Home / കേരളം (page 294)

കേരളം

അമ്മയും രണ്ട് പെൺമക്കളും പൊള്ളലേറ്റ് മരിച്ചനിലയിൽ

തൃക്കരിപ്പൂർ∙ അമ്മയും രണ്ടു പെൺകുഞ്ഞുങ്ങളും തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ. തൃക്കരിപ്പൂരിലെ തങ്കയം ചെറുകാനത്ത് താമസിക്കുന്ന എം. ജയന്റെ ഭാര്യ സി. സൗമ്യ (27), മക്കളായ യദുനന്ദ (ആറ്), ദേവനന്ദ (നാല്) എന്നിവരെയാണ് ഇന്നലെ വെെകിട്ട് മൂന്നരയോടെ വലിയപറമ്പ് മാവിലാകടപ്പുറത്തെ പിതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു മൃതദേഹങ്ങളും കിടപ്പു മുറിയിൽ ഭാഗികമായി കരിഞ്ഞ നിലയിലായിരുന്നു. മുറിയുടെ വാതിലും ജനലും പൂർണമായി ബന്ധിച്ചിരുന്നു. സൗമ്യയും കുട്ടികളും ഉച്ചയോടെ ഭർതൃഗൃഹത്തിൽ നിന്നു മാവിലാ …

Read More »

ജപ്പാൻ സ്വദേശികളുടെ ബാഗിൽ ചിലന്തി മുതൽ രക്തഅണലി വരെ

നെടുമ്പാശേരി ∙ കേരളത്തിൽ നിന്നു വന്യജീവികളെ പിടിച്ചു ഭരണിയിലടച്ചു സ്വദേശത്തേക്കു കടത്താൻ ശ്രമിച്ച വന്യജീവി ഗവേഷകരായ ജപ്പാൻ സ്വദേശികളെ വനം വകുപ്പിനു കൈമാറി. ജീവികളോടൊപ്പം ബാറ്ററിയും കത്രികയും ഇട്ടതാണ് സുരക്ഷാ പരിശോധനയ്ക്കിടെ ഇവർ പിടിയിലാകാൻ കാരണം. ജപ്പാനിൽ വന്യജീവി ഗവേഷണം നടത്തുന്ന സ്യൂട്ട ഷിബാസാക്കി (24), സുഹൃത്ത് മുരായി യോജ്ക (21) എന്നിവരാണ് ശനിയാഴ്ച രാത്രി കൊളംബോ വഴി ജപ്പാനിലേക്ക് പോകാൻ ശ്രമിക്കവേ നെടുമ്പാശേരി വിമാനത്താവളത്തിൽ എക്സ്റേ പരിശോധനയ്ക്കിടെ പിടിയിലായത്. …

Read More »

യോഗ ചരിത്രത്തിലേക്കും ഗിന്നസിലേക്കും

ന്യൂഡൽഹി ∙ കന്യാകുമാരിമുതൽ കശ്മീർവരെയും ന്യൂഡൽഹി രാജ്പഥ് മുതൽ ന്യൂയോർക്കിലെ ടൈംസ് ചത്വരം വരെയും ഏക യോഗാപഥമാക്കി മാറ്റി പ്രഥമ ‌രാജ്യാന്തര യോഗാദിനം ചരിത്രത്തിൽ ഇടം നേടി. ഡൽഹിയിലെ രാ‌ജ്പഥിൽ 35,985 പേർ പങ്കെടുത്ത യോഗാപ്രദർശനം പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ചു. 84 രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുത്തു. ഏറ്റവും കൂടുതൽ രാജ്യക്കാരും ഏറ്റവും കൂടുതൽ പേരും പങ്കെടുത്ത യോഗാപ്രദർശനം എന്ന നിലയിൽ രണ്ടു റെക്കോർഡുകൾ നേടി ഗിന്നസ് ബുക്കിലും ഇത് ഇടംപിടിച്ചു. …

Read More »

