Latest News
ഇന്ത്യയുടെ പ്രതിരോധശേഷിക്കു പുതിയ മികവ്; സ്വദേശീയമായി വികസിപ്പിച്ച നേവി മിസൈൽ വിജയകരമായി പരീക്ഷിച്ചു
News
March 27, 2025
ഇന്ത്യയുടെ പ്രതിരോധശേഷിക്കു പുതിയ മികവ്; സ്വദേശീയമായി വികസിപ്പിച്ച നേവി മിസൈൽ വിജയകരമായി പരീക്ഷിച്ചു
ന്യൂഡെൽഹി:ഭാരതീയ നവികക്കും പ്രതിരോധ ഗവേഷണ വികസന സംഘടനയുമൊന്നിച്ച് സ്വദേശീയമായി വികസിപ്പിച്ച ഉയർന്നു വിക്ഷേപിക്കാവുന്ന ഹ്രസ്വദൂര ഉപരിതല-ആകാശ ക്ഷിപണിയുടെ (VLSRSAM) വിജയകരമായ…
അഗ്നിഗോളമായി മദ്ധ്യപൂർവം; ഗാസയിൽ കൂട്ടഹത്യ, സിറിയ-ലെബനൻ അതിർത്തികളിലും ഇസ്രായേൽ തീപൊള്ളൽ
News
March 27, 2025
അഗ്നിഗോളമായി മദ്ധ്യപൂർവം; ഗാസയിൽ കൂട്ടഹത്യ, സിറിയ-ലെബനൻ അതിർത്തികളിലും ഇസ്രായേൽ തീപൊള്ളൽ
യുദ്ധവിരാമം അവസാനിച്ചതിന് പിന്നാലെ ഗാസയിൽ മിന്നൽ ആക്രമണവുമായി ഇസ്രായേൽ. ഇതുവരെ 430ലധികം ലക്ഷ്യസ്ഥാനങ്ങൾ തകർത്തതായി സൈനിക വക്താക്കൾ അറിയിച്ചു. ഇതെല്ലാം…
വിഷാദത്തിന്റെ കളി വീണ്ടും; കുട്ടികൾക്ക് ജീവന് ഭീഷണിയാകുന്ന ബ്ലൂ വെയിൽ ചലഞ്ച്
News
March 27, 2025
വിഷാദത്തിന്റെ കളി വീണ്ടും; കുട്ടികൾക്ക് ജീവന് ഭീഷണിയാകുന്ന ബ്ലൂ വെയിൽ ചലഞ്ച്
ബാഗസാര:ഗുജറാത്തിൽ വീണ്ടും വിദ്യാർത്ഥികളെ ഭീതിയിലാഴ്ത്തിയ ബ്ലൂ വെയിൽ ചലഞ്ച് വീണ്ടും അടിയന്തിര ശ്രദ്ധയാകർഷിക്കുന്ന വിഷയമായി. മോട്ട മുഞ്ചിയാസർ പ്രൈമറി സ്കൂളിലെ…
യുഎസിലേക്കുള്ള യാത്രക്കും കുടിയേറ്റത്തിനും സാമൂഹിക മാധ്യമങ്ങൾ ശ്രദ്ധിക്കുക
News
March 27, 2025
യുഎസിലേക്കുള്ള യാത്രക്കും കുടിയേറ്റത്തിനും സാമൂഹിക മാധ്യമങ്ങൾ ശ്രദ്ധിക്കുക
ട്രംപ് ഭരണകൂടം വീണ്ടും അധികാരത്തിൽ എത്തിയാൽ, യുഎസിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമായ പരിശോധനയ്ക്ക് വിധേയമാകും. ഇതിന്റെ ഭാഗമായി സാമൂഹിക മാധ്യമ…
അമേരിക്കൻ തിരഞ്ഞെടുപ്പു പ്രക്രിയയിൽ വൻ മാറ്റം; പൗരത്വരേഖ നിർബന്ധമാക്കും, തപാൽവോട്ട് നിയന്ത്രിക്കും
News
March 27, 2025
അമേരിക്കൻ തിരഞ്ഞെടുപ്പു പ്രക്രിയയിൽ വൻ മാറ്റം; പൗരത്വരേഖ നിർബന്ധമാക്കും, തപാൽവോട്ട് നിയന്ത്രിക്കും
ന്യൂയോർക്ക് ∙ യുഎസ് തിരഞ്ഞെടുപ്പു സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്സിക്യുട്ടീവ് ഉത്തരവിറക്കി. വോട്ടർമാർക്ക് പൗരത്വം…
മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റണ്‍ (MMGH) സംഘടിപ്പിച്ച ഇന്റർഫെയ്ത് ഇഫ്താർ വന്‍ വിജയമായി
News
March 27, 2025
മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റണ്‍ (MMGH) സംഘടിപ്പിച്ച ഇന്റർഫെയ്ത് ഇഫ്താർ വന്‍ വിജയമായി
ഹ്യൂസ്റ്റണ്‍: മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (MMGH) മാർച്ച് 15 ശനിയാഴ്ച സംഘടിപ്പിച്ച സമൂഹ നോമ്പു തുറ വന്‍…
ആത്മീയ സമൃദ്ധിയോടെ മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജണൽ കോൺഫറൻസ് സമാപിച്ചു
News
March 27, 2025
ആത്മീയ സമൃദ്ധിയോടെ മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജണൽ കോൺഫറൻസ് സമാപിച്ചു
ഹൂസ്റ്റൺ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയൻ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ സിറ്റിസൺ…
പ്ലാനോ പള്ളിയിലെ ശവസംസ്കാര ചടങ്ങുകൾ നിർത്തിവയ്ക്കാൻ ഗവർണർ അബോട്ട് ഉത്തരവിട്ടു.
