Home / ഫീച്ചേർഡ് ന്യൂസ് (page 30)

ഫീച്ചേർഡ് ന്യൂസ്

ആധാര്‍ സമയപരിധി മാര്‍ച്ച് 31 വരെ നീട്ടാന്‍ തയ്യാറെന്ന് കേന്ദ്രം

ന്യുഡല്‍ഹി: വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാറുമായി ബന്ധിപ്പിക്കേണ്ടതിന്റെ സമയപരിധി മാര്‍ച്ച് 31 വരെ നീട്ടാന്‍ തയ്യാറാണെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ചിനെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ ഭരണഘടനാ ബെഞ്ച് ഇടക്കാല ഉത്തരവായിരിക്കും നല്‍കുകയെന്ന് ജസ്റ്റിസുമാരായ എ.എം ഖന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ആധാര്‍ സംബന്ധ വിഷയങ്ങളില്‍ വാദം കേള്‍ക്കുന്നതിനായി ഒരു ഭരണഘടനാബെഞ്ച് രൂപവത്ക്കരിക്കുമെന്ന് ചീഫ് ജസ്റ്റിസ് തലവനായ ബെഞ്ച് …

Read More »

ഭര്‍ത്താവിനെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷ:ഹാദിയ

ന്യൂഡല്‍ഹി: സുപ്രിം കോടതി വിധിയില്‍ സന്തോഷമെന്ന് ഹാദിയ. സേലത്ത് വെച്ച് ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ കാണാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഹാദിയ ഡല്‍ഹി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കോടതി വിധിക്കു ശേഷം ആദ്യമായാണ് ഹാദിയ പ്രതികരിക്കുന്നത്. തനിക്കിഷ്ടമുള്ളത് ചെയ്യാനും ഇഷ്ടമുള്ളിടത്ത് പോവാനും സ്വാതന്ത്ര്യമുണ്ടെന്നാണ് കോടതി വിധിയെന്ന് വിശ്വസിക്കുന്നതായും അവര്‍ പറഞ്ഞു. വീട്ടുതടങ്കലില്‍ നിന്നു സുപ്രിംകോടതി സ്വതന്ത്രയാക്കിയ ഡോ. ഹാദിയ തുടര്‍പഠനത്തിനായി സേലത്തേക്കു മടങ്ങി. രണ്ടുദിവസമായി കേരളാഹൗസില്‍ കഴിഞ്ഞിരുന്ന ഹാദിയ ഇന്നു …

Read More »

കൊട്ടക്കമ്പൂര്‍: തമ്മില്‍ത്തല്ല് മുറുകുന്നു

ഇടുക്കി: കൊട്ടാക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ ഇടുക്കിയിലെ സിപിഎം സിപിഐ നേതൃത്വങ്ങള്‍ തമ്മിലുള്ള തര്‍ക്കം തുറന്ന പോരിലേക്ക് നീങ്ങുന്നു. പരസ്യമായി അധിക്ഷേപിക്കുന്ന സിപിഎമ്മുമായി സഹകരിച്ച് പോകാനാകില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ഒന്നിച്ചു പോകാന്‍ താത്പര്യമില്ലെങ്കില്‍ സിപിഐ നേരിട്ടു പറയണമെന്നും സി.പി.ഐയ്ക്കതിരായ ആരോപണത്തില്‍ താന്‍ മാപ്പ് പറയില്ലെന്നും മന്ത്രി എം.എം.മണി തിരിച്ചടിച്ചു. ജോയ്‌സ് ജോര്‍ജ് എം പി യുടെ പട്ടയം റദ്ദാക്കിയതിന്റെ പേരിലാണ് ഇടുക്കിയില്‍ സിപിഎമ്മും സിപിഐയും കൊമ്പുകോര്‍ത്തത്. റവന്യൂ വകുപ്പിന്റെ …

Read More »

എ.കെ ശശീന്ദ്രനെ എന്ത് ന്യായത്തിന്റെ പേരിലാണ് മന്ത്രിയാക്കുക?

