Home / ജീവിത ശൈലി / ആരോഗ്യം & ഫിട്നെസ്സ് (page 15)

ആരോഗ്യം & ഫിട്നെസ്സ്

ഓർമയുണ്ടോ ഈ നാടൻ ‘ഫാസ്റ്റ് ഫുഡ് ’

തനതുഭക്ഷണം പരിചയപ്പെടുത്താൻ മഹോത്സവങ്ങൾ വേണ്ടിവരുന്ന കാലമാണിത്. ചക്ക, പപ്പായ, മാങ്ങ മഹോത്സവങ്ങൾക്ക് നല്ല ജനപങ്കാളിത്തവുമുണ്ട്. മൂന്നു നാലു പതിറ്റാണ്ടു മുൻപ് സ്കൂളിൽ പഠിക്കുന്ന കാലത്ത് പുരമേയാൻ പ്രയാസമനുഭവിച്ചിരുന്ന വീടുകളിൽ ബാലജനസഖ്യത്തിന്റെ നേതൃത്വത്തിൽ ശ്രമദാനത്തിലൂടെ പുരമേഞ്ഞു നൽകിയത് ഓർമയിൽ വരുന്നു. അവധിക്കാലത്താണിത്. പുലർച്ചെ ആറു മണിക്കുതന്നെ പുരമേയേണ്ട വീട്ടിലെത്തും. പഴയ ഓലകൾ പൊളിച്ചുമാറ്റി, വാരികൾ തൂത്തുവൃത്തിയാക്കി, മെടഞ്ഞ പുതിയ ഓലകൾ കൊണ്ട് മേച്ചിൽ പൂർത്തിയാക്കുമ്പോൾ ഏറെക്കുറെ നട്ടുച്ചയാകും. അപ്പോൾ പുരമേഞ്ഞ സംഘത്തിന് …

Read More »

ഞാൻ സാലഡ് എന്നെ തോൽപ്പിക്കാനാവില്ല

എന്റെ പേര് സാലഡ്. ഇനി പറയാൻ പേകുന്നത് എന്റെ കഥയാണ്. എപ്പോൾ, എവിടെ നിന്ന്, എങ്ങനെയാണ് എന്റെ തുടക്കമെന്ന് ഒരു ധാരണയുമില്ല. പക്ഷേ, ചരിത്രത്തിന്റെ ഏടുകളിൽ 18-ാം നൂറ്റാണ്ടിലോ മറ്റോ റോമാക്കാരും ഗ്രീക്കുകാരുമൊക്കെ വേവിക്കാത്ത പച്ചക്കറികൾ തങ്ങളുടെ ഭക്ഷണത്തിലുൾപ്പെടുത്തിയിരുന്നതായി രേഖകളുണ്ട്. അന്നെനിക്ക് ഈ പേരുണ്ടായിരുന്നോ? ആവോ? 1900 കാലങ്ങളിലാണ് സാലഡ് എന്ന പേരിൽ ഞാനറിയപ്പെട്ടുതുടങ്ങിയത്. വലിയെരു പൈതൃകമൊന്നും നിരത്താനില്ലെങ്കിലും ഭക്ഷണവ്യവസ്ഥയിൽ ഞാനാണ് ഇപ്പോൾ നമ്പർ വൺ. ജനനം പണ്ടുപണ്ട് 1924ലെ …

Read More »

ഹൈബ്രിഡ് ശസ്ത്രക്രിയയ്ക്ക് ലോക അംഗീകാരം

പ്രമേഹരോഗം നിയന്ത്രിക്കുന്നതിനുള്ള നൂതന രീതിയായ ഹൈബ്രിഡ് ശസ്ത്രക്രിയയ്ക്ക് ലോക അംഗീകാരം. കൊച്ചി സണ്‍റൈസ്ആശുപത്രിയിലെ മെറ്റബോളിക് സര്‍ജന്‍ ഡോ. ആര്‍ പത്മകുമാറും സംഘവുമാണ് ഇന്‍റര്‍ പൊസിഷന്‍ ശസ്ത്രക്രിയ വിജയിപ്പിച്ചെടുത്തത്. ജീവിതശൈലിരോഗമായ പ്രമേഹത്തിന് കൂടുതല്‍ പേര്‍ കീഴടങ്ങുന്നതല്ലാതെ ശാശ്വത പരിഹാരം കണ്ടെത്തുന്നതില്‍ വൈദ്യശാസ്ത്രം ഇനിയും വിജയിച്ചിട്ടില്ല. അമിതവിലയുള്ള മരുന്നും ആരോഗ്യ, ജീവിത ശൈലി രീതികളിലുള്ള മാറ്റങ്ങളും മാത്രമാണ് ഇപ്പോഴും പ്രമേഹരോഗികളുടെ താല്‍ക്കാലിക ആശ്വാസം. ആശങ്കയുടെ ഈ അന്തരീക്ഷത്തിലേക്കാണ് പ്രമേഹം നിയന്ത്രിക്കുന്ന ആധുനിക ശസ്ത്രക്രിയ …

