ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, November 15, 2026
7 °c
New York

കിലുക്കം -ഡാളസിലെ 2025: മോഹൻലാൽ ഷോ റദ്ദാക്കി

 ഡാളസ്: 2025 ഓഗസ്റ്റ് 30-ന് ഡാളസിൽ വെച്ച് നടക്കാനിരുന്ന ‘കിലുക്കം – 2025’ എന്ന മോഹൻലാൽ ഷോ അപ്രതീക്ഷിതമായി റദ്ദാക്കിയതായി ഗാലക്സി എൻ്റർടൈൻമെൻ്റ് അറിയിച്ചു. മോഹൻലാലിൻ്റെ ടീമിലെ...

Read moreDetails

സീനിയേഴ്‌സിന് തണലായി എക്കോ പുതിയ തലങ്ങളിലേക്ക്; ഓണാഘോഷം സെപ്തംബർ 5 വെള്ളിയാഴ്ച.

ന്യൂയോർക്ക്:  വാർദ്ധക്യം പലപ്പോഴും പലർക്കും സ്വമനസ്സിൽ ചിന്തിക്കാൻ പോലും താൽപ്പര്യമില്ലാത്ത ജീവിത സാഹചര്യമാണ്. ജീവിത സായാഹ്നത്തിൽ ആരോഗ്യ പ്രശ്നങ്ങളാലും അവഗണനയുടെ അനുഭവങ്ങളാലും നട്ടം  തിരിയുമ്പോൾ അൽപ്പം ആശ്വാസ വാക്കുമായും "സുഖമാണോ അച്ചായാ/അമ്മാമ്മേ/ചേട്ടാ/ചേച്ചി"  എന്ന ഒരു ചോദ്യവുമായും ആരെങ്കിലും സമീപിച്ചാൽ  ആ  മുഖത്തെ പ്രസാദം സ്വാഭാവികമായും ഉടലെടുക്കുന്നതാണ്. അതിൽ കൃത്രിമത്വം തീരെ ഉണ്ടാവില്ല. ഒരുപക്ഷെ അത്തരം ഒരു സമീപനം മുതിർന്നവരുടെ മാനസിക ഉത്തേജനത്തിന് പോലും സഹായിക്കും. അമേരിക്കയിലെ കുടിയേറ്റ മലയാളീ സമൂഹത്തിൽ നല്ലൊരു പങ്കും അവരുടെ നല്ല ജീവിതകാലത്തിലെ സിംഹഭാഗവും അവരുടെ മക്കളുടെ വളർച്ചക്കും ശുഭകരമായ ഭാവിക്കും വേണ്ടി ഉഴിഞ്ഞു വച്ച് നേരെചൊവ്വേ ജീവിക്കാൻ പോലും മറന്നവരാണ്. അത് ഒരുവിധത്തിൽ പറഞ്ഞാൽ നമ്മുടെ കേരളാ സംസ്‌കാരത്തിന്റെ ഒരു പതിപ്പുകൂടിയാണ്. ആദ്യകാല കുടിയേറ്റ മലയാളികളിൽ ധാരാളം പേർ ഈ കാലഘട്ടത്തിൽ 65-70 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്.  അമേരിക്കയിലേക്ക് കുടിയേറിയ കാലഘട്ടത്തിൽ അവർ തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്തുന്നതിനും, കുടുംബം പൊറ്റുന്നതിനുമായി രണ്ട് ഷിഫ്റ്റ് ജോലി ചെയ്തും, ഒരാൾ ഡേ ഡ്യൂട്ടി ചെയ്യുമ്പോൾ മറ്റൊരാൾ നൈറ്റ് ഡ്യൂട്ടി ചെയ്തുമൊക്കെയാണ് ജീവിതം മുൻപോട്ടു കൊണ്ടുപോയിരുന്നത്. ഇന്ന് അവരിൽ പലരുടെയും മക്കളും കൊച്ചുമക്കളും അവരുടെ ജീവിതം കെട്ടിപ്പടുക്കുന്നതിനും ജോലി സംബന്ധമായും മറ്റു സംസ്ഥാനങ്ങളിലോ അവരിൽ നിന്നും അകന്ന സ്ഥലങ്ങളിലോ ആയിരിക്കും. അവരുടെ മക്കൾ അമേരിക്കൻ സംസ്കാരത്തിലേക്ക് ചേക്കേറിയവരാകാം. അതിനാൽ മുതിർന്ന പലരും ഒറ്റപ്പെടലിന്റെ അനുഭവത്തിൽ അവരവരുടെ ഭവനങ്ങളിൽ ഒതുങ്ങി കഴിയുന്നവരാകാം. ഈ സാഹചര്യം മനസ്സിലാക്കിയാണ് ന്യൂയോർക്ക് ന്യൂഹൈഡ്  പാർക്ക്  കേന്ദ്രീകൃതമായി 2013 മുതൽ  പ്രവർത്തിക്കുന്ന  ECHO (Enhance Community through Harmonious Outreach) എന്ന സന്നദ്ധ സംഘടന മലയാളീ  സമൂഹത്തിലെ  മുതിർന്നവരെ ചേർത്ത് നിർത്തുന്നതിനും അവർക്ക് വേണ്ടതായ കരുതലും പരിഗണനയും നൽകി ഏകാന്തതയിൽ നിന്നും ഒറ്റപ്പെടലിൽ നിന്നും അവർക്കു മോചനം നൽകുന്നതിനും പ്രവർത്തിക്കുവാൻ തുടങ്ങിയത്. ECHO SENIOR WELLNESS എന്ന പേരിൽ മുതിർന്നവരുടെ ഉന്നമനത്തിനും ആരോഗ്യ പരിപാലനത്തിനും സൗഹൃദ കൂട്ടായ്മക്കും ഊന്നൽ നൽകി എല്ലാ വെള്ളിയാഴ്ചകളിലും  ഉച്ചക്ക് ശേഷം നാല് മണിക്കൂറോളം ഒരു കൂട്ടായ സമൂഹമായി ചേർന്ന് തുടങ്ങിയത്. വെള്ളിയാഴ്ചകളിൽ ന്യൂഹൈഡ് പാർക്കിലുള്ള ക്ലിന്റൺ ജി മാർട്ടിൻ (Clinton G...