തോമസ് ചാണ്ടി വിവാദങ്ങൾക്കു ശേഷം വീണ്ടും വിവാദങ്ങളുടെ കൂടെ പോകുകയാണ് പിണറായി സർക്കാർ .എ കെ ശശീന്ദ്രൻ വീണ്ടും മന്ത്രി ആകാൻ പോകുന്നു എന്ന് വാർത്ത.മുഖ്യമന്ത്രിയും,സി പി എമ്മുമൊക്കെ ,എന്തിനു സി പി ഐ വരെ പച്ചക്കൊടി കാട്ടിയ ശശീന്ദ്രൻ തിരികെ എത്താൻ കുപ്പായവും തൈപ്പിച്ചു ഇരിക്കുകയാണ്.ശശീന്ദ്രൻ രാജി വയ്ക്കാനുണ്ടായ സാഹചര്യങ്ങൾ നമുക്കറിയാം .ആ പ്രേശ്നങ്ങൾ അന്വേഷിച്ചു കണ്ടെത്താൻ ആണല്ലോ സർക്കാർ ആന്റണി കമ്മീഷനെ വച്ചതു.കമ്മീഷൻ റിപ്പോര്ട്ട് സർക്കാരിന് നൽകുകയും …

Read More »

ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍

ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷൻ്റെ പൊതുയോഗം നവംബര്‍ 26 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കോങ്കേഴ്സിലുള്ള സാഫ്രണ്‍ ഇന്ത്യന്‍ റസ്റ്റോറന്റില്‍ വെച്ച് ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ ജോര്‍ജ് താമരവേലിയുടെ അദ്ധ്യക്ഷതയില്‍ കൂടുകയുണ്ടായി. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച പൊതുയോഗത്തില്‍ താഴെ പറയുന്ന ഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തു. ലൈസി അലക്സ് (പ്രസിഡന്റ്), അലക്സ് എബ്രഹാം (പ്രസിഡന്റ് ഇലക്റ്റ്), സജി പോത്തൻ (സെക്രട്ടറി), ചെറിയാന്‍ ഡേവിഡ് (ട്രഷറര്‍), കുര്യാക്കോസ് തരിയന്‍ (ജോയിന്റ് സെക്രട്ടറി), പോള്‍ …

Read More »

അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ദീര്‍ഘായുസ്സില്‍ റിക്കാര്‍ഡ് ജോര്‍ജ്ജ് ബുഷിന്

ടെക്‌സസ്: അമേരിക്കന്‍ പ്രസിഡന്‍രുമാരില്‍ ഏറ്റവും കൂടുതല്‍ പ്രായം ചെന്ന പ്രസിഡന്റ് എന്ന പദവിയും, റിക്കാര്‍ഡും ജോര്‍ജ്ജ് എസ് ഡബ്ലിയു ബുഷ് സ്വന്തമാക്കി. 2017 നവംബര്‍ 26 ന് 93 വയസ്സും 167 ദിവസവും പിന്നിടുന്ന ബുഷ്, പ്രസിഡന്റ് ജറാള്‍ഡ് ഫോര്‍ഡ്   ജീവിച്ചിരുന്ന 93 വര്‍ഷവും 165 ദിവസവുമെന്ന റിക്കാര്‍ഡാണ് മറികടന്നത്. 1924 ജൂണ്‍ 24 നായിരുന്നു അമേരിക്കയുടെ 41-ാമത്തെ പ്രസിഡന്റായ ബുഷിന്റെ ജനനം. 1989 ജനുവരി 20 മുതല്‍ 1993 …

Read More »

ഗാര്‍ലന്റില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ മരിച്ചു

ഗാര്‍ലന്റ് (ഡാളസ്സ്): നോര്‍ത്ത് ഈസ്റ്റ് ഡാളസ്സില്‍ ഗാര്‍ലന്റിലെ വീടിന് തീ പിടിച്ച് പിതാവും മാതാവും രണ്ടുകുട്ടികളും വെന്തുമരിച്ചു. നവംബര്‍ 24 ശനിയാഴ്ചയായിരുന്നു സംഭവം ടെക്‌സസ്സിലെ ബ്