുന്നതുമായ "കഥ" എന്ന ഡോക്കുമെന്ററിയിലൂടെ ആദ്യകാല അമേരിക്കൻ കുടിയേറ്റ മലയാളികളുടെ അന്നത്തെ ജീവിത സാഹചര്യങ്ങളും മുന്നേറ്റങ്ങളും വിശദീകരിക്കുകയാണ് ചെയ്യുന്നത്. നിർമ്മാതാവ് ഷെയ്നുവും സംവിധായക റയലിനും ഇത്തരമൊരു ഡോക്യുമെന്ററി നിർമ്മിക്കുന്നതിന് അവർക്ക് ലഭിച്ച പ്രചോദനവും ഉൾപ്രേരണയും ട്രെയ്‌ലർ പ്രദർശന ചടങ്ങിൽ വിശദീകരിച്ചു. 1960-കളുടെ ആദ്യ പാദത്തിൽ ഉപരിപഠനാർദ്ധം അമേരിക്കയിൽ എത്തുകയും പിന്നീട് ക്വീൻസിലെ സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് പ്രൊഫസ്സറായി ദീർഘ കാലം സേവനംചെയ്ത് വിരമിച്ച് ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന പ്രൊഫ. ജോസഫ് ചെറുവേലിൽ, 1950-കളുടെ അവസാന പാദത്തിൽ ഉപരി പഠനാർദ്ധം അമേരിക്കയിൽ വന്ന് പ്രൊഫസറായി തീർന്ന പ്രൊഫ. തെരേസാ ആൻറണി എന്നിവരുടെ ലൈവ് ഇന്റർവ്യൂവും ചടങ്ങിൽ ശ്രദ്ധേയമായി. ഫൗണ്ടേഷൻ പ്രസിഡൻറ് ഡെയ്‌സി സ്റ്റീഫൻ പള്ളിപ്പറമ്പിൽ, വൈസ് പ്രസിഡന്റ് അർച്ചനാ ഫിലിപ്പ് ജോസഫ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തോമസ് ജോയി, സെക്രട്ടറി അജിത് കൊച്ചൂസ്, ട്രഷറർ ബിജു ചാക്കോ, യൂത്ത് എൻഗേജ്മെൻറ് ലയസൺമാരായ മീരാ മാത്യു, ജെനുവിൻ തോമസ്, ബോർഡ് മെമ്പർ മുൻ സെനറ്റർ കെവിൻ തോമസ്, അലൻ അജിത് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. മലയാളീ സമൂഹത്തിലുള്ളവരുടെ കലാ-സാംസ്കാരിക പൈതൃകവും കഴിവുകളും അമേരിക്കൻ സമൂഹത്തിൽ എത്തിക്കുന്നതിനുള്ള പരിപാടികളാണ് ഫൗണ്ടേഷനിലൂടെ ഭാവിയിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത് എന്ന് ബോർഡ് അംഗവും ഫൗണ്ടേഷൻ സ്ഥാപകനുമായ സെനറ്റർ കെവിൻ തോമസ് പറഞ്ഞു.
Read moreDetailsകാലിഫോർണിയ:സാൻ ഡീഗോയിലെ ജനവാസ കേന്ദ്രത്തിലേക്ക് സ്വകാര്യ ജെറ്റ് ഇടിച്ചുകയറി 2 പേർ കൊല്ലപ്പെടുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 10 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ...
Read moreDetailsഹൂസ്റ്റൺ: മലയാളികളുടെ ഹൃദയസ്പന്ദനമായി മാറിയ സംഗീത-ഹാസ്യ സന്ധ്യ ‘ഹൈ ഫൈവ് 2025’ ഹൂസ്റ്റണിലെ സെന്റ് ജോസഫ് ഹാളിൽ വൻ ജനപങ്കാളിത്തത്തോടെ നടന്നു. ഹൃദയത്തിൽ ദൃഢമായ ഇടം പിടിച്ച...
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.