ദോഹ: സേഹയുടെ കീഴില് പൊതുസമ്പത്ത് ദുരുപയോഗം ചെയ്തതിനെക്കുറിച്ച് ഓഡിറ്റ് ബ്യൂറോ അന്വേഷണം നടത്തിയെന്ന പത്രവാര്ത്ത തെറ്റെന്ന് ദേശീയ ആരോഗ്യ ഇന്ഷുറന്സ് കമ്പനി (എന്.എച്ച്.ഐ.സി. – സേഹ)ഖത്തര് ൈട്രബ്യൂണ് ആണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്. പതിവുള്ള പരിശോധന മാത്രമാണ് ഓഡിറ്റ് ബ്യൂറോ നടത്തിയതെന്ന് സേഹ പറഞ്ഞു.

പ്രാദേശിക അറബ് പത്രമാണ് പൊതുസമ്പത്ത് ദുരുപയോഗം നടത്തിയത് അന്വേഷിച്ചതായി വാര്ത്ത പ്രസിദ്ധീകരിച്ചത്.നിയമമനുസരിച്ച് എല്ലാ മന്ത്രാലയങ്ങളിലും ഏജന്സികളിലും കമ്പനികളിലും ഓഡിറ്റ് ബ്യൂറോ വാര്ഷിക പരിശോധന മാത്രമാണ് നടത്തിയത്. ഇതാദ്യമായല്ല ഓഡിറ്റ് ബ്യൂറോ വാര്ഷിക പരിശോധന നടത്തുന്നത്.

എന്.എച്ച്.ഐ.സി.യുടെ ലേല കമ്മിറ്റിയിലെ സ്ഥിരപ്രതിനിധിയാണ് ഓഡിറ്റ് ബ്യൂറോ. ലേല കമ്മിറ്റിയിലെ നിരീക്ഷണാംഗമെന്ന നിലയില് അംഗത്തിന്റെ അനുമതിക്ക് വിധേയമാണ് ലേലമെന്നും എന്.എച്ച്.ഐ.സി. പറഞ്ഞു.
800 കോടി റിയാല് ചെലവഴിച്ചെന്ന പത്രവാര്ത്ത അടിസ്ഥാനരഹിതമാണ്. സേഹ ആരംഭിച്ചത് മുതല് 2016 ഫിബ്രവരി നാലു വരെ ചെലവഴിച്ച പണം 200 കോടി റിയാലില് താഴെ മാത്രമാണെന്ന് എന്.എച്ച്.ഐ.സി. പറഞ്ഞു.

പല അഭിമുഖങ്ങളിലും പത്രസമ്മേളനത്തിലുമെല്ലാം സേഹ ചെലവഴിച്ച പണത്തിന്റെ കൃത്യമായ കണക്ക് മാധ്യമപ്രവര്ത്തകര്ക്ക് നല്കിയിട്ടും പത്രത്തില് പ്രസിദ്ധീകരിച്ചത് തെറ്റായ കണക്കാണെന്ന് എന്.എച്ച്.ഐ.സി. പറഞ്ഞു. തെറ്റായവാര്ത്ത പ്രസിദ്ധീകരിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എന്.എച്ച്.ഐ.സി. പറഞ്ഞു.

കണക്കുകള് കൃത്യമായി പരിശോധിക്കണമെന്നും തെറ്റായ വിവരം പ്രസിദ്ധപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും മാധ്യമങ്ങളോട് എന്.എച്ച്.ഐ.സി. ആവശ്യപ്പെട്ടു.ഓഡിറ്റ് ബ്യൂറോയുടെ ജോലി പൂര്ത്തിയായ ശേഷം യഥാര്ഥവസ്തുതകളും തെളിവുകളും വാര്ത്താസമ്മേളനത്തില് മാധ്യമങ്ങള്ക്ക് നല്കുമെന്നും എന്.എച്ച്.ഐ.സി. പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here