Read More »

ഇന്റര്‍നാഷണല്‍ യോഗാദിനാചരണം എന്‍.എഫ്‌.ഐ.എയുടെ ആഭിമുഖ്യത്തില്‍ നടത്തും

നാഷണല്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയിലുടനീളം വിവിധ സംഘടനകളും ഇന്ത്യന്‍ കോണ്‍സുലേറ്റുകളുമായി സഹകരിച്ച്‌ ജൂണ്‍ 21-ന്‌ അന്തര്‍ദേശീയ യോഗാദിനമായി ആചരിക്കുന്നു. 2014 സെപ്‌റ്റംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താത്‌പര്യമെടുത്ത്‌ യുണൈറ്റഡ്‌ നേഷന്‍സ്‌ ജനറല്‍ അസംബ്ലിയാണ്‌ 2015 ജൂണ്‍ 21 അന്തര്‍ദേശീയ യോഗാദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്‌. ഏകദേശം 170 രാജ്യങ്ങള്‍ ഇതിനോടകം ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗാദിനമായി ആചരിക്കുവാന്‍ തിരുമാനിച്ചു. ഷിക്കാഗോയില്‍ ജൂണ്‍ 21 …

Read More »

യോഗ വിവേചനമല്ല, ശാന്തിയാണ് നല്‍കുന്നത്: ബാന്‍ കി മൂണ്‍

ഐക്യരാഷ്ട്രസഭ: യോഗ വിവേചനമുണ്ടാക്കുന്നില്ലെന്നും ശാന്തിയാണ് നല്‍കുന്നതെന്നും ഐക്യരാഷ്ട്രസഭ സെകട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. ഭാരത സന്ദര്‍ശനവേളയില്‍ ആദ്യ യോഗാസനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തന്നെ മിതമായ തലത്തില്‍ ശാന്തിയാണ് അനുഭവപ്പെട്ടതെന്നും മൂണ്‍ വ്യക്തമാക്കി. ജൂണ്‍ 21ന് നടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര യോഗ ദിനാചരണ സന്ദേശത്തിലാണ് കഴിഞ്ഞ ജനുവരിയില്‍ ഭാരതം സന്ദര്‍ശിച്ചപ്പോഴുണ്ടായ യോഗ അനുഭവം യുഎന്‍ സെക്രട്ടറി ജനറല്‍ അനുസ്മരിച്ചത്. എല്ലാജനങ്ങളും പ്രായഭേദമന്യേ ഇതില്‍ പങ്കെടുക്കേണ്ടതാണ്. വൃക്ഷാസനം തുടക്കത്തിലുള്ളതാണ്. പരിചയമാവാന്‍ …

Read More »

യോഗാ ദിനം കൊണ്ട് എന്തു പ്രയോജനം? എല്ലു മുറിയെ പണിയുന്നവനു എന്തു യോഗ?

അന്താരാഷ്ട്ര യോഗാ ദിനം പബ്ലിസിറ്റിക്കു വേണ്ടിയുള്ള ഒരു നാടകമാണെന്നു ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. യോഗയ്ക്കല്ല ദാരിദ്ര്യ നിര്‍മാര്‍ജനത്തിനാണു പ്രാധാന്യം നല്‍കേണ്ടതെന്നു സി.പി.എം. നേതാവ് സീതാറാം യെച്ചുരി. യോഗായെ അനുകൂലിക്കാത്തവര്‍ രാജ്യദ്രോഹികളാണെന്നു ഹരിയാന മന്ത്രി. ദൈവത്തെയല്ലാതെ മറ്റൊന്നിനെയും നമസ്‌കരിക്കുന്നത് അനിസ്ലാമികമെന്നു ഇസ്ലാം പണ്ഡിതര്‍. ഇതേത്തുടര്‍ന്നു സുര്യ നമസകാരം യോഗാ പരിപാടിയില്‍ നിന്നു മാറ്റി. യോഗക്ക് എതിരല്ലെന്നും എന്നാല്‍ അതു ഞായറാഴ്ച ആയതില്‍ വിഷമമുണ്ടെന്നും കത്തോലിക്കാ സഭ. ചുരുക്കത്തില്‍ അടുത്ത കാലത്തു …

Read More »

അന്തര്‍ദേശീയ യോഗാ ദിനാചരണം യോങ്കേഴ്‌സില്‍

ന്യൂയോര്‍ക്ക്‌: ഇന്ത്യാ ഗവണ്‍മെന്റിന്റെ ആഹ്വാനം അനുസരിച്ച്‌ ജൂണ്‍ 21-ന്‌ ലോകമെമ്പാടും അന്തര്‍ദേശീയ യോഗാ ദിനമായി ആചരിക്കുകയാണല്ലോ. പ്രസ്‌തുത പരിപാടിയോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ 2015 ജൂണ്‍ 21-ന്‌ ഞായറാഴ്‌ച രാവിലെ 9 മണി മുതല്‍ 12 മണി വരെ യോങ്കേഴ്‌സിലെ ഇന്തോ- അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ച്‌ യോഗാ ദിനം ആചരിക്കുന്നു. യോഗയുടെ പ്രാധാന്യം ജനങ്ങള്‍ക്കു മനസിലാക്കി കൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടി, യോഗയെപ്പറ്റിയുള്ള തെറ്റായ ധാരണകള്‍ മാറ്റിയെടുക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു മനസിലാക്കി, …