Read moreDetails

കേരള അസോസിയേഷൻ്റെ അർദ്ധവാർഷിക ജനറൽ ബോഡി യോഗം ഇന്ന്  (ഓഗസ്റ്റ് 17)

ഡാലസ് കേരള അസോസിയേഷൻ്റെ അർദ്ധവാർഷിക ജനറൽ ബോഡി യോഗം  2025 ഓഗസ്റ്റ് 17 ഞായറാഴ്ച, ഉച്ചയ്ക്ക് 3:30 ന് ICEC / KAD ഹാളിൽ വെച്ച് (3821...

Read moreDetails

ഇന്ദുചൂഡന്‍ ഫൗണ്ടേഷന്‍ ത്രിദിന പക്ഷി ഫോട്ടോ പ്രദര്‍ശനം തിങ്കള്‍ മുതല്‍

പ്രദര്‍ശനം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ 18, 19, 20 തീയതികളില്‍ മമ്മൂട്ടി, ലോകപ്രശസ്ത പക്ഷിഛായാഗ്രാഹക ഡോ. ജെയ്‌നി കുര്യാക്കോസ് എന്നിവരുള്‍പ്പെടെ 21 പേരുടെ 51 ഫോട്ടോകള്‍ കാണാം,...

Read moreDetails

ഫോമായുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരിയില്‍ യുവാക്കളുടെ ലഹരി വിരുദ്ധ കൂട്ടയോട്ടം 17-ന്

ചങ്ങനാശ്ശേരി: അന്താരാഷ്ട്ര യുവജന വാരാചരണത്തത്തോടനുബന്ധിച്ച് അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമാ ചങ്ങനാശ്ശേരി യുവജനവേദിയുമായി കൈകോര്‍ത്ത് യുവതീയുവാക്കളുടെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 17-ാം തീയതി ഞായറാഴ്ച...

Read moreDetails

അന്താരാഷ്ട്ര വടംവലി മെഗാ ഷോയ്ക്ക് ന്യൂയോർക്ക് ഒരുങ്ങി.

ന്യൂയോർക്ക് ∙ മലയാളി കൂട്ടായ്മയായ ന്യൂയോർക്ക് സോഷ്യൽസ് ക്ലബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വടംവലി മെഗാ ഷോ 2025 – Season 2 (Powered by Jithin Varghese...

Read moreDetails

അച്ഛന്റെ പ്രചോദനത്തിന് സമര്‍പ്പണവുമായി ഗോപിനാഥ് മുതുകാട് ; ‘ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍’ ആഗസ്റ്റ് 9ന് കോഴിക്കോട്

കോഴിക്കോട്: അച്ഛന്‍ പകര്‍ന്നു നല്‍കിയ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ഇന്ദ്രജാല രംഗത്ത് അഞ്ച് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ ഗോപിനാഥ് മുതുകാടിന്റെ 'ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍' മാജിക് ഷോ ആഗസ്റ്റ് 9-ന്...

Read moreDetails

“മാഗ്” തിരഞ്ഞെടുപ്പ് രംഗം ഉഷാറാകുന്നു; ശക്തമായ പാനലിനു നേതൃത്വം നല്കാൻ ചാക്കോ തോമസ്  

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ് ) 2026 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് നവമ്പറിലാണെങ്കിലും ആവേശകരമായ ഒരു...

