KeralaLatest NewsTech

കേരളത്തില്‍ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്ന് പൂനെ ഗ്യാസ്‌

Add Post

സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) രംഗത്ത് രാജ്യത്തെ മുന്‍നിര സംസ്ഥാനമായ കേരളത്തിലേയ്ക്ക് പൂനെ ഗ്യാസ്

സംസ്ഥാനത്തെ 3.4 ലക്ഷം വാണിജ്യ ഉപയോക്താക്കള്‍ക്ക് സ്മാര്‍ട് ഗ്യാസ് സേവനങ്ങളുമായി ഈ രംഗത്തെ മുന്‍നിര കമ്പനി

കെ. ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്ത കൊച്ചയിയിലെ പുതിയ കേന്ദ്രം ആദായവും സുരക്ഷിതത്വവും സുസ്ഥിരതയും വാഗ്ദാനം ചെയ്യുന്നു

കൊച്ചി: പൂനെ ഗ്യാസിന്റെ കേരളത്തിലെ ആദ്യത്തെ വാണിജ്യ, വ്യാവസായിക പ്രകൃതി വാതക എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചിയില്‍ തൃപ്പൂണിത്തുറ എംഎല്‍എയും മുന്‍ തുറമുഖ മന്ത്രിയുമായ കെ. ബാബു ഉദ്ഘാടനം ചെയ്തു. പൂനെ ഗ്യാസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജെസല്‍ സമ്പത്ത്, സെയില്‍സ് ഡയറക്ടര്‍ ഭവന്‍ ഉദേഷി, ഡയറക്ടര്‍ ഓപ്പറേഷന്‍സ് രാധിക സമ്പത്ത്, സ്പാര്‍ടെക് പൂനെ ഗ്യാസ് എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചി സെന്റര്‍ ഡയറക്ടര്‍ ഋഷി മേനോന്‍, സ്പാര്‍ടെക് പൂനെ ഗ്യാസ് എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചി ഡയറക്ടര്‍ അര്‍ജുന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. പൂനെ ഗ്യാസിന്റെ ഇന്ത്യയിലെ ആറാമത്തെ എക്‌സ്പീരിയന്‍സ് സെന്ററാണിത്. കേരളത്തിന്റെ വളര്‍ന്നുവരുന്ന ഹോസ്പിറ്റാലിറ്റി, ഭക്ഷ്യസേവനം, വാണിജ്യ മേഖലകളുടെ ആവശ്യങ്ങള്‍ നിറവേറ്റല്‍ എന്നിവയിലാണ് സെന്റര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് എല്‍പിജി സിസ്റ്റമായ എല്‍പി ജീനിയസ്, നിലവിലുള്ള ഡീസല്‍ ജനറേറ്ററുകള്‍ എല്‍പിജിയുടെയും ഡീസലിന്റെയും മിശ്രിതം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്ന ഫ്യൂവല്‍ ഫ്യൂഷന്‍, വാതക ചോര്‍ച്ചകള്‍ വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്ന അത്യാധുനിക ലീക്ക് ചെക്ക് തുടങ്ങിയ സംവിധാനങ്ങളുടെ സാന്നിധ്യം കൊച്ചിയിലെ എക്‌സ്പീരിയന്‍സ് സെന്ററിന്റെ പ്രത്യേകതകളാണ്.

ഊര്‍ജ്ജ ചെലവ് ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വ്യവസായങ്ങള്‍ മികച്ചതും വൃത്തിയുള്ളതുമായ ബദലുകളിലേക്ക് നീങ്ങേണ്ടത് വളരെ അത്യാവശ്യമാണെന്നും തങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് അത്തരത്തിലൊരു മാറ്റമാണെന്നുംപൂനെ ഗ്യാസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജെസല്‍ സമ്പത്ത് പറഞ്ഞു. കൊച്ചിയില്‍ പൂനെ ഗ്യാസ് എക്‌സ്പീരിയന്‍സ് സെന്റര്‍ ആരംഭിച്ചതോടെ, ഊര്‍ജ്ജ ഉപയോഗത്തെ നിയന്ത്രിക്കുന്നതിനുള്ള കൂടുതല്‍ മികച്ചതും വൃത്തിയുള്ളതുമായ അത്യാധുനിക ഉപകരണങ്ങള്‍ കേരളത്തിലെ വ്യവസായ മേഖലകളില്‍ ലഭ്യമാക്കപ്പെടുകയാണെന്നും ബിസിനസ്സിന്റെ വലുപ്പം പരിഗണിക്കാതെ കാര്യക്ഷമതയിലൂടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തില്‍ കേരളത്തിന്റെ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിനും ഈ തീരുമാനം ഗുണം ചെയ്യുമെന്നും സ്പാര്‍ടെക് പൂനെ ഗ്യസ് എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചി സെന്റര്‍ ഡയറക്ടര്‍ ഋഷി മേനോന്‍ കൂട്ടിച്ചേര്‍ത്തു.

ഓരോ ഉപഭോക്താവിനും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പാരിസ്ഥിതിക ആഘാതമില്ലാത്തതും കാര്യക്ഷമവുമായ ഇന്ധനങ്ങള്‍ എത്തിച്ചു നല്‍കാനാണ് തങ്ങളുടെ ശ്രമമെന്ന് സ്പാര്‍ടെക് പൂനെ ഗ്യാസ് എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചി ഡയറക്ടര്‍ അര്‍ജുന്‍ ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു.

നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിതമായ പൂനെ ഗ്യാസ്, വാണിജ്യ, വ്യാവസായിക വാതക സംവിധാനങ്ങളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, വിതരണം എന്നിവയില്‍ പ്രധാന സാന്നിധ്യമാണ്. ഇന്ത്യയിലും ആഗോള വിപണികളിലും ശക്തമായ ഊര്‍ജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിനും പൂനെ ഗ്യാസ് വലിയൊരു പങ്ക് വഹിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍:

എല്‍പിജീനിയസ്: ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് എല്‍പിജി സിസ്റ്റമായ എല്‍പിജീനിയസ് ഇന്ത്യയില്‍ നിര്‍മ്മിച്ച് രാജ്യത്തുടനീളം ആയിരക്കണക്കിന് വാണിജ്യ അടുക്കളകളിലും വ്യാവസായിക സജ്ജീകരണങ്ങളിലും സ്ഥാപിച്ചിട്ടുള്ളതാണ്. സിലിണ്ടര്‍ മരവിപ്പിക്കല്‍, വിയര്‍ക്കല്‍ തുടങ്ങിയ സാധാരണ പ്രശ്‌നങ്ങള്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ വാണിജ്യ ഉപയോക്താക്കളെ എല്‍പിജീനിയസ് പ്രാപ്തമാക്കുന്നു. പ്രവര്‍ത്തന ഉല്‍പാദനവും ഇന്ധന ഒപ്റ്റിമൈസേഷനും മെച്ചപ്പെടുത്തുകയും പരമ്പരാഗത 19 കിലോഗ്രാം സിലിണ്ടറുകള്‍ക്ക് പകരം LOT (ലിക്വിഡ് ഓഫ്-ടേക്ക്) 47.5 കിലോഗ്രാം സിലിണ്ടറുകളുടെ ഉപയോഗത്തെ സിസ്റ്റം പിന്തുണയ്ക്കുകയും ചെയ്യുന്നു. എല്‍പിജി ചെലവുകളില്‍ 20-30% ലാഭിക്കാനാകുമെന്ന് തെളിയിക്കപ്പെട്ടതോടെ എല്‍പിജീനിയസ് അനുയോജ്യമായ ഒരു സംവിധാനമായി മാറുകയാണ്. ഇന്ത്യയിലെ വായുവിന്റെ ഗുണനിലവാരം കുറയുന്നതിനനുസരിച്ച് പരിസ്ഥിതി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ ഇത് കൂടുതല്‍ ഫലപ്രദമാകുന്നു.

ഫ്യൂവല്‍ഫ്യൂഷന്‍: നിലവിലുള്ള ഡീസല്‍ ജനറേറ്ററുകള്‍ എല്‍പിജിയുടെയും ഡീസലിന്റെയും മിശ്രിതം ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന ഒരു ഇരട്ട ഇന്ധന സംവിധാനമാണിത്. ഈ നവീകരണം ഡീസല്‍ ഉപഭോഗം കുറയ്ക്കുകയും പഴയ അടിസ്ഥാന സൗകര്യങ്ങളെ കുറഞ്ഞ എമിഷന്‍, ചെലവ് കുറഞ്ഞതാക്കി മാറ്റുകയും ചെയ്യുന്നു. കേരളത്തിലെ ബിസിനസുകളില്‍ കാര്‍ബണ്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ ഫ്യൂവല്‍ഫ്യൂഷന് ഒരു പരിധിയിലധികം കഴിയും

ലീക്ക്‌ചെക്ക്: അത്യാധുനിക എഞ്ചിനീയറിങ് രീതികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു സങ്കീര്‍ണ്ണമായ വാതക ചോര്‍ച്ച കണ്ടെത്തല്‍ സംവിധാനമാണ് ലീക്ക് ചെക്ക്. വ്യാവസായിക, വാണിജ്യ മേഖലകളില്‍ ആളുകളെയും സ്വത്തുക്കളെയും സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് ഈ സംവിധാനം.

ഊര്‍ജ്ജ വെല്ലുവിളികള്‍

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 30,916 മെട്രിക് ടണ്‍ (തൗസന്റ് മെട്രിക് ടണ്‍) എല്‍പിജി ഉപയോഗിച്ചു, അതില്‍ 16% മാത്രമാണ് വ്യാവസായിക, വാണിജ്യ മേഖലകളുടെ പങ്ക്. ബാക്കിയുള്ളവ ഡീസല്‍, ഫര്‍ണസ് ഓയില്‍, മണ്ണെണ്ണ, മരം പോലുള്ള പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിച്ചുള്ളതാണ്. കേരളത്തില്‍ മാത്രം 3.40 ലക്ഷത്തിലധികം വ്യാവസായിക, വാണിജ്യ എല്‍പിജി ഉപഭോക്താക്കളുണ്ട്. ഈ ഉപയോക്താക്കളില്‍ പലരും ഇപ്പോഴും എല്‍പിജി സിലിണ്ടര്‍ ഫ്രീസിംഗ് പോലുള്ള വെല്ലുവിളികള്‍ നേരിടുന്നു. ഒരു സിലിണ്ടറിന് പ്രതിദിനം 3-4 കിലോഗ്രാം എല്‍പിജി നഷ്ടപ്പെടുത്തുന്നതിന് ഇത്തരം വെല്ലുവിളികള്‍ കാരണമാകും. പൂനെ ഗ്യാസിന്റെ എല്‍പിജിജീനിയസ് ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഈ പ്രശ്‌നത്തിന് പരിഹാരം വാഗ്ദാനം ചെയ്യുന്നു. ഒപ്റ്റിമല്‍ ബാഷ്പീകരണം ഉറപ്പാക്കുകയും, LOT സിലിണ്ടറുകളുടെ സ്വീകാര്യതയെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ, എല്‍പിജിജീനിയസ് ഉപയോക്താക്കളുടെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുകയും മാലിന്യം കുറയ്ക്കുകയും ചെയ്യുന്നു.

Show More

Related Articles

Back to top button