അടിയന്തരാവസ്ഥാ മുന്നറിയിപ്പ്; അഡ്വാനിയുടെ നിരീക്ഷണം തള്ളിക്കളയാനാകില്ല: ശിവസേന

മുംബൈ∙ രാജ്യത്ത് അടിയന്തരാവസ്ഥ ആവര്‍ത്തിച്ചേക്കാമെന്ന മുതിർന്ന ബിജെപി നേതാവ് എല്‍.കെ അഡ്വാനിയുടെ മുന്നറിയിപ്പ് നിസാരമായി കണ്ട് അവഗണിക്കാനാവില്ലെന്ന് ശിവസേന. രാജ്യത്ത് ഇനിയും അടിയയന്തരാവസ്ഥ സംഭവിക്കാനുളള സാധ്യതയേക്കുറിച്ച് മുതിർന്ന ബിജെപി നേതാവായ അഡ്വാനിയേപ്പോലെ ഒരാൾ ചൂണ്ടിക്കാട്ടുമ്പോൾ അതുറപ്പായും ആരെയൊക്കെയോ ഉദ്ദേശിച്ചു തന്നെയാണെന്നും ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തിൽ പറയുന്നു. മൃഗീയ ഭൂരിപക്ഷമുള്ള ഒരു സർക്കാർ കേന്ദ്രം ഭരിക്കുന്ന പശ്ചാത്തലത്തെക്കുറിച്ചു കൂടി സൂചിപ്പിച്ചു കൊണ്ടാണ് ആരെയോ മനസിൽ കണ്ടുകൊണ്ടുള്ളതു തന്നെയാണ് അഡ്വാനിയുടെ പരാമർശമെന്ന …

Read More »

മുഖ്യമന്ത്രിയുടേതെന്ന് ബിജു രാധാകൃഷ്‌ണൻ പറയുന്ന കത്തുകൾ വ്യാജം: കോടതി

തിരുവനന്തപുരം ∙ സോളർ കേസിൽ ആറന്മുള സ്വദേശി ബാബുരാജനെ കബളിപ്പിക്കുന്നതിന് ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പേരുകൾ ദുരുപയോഗപ്പെടുത്തുകയും സിപിഎം ചാനലിൽ സ്വന്തം ഇന്റർവ്യൂ വരുത്തുകയും ചെയ്തതായി കഴിഞ്ഞ ദിവസം പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ആർ. ജയകൃഷ്ണൻ പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേത് എന്ന പേരിൽ ബാബുരാജനെ ബിജു കാണിച്ച മൂന്നു കത്തുകളും പ്രതികൾ വ്യാജമായി സൃഷ്ടിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി. …

Read More »

നഗരം വിറപ്പിച്ച് കോടതിക്കെട്ടിടത്തിനു മുകളിൽ യുവാവിന്റെ പരാക്രമം

കൊച്ചി ∙ പൈതൃക മന്ദിരമായ എറണാകുളം ജില്ലാ കോടതി കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവ് മൂന്നര മണിക്കൂറോളം നഗരത്തെ വിറപ്പിച്ചു. 30 വയസ് തോന്നിക്കുന്ന ബിഹാർ സ്വദേശിയാണ് ഇന്നലെ രാവിലെ ഒൻപതോടെ കെട്ടിടത്തിനു മുകളിൽ കയറിയത്. ഇയാൾ മാനസിക ദൗർബല്യമുള്ളയാളാണെന്നു പൊലീസ് പറഞ്ഞു. ഓടു മേഞ്ഞ രണ്ടാം നിലയ്ക്കു മുകളില്‍ ഇയാൾ കയറിപ്പറ്റിയതു കണ്ട കോടതി ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കൂസാക്കാതെ …

Read More »

10 ദിവസത്തിനുള്ളിൽ 2005 മുൻപുള്ള നോട്ടുകൾ കൈമാറിയില്ലെങ്കിൽ കടലാസിന്റെ മൂല്യം മാത്രം