Read More »

മഴക്കാല േരാഗങ്ങളെ അകറ്റാൻ

കാലവർഷമെത്തി, മഴയും തണുപ്പും. പക്ഷേ, മഴയൊന്നു മാറി നിന്നാലോ, കടുത്ത ചൂടും വിയർപ്പും തന്നെ. രോഗങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് ഇക്കാലത്താണ്. സാധാരണ ജലദോഷവും പനിയും മുതൽ ചിക്കുൻഗുനിയയും ഡെങ്കിയുമൊക്കെ വിളയാടുന്നതും ഈ സമയത്താണ്. ഒന്നു ശ്രദ്ധിച്ചാൽ ഇതിൽ പകുതിയിലേറെ പ്രശ്നങ്ങളും നമുക്കുതന്നെ ഒഴിവാക്കാവുന്നതാണ്. അത്തരം ചില കാര്യങ്ങളിതാ. മഴക്കാലത്തു ചർമരോഗങ്ങൾക്കു സാധ്യത കൂടുതലാണ്. തൊഴിലുറപ്പു പദ്ധതിയുടെയും മറ്റും ഭാഗമായി ജോലികളുള്ളവരാണ് ഏറെയും. വെള്ളവും ചെളിയുമായി നിരന്തര സമ്പർക്കം വേണ്ടിവരുന്നവർ അതിനു …

Read More »

ഗര്‍ഭകാലത്തെ വിഷാദം

ഗര്‍ഭകാലം സ്ത്രീകളെ സംബന്ധിച്ചിടത്തോളം അനിര്‍വചനീയമായ സന്തോഷത്തിന്റെ സമയമാണ്. പക്ഷേ ചിലരെങ്കിലും ഉത്കണ്ഠയുടേയും പിരിമുറുക്കങ്ങളുടേയും പിടിയിലകപ്പെട്ടുപോകുന്നമുണ്ട്. ഇതിന്റെ തുടര്‍ച്ചയായി വിഷാദരോഗവും ഇവരെ കീഴ്‌പ്പെടുത്തുന്നു. അമേരിക്കന്‍ കോണ്‍ഗ്രസ് ഓഫ് ഒബ്‌സ്റ്റെട്രിഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റിന്റെ കണക്കു പ്രകാരം 14 ശതമാനത്തിനും 23 ശതമാനത്തിനും ഇടയില്‍ ഗര്‍ഭിണികള്‍ വിഷാദരോഗത്തിന് അടിമപ്പെടുന്നതായി പറയപ്പെടുന്നു. മുന്‍പ് വിഷാദരോഗം വന്നിട്ടുളളവരില്‍ ഗര്‍ഭിണി ആകുന്നതോടെ വിഷാദം വരാനുളള സാധ്യതകളുണ്ട്. നാലു സ്ത്രീകളില്‍ ഒരാള്‍ക്ക് വിഷാദം വരുന്നതായാണ് ആരോഗ്യ പഠനങ്ങള്‍ പറയുന്നത്. വിഷാദം …

Read More »

ഈ ലക്ഷണങ്ങള്‍ നിസ്സാരമല്ല

വിയര്‍പ്പ്, പ്രഷര്‍, സന്ധിവേദന ഇതെല്ലാം സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുന്നവര്‍ കുറവായിരിക്കും. സ്ത്രീകളിലും പുരുഷന്മാരിലും ഇന്ന് ഹാര്‍ട്ട് അറ്റാക്ക് ഒരുപോലെയാണെങ്കിലും പുരുഷന്മാരില്‍ പ്രകടമാകുന്ന ലക്ഷണങ്ങളില്‍ നിന്നും വ്യത്യസ്തമാണ് സ്ത്രീകളിലെ ലക്ഷണങ്ങള്‍. നിസ്സാരമെന്ന് തോന്നുമെങ്കിലും മറ്റുപലതാണെന്ന് തെറ്റിദ്ധരിക്കാനിടയുമുള്ള ഇത്തരം ലക്ഷണങ്ങളെ വെറുതെ തള്ളിക്കളയുന്നത് ബുദ്ധിയല്ല. ഇന്ന് 70 ശതമാനം സ്ത്രീകളിലും ക്ഷീണം പൊതുവായി കണ്ടുവരാറുള്ള ഒന്നാണ്. പലരും ഇത് പ്രായമേറുന്നതിന്റേയും ജോലിത്തിരക്കിന്റേയും കാരണങ്ങളായി കാണുമ്പോള്‍ സ്ത്രീകളിലെ ക്ഷീണം ഹാര്‍ട്ട് …

Read More »