Read moreDetails

സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2025–26 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ്. തോമസ് ദിനാചരണവും ജൂലൈ 27-നു

ന്യൂയോർക്ക് :  ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്മയായ സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA) യുടെ 2025–26 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ്. തോമസ് ദിനാചരണവും 2025 ജൂലൈ 27-നു, ഞായറാഴ്ച വൈകിട്ട് 4:00 മണിക്ക്...

Read moreDetails

ട്രൈസ്റ്റേറ്റ് കേരളം ഫോറം കർഷക രത്ന  അവാർഡിന് അപേക്ഷിക്കാം

ഫിലാഡൽഫിയ:    ട്രൈസ്റ്റേറ്റ്കേരളാ ഫോറം മികച്ച കർഷകർക്കായി എല്ലാ വർഷവും നൽകിവരുന്ന  കർഷക രത്ന അവാർഡിനായി ഇപ്പോൾ  അപേക്ഷ സമർപ്പിക്കാവുന്നതാണ് .2025 ഓഗസ്റ് മാസം ഇരുപത്തിമൂന്നാം തീയതി ഫിലാഡൽഫിയ  സെയിന്റ് . തോമസ് സീറോ മലബാർ  ചർച് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന  ഓണാഘോഷ പരുപാടിയിൽ വച്ചാണ് അവാർഡ് വിതരണം ചെയ്യുന്നത് .ഓണം വിളവെടുപ്പിൻ്റെ കൂടി ഉത്സവമാണ് എന്നതിനാലാണ് അവാർഡ് ദാനം ടി.കെ.ഫ് ഓണാഘോഷത്തോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നത് .വളരെ ചുരുങ്ങിയ സൗകര്യത്തിലും വളരെ മികച്ച രീതിയിൽ അടുക്കളത്തോട്ട കൃഷി ചെയ്യുന്നവരാണ് ഫിലാഡൽഫിയയിലേയും സമീപ പ്രദേശങ്ങളിലെയും മലയാളീ സമൂഹം.അവർക്ക്  പരമാവധി പ്രോത്സാഹനം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ടി .കെ .ഫ് എല്ലാ വർഷവും കർഷക രത്ന അവാർഡുകൾ വിതരണം ചെയ്യുന്നത് .അവാർഡ് വിതരണ കമ്മിറ്റിക്കു മുമ്പാകെ ലഭിക്കുന്ന അപേക്ഷയിൽ നിന്നും മികച്ചത് തിരഞ്ഞെടുത്തു  സ്ഥലം സന്ദർശനം നടത്തി വിത്തിടീൽ മുതൽ വിളവെടുപ്പ് വരെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണു വിജയിയെ പ്രഖ്യാപിക്കുക .ജൈവ കൃഷി ചെയ്യുന്നവർക്കും  ,പരമ്പരാഗത കേരളാ കാർഷിക ഉത്പന്നങ്ങൾ  കൃഷി ചെയ്യുന്നവർക്കുമാണ് മുൻഗണന നൽകുന്നത് .. ഒന്നാം സ്‌ഥാനം ലഭിക്കുന്നവർക്ക് ടി.കെ.ഫ് എവർറോളിങ് ട്രോഫിയും , പ്രശസ്തി പത്രവും ക്യാഷ് അവാർഡും രണ്ടും ,മൂന്നും സ്ഥാനക്കാർക്ക് പ്രശസ്തി പത്രവും ക്യാഷ് അവാർഡുമാണ് വിതരണം നൽകുന്നത് . . കൂടുതൽ വിവരങ്ങൾക്ക് അവാർഡ് കമ്മിറ്റി അംഗങ്ങളായ ജോൺ പണിക്കർ ,ജോർജ്കുട്ടി ലൂക്കോസ് ,അലക്സ് തോമസ് ,ഫിലിപ്പോസ് ചെറിയാൻ എന്നിവരെ ബന്ധപ്പെടാവുന്നതാണ്.           ആർപ്പോ ഇർർറോഎന്ന് പേരിട്ടിരിക്കുന്നട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിന്  വിപുലമായ ഒരുക്കങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത് . 2025ഓഗസ്റ്റ് മാസം ഇരുപത്തി മൂന്നാം തീയ്യതി ഉച്ചക്ക് രണ്ടു മണിക്ക് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കൊടിയേറുന്ന ഓണാഘോഷത്തിനു  വിഭവ സമർത്ഥമായ ഓണസദ്യ ,ഘോഷയാത്ര ,തിരുവാതിര ,അത്തപ്പൂക്കളം ,എന്നിവക്ക് പുറമെ കേരളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായകൻ അഫ്സലും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും ഉണ്ടായിരിക്കുന്നതാണ്. ഫിലാഡൽഫിയയിലെ എല്ലാ മലയാളകളുടെയും   മനസ്സിൽ എന്നെന്നും സൂക്ഷിക്കാൻ കഴിയുമാറാകുന്ന രീതിൽ ഒരു മികച്ച ഓണാഘോഷം...

Read moreDetails
Page 10 of 26 1 … 9 10 11 … 26
Skip to toolbar