  ന്യൂഡൽഹി ∙ 2005 നു മുൻപുള്ള കറൻസി നോട്ടുകൾ ബാങ്കുകൾക്ക് കൈമാറാൻ ഇനി 10 ദിവസം കൂടി മാത്രം. 500, 1000 ഉൾപ്പെടെയുള്ള പഴയ നോട്ടുകൾ കൈമാറാനുള്ള സമയപരിധി ജൂൺ 30 ന് അവസാനിക്കും. ഇതിനു മുൻപ് കൈമാറിയില്ലെങ്കിൽ ഇവയ്ക്ക് പേപ്പറിന്റെ മൂല്യം മാത്രമേ ഉണ്ടാകൂ. 2005ന് മുന്‍പുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസർവ് ബാങ്ക് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. നോട്ടുകൾ പിൻവലിക്കാനുള്ള അവസാന തിയതി ജനുവരി ഒന്ന് …

Read More »

പിള്ളക്കും ഗണേഷിനുമെതിരെ മന്ത്രി അനൂപിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ബാലകൃഷ്ണപിള്ളക്കും മകന്‍ കെ.ബി ഗണേഷ്കുമാറിനുമെതിരെ രൂക്ഷവിമര്‍ശവുമായി സിവില്‍ സപൈ്ളസ് മന്ത്രി അനൂപ് ജേക്കബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കണ്‍സ്യൂമര്‍ ഫോറത്തില്‍ അനധികൃത നിയമനം ആവശ്യപ്പെട്ട് പിള്ളയും മകനും തന്നെ സമീപിച്ചതായും എന്നാല്‍, നിയമനത്തില്‍ ഇടപെടില്ലെന്ന് തറപ്പിച്ചു പറഞ്ഞതിന്‍റെ വൈരാഗ്യത്തില്‍ തനിക്കെതിരെ കള്ളക്കഥകള്‍ ചേര്‍ത്ത് പരാതി നല്‍കുകയാണ്പിള്ളയെന്നും അനൂപ് ആരോപിച്ചു. ഇതിന്‍റെയെല്ലാം തെളിവുകള്‍ തന്‍റെ പക്കല്‍ ഉണ്ട്. സ്വന്തം വീടു പോലും കൊണ്ടുനടക്കാന്‍ കഴിയാത്ത ഗണേഷ് …

Read More »

കരിപ്പൂര്‍ സംഘര്‍ഷം: ഒമ്പത് സി.ഐ.എസ്.എഫ് ജവാന്മാര്‍ കീഴടങ്ങി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് ഒമ്പത് സി.ഐ.എസ്.എഫ് ജവാന്മാര്‍ പൊലീസില്‍ കീഴടങ്ങി. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് ഒമ്പത് ജവാന്മാരും കൊണ്ടോട്ടി സി.ഐ ബി. സന്തോഷിന് മുന്നില്‍ കീഴടങ്ങിയത്. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശി സുരേഷ് ഗൗള (29), രാജസ്ഥാന്‍ സ്വദേശി സുഭാഷ് ചന്ദ്ര് (28), ഒഡീഷ സ്വദേശി കെ.കെ. ഗൗഡ (26), ഉത്തര്‍പ്രദേശ് സ്വദേശികളായ ജിതേന്ദ്ര കുമാര്‍ (27), അരവിന്ദ് യാദവ് (26), മഹാരാഷ്ട്ര സ്വദേശികളായ …

Read More »

ഫെനിയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് ഒന്നുമറിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍റെ വെളിപ്പെടുത്തലുകളെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അങ്ങനെ യാതൊരു സംഭവവും ഉണ്ടായിട്ടില്ല.താന്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു കാര്യം കേള്‍ക്കുന്നതെന്നും ഇന്നലെ സരിതക്കും ബിജു രാധാകൃഷ്ണനും നല്‍കിയ കോടതി വിധിയില്‍ ബുദ്ധിമുട്ടുള്ളവരാണ് ഓരോന്ന് പറയുന്നതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കോടതി വിധി സര്‍ക്കാരിനുള്ള അംഗീകാരമാണ്. കേസന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത് എന്നതിനുള്ള തെളിവാണ് കോടതി …

Read More »