News
March 27, 2025
പ്ലാനോ പള്ളിയിലെ ശവസംസ്കാര ചടങ്ങുകൾ നിർത്തിവയ്ക്കാൻ ഗവർണർ അബോട്ട് ഉത്തരവിട്ടു.
പ്ലാനോ (ഡാളസ് ):ഈസ്റ്റ് പ്ലാനോ ഇസ്ലാമിക് സെന്റർ (ഇപിഐസി) കോമ്പൗണ്ടിന് എല്ലാ നിയമവിരുദ്ധ ശവസംസ്കാര ചടങ്ങുകളും ഉടൻ നിർത്താൻ ഉത്തരവിട്ടുകൊണ്ട്…
ഫോമാ പ്രസിഡൻ്റായി ബിജു തോണിക്കടവിലിനെ പിന്തുണച്ച് കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച്
News
March 27, 2025
ഫോമാ പ്രസിഡൻ്റായി ബിജു തോണിക്കടവിലിനെ പിന്തുണച്ച് കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച്
ഫ്ളോറിഡ: 2026-2028 കാലാവധിയിലേക്കുള്ള ഫോമാ (Federation of Malayalee Associations of Americas) പ്രസിഡൻ്റ് സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ കേരളാ…
ക്ലാസിക് നാടക പ്രദർശനങ്ങൾ ഒരുക്കി ഷാർജ അൽ ഖസ്ബ
News
March 27, 2025
ക്ലാസിക് നാടക പ്രദർശനങ്ങൾ ഒരുക്കി ഷാർജ അൽ ഖസ്ബ
കാലാതിവർത്തിയായ ക്ലാസിക് നാടകങ്ങൾ കാണാൻ അവസരമൊരുക്കി ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്). കുടുംബങ്ങളുടെ പ്രിയവിനോദകേന്ദ്രമായ അൽ ഖസ്ബയിലെ ‘മസ്ര അൽ ഖസ്ബ’ തീയറ്ററിലാണ് നാടക പ്രദർശനങ്ങളൊരുങ്ങുന്നത്. ഏപ്രിൽ 1 മുതൽ ഡിസംബർ 7 വരെ, വിവിധ ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന നാടകങ്ങളുടെ പട്ടികയിൽ “സിൻഡ്രല”, “ട്രഷർ ഐലൻഡ്”, “പിനോക്കിയോ”, “എറൗണ്ട് ദി വേൾഡ് ഇൻ 80 ഡേയ്‌സ്”, “സ്നോ വൈറ്റ് & ദി സെവൻ ഡ്വാർഫ്‌സ്” എന്നിങ്ങനെ നാടകകഥാപ്രേമികളുടെ മനംകവർന്ന എക്കാലത്തെയും മികച്ച പേരുകളുണ്ട്. തീയറ്റർ രംഗത്ത് പ്രശസ്തരായ H2 പ്രൊഡക്ഷൻസുമായി ചേർന്നാണ് പ്രദർശനമൊരുക്കുന്നത്. എട്ടു മാസത്തോളം നീണ്ടുനിൽക്കുന്ന നാടകമേള ഏപ്രിൽ 1ന് ‘സിൻഡ്രല’യുടെ പ്രദർശനത്തോടെ ആരംഭിക്കും. ഏപ്രിൽ 5 വരെ ഈ നാടകം കാണാൻ അവസരമുണ്ടാവും. ശേഷം, ജൂൺ 2 മുതൽ 7 വരെ ‘ട്രഷർ ഐലൻഡ്’, ആഗസ്റ്റ് 29 മുതൽ 31 വരെ ‘പിനോക്കിയോ’ എന്നീ നാടകങ്ങൾ അരങ്ങേറും. സംവേദനാത്മകമായ തമാശയും സാഹസികതയും സമ്മേളിപ്പിച്ച് കുടുംബങ്ങളെയും കുട്ടികളെയും നാടകാനുഭവത്തിന്റെ പുതുലോകത്തേക്ക് കൈപിടിക്കുന്ന ‘എറൗണ്ട് ദി വേൾഡ് ഇൻ 80 ഡേയ്സി’ന്റെ പ്രദർശനം ഒക്ടോബർ 11 തൊട്ട് 16 വരെയാണ്. ഡിസംബർ 5 മുതൽ 7 വരെയുള്ള ‘സ്നോ വൈറ്റ് & ദി സെവൻ ഡ്വാർഫ്‌സ്’ പ്രദർശനത്തോടെ നാടകമേള സമാപിക്കും. അതതു തീയതികളിൽ വൈകുന്നേരം 3 നും 6നുമായി രണ്ട് പ്രദർശനങ്ങളാണുണ്ടാവുക. ടിക്കറ്റ് നിരക്ക് 45 ദിർഹം. “സാംസ്കാരികവും വിനോദപരവുമായ പ്രദർശനങ്ങൾക്ക് പ്രശസ്തമാണ് അൽ ഖസ്ബ. കുടുംബസന്ദർശകർക്ക് എന്നും പ്രിയപ്പെട്ട ഈ കേന്ദ്രത്തിലെ 2025 സീസൺ കൂടുതൽ സജീവമാക്കാനാണ് നാടകമേളയൊരുക്കുന്നത്. സാഹിത്യത്തിനും സാംസ്കാരികപ്രവർത്തനങ്ങൾക്കും കൂടുതൽ ഇടം നൽകുകയെന്ന ഷാർജയുടെ കാഴ്ചപ്പാടിനോട് ചേർന്ന് നിന്ന്, ലോകോത്തരനിലവാരത്തിലുള്ള വിനോദമൊരുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനും വിനോദത്തിലൂടെയും കഥപറച്ചിലിലൂടെയും കുടുംബസന്ദർശകർക്ക് മികച്ച അനുഭവങ്ങളൊരുക്കാനാകുമെന്ന് വിശ്വസിക്കുന്നു”- അൽഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട് എന്നീ വിനോദകേന്ദ്രങ്ങളുടെ മാനേജർ ഖാലിദ് അൽ അലി പറഞ്ഞു. എൽഈഡി ബാക്ഗ്രൗണ്ട്, കഥാസാഹചര്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കപ്പെടുന്ന ഡൈനാമിക് ലൈറ്റിങ്, സൗണ്ട് സിസ്റ്റം എന്നിങ്ങനെ മികച്ച സാങ്കേതിക സൗകര്യങ്ങളുടെ പശ്ചാത്തലത്തിലാണ് മസ്ര അൽ ഖസ്ബയിലെ പ്രദർശനങ്ങളൊരുങ്ങുന്നത്. വേറിട്ട വാസ്തുശൈലിയും കനാലിലെ ബോട്ട് യാത്രകളും നടപ്പാതകളും കുട്ടികൾക്കായുള്ള കളിയിടങ്ങളും സജീവമാക്കുന്ന അൽ ഖസ്ബയിലെത്തുന്ന സന്ദർശകർക്ക് വൈവിധ്യമാർന്ന രുചികേന്ദ്രങ്ങളും അനുഭവിച്ചറിയാം. കൂടുതൽ വിവരങ്ങൾക്ക് 0569929778 എന്നീ നമ്പറിൽ ബന്ധപ്പെടാം. നാടകപ്രദർശനങ്ങളെക്കുറിച്ചും ഈദുൽ ഫിത്തർ വേളയിലടക്കമുള്ള അൽ ഖസ്ബയിലെ സാംസ്കാരിക പ്രദർശനങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ അൽ ഖസ്ബയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സന്ദർശിക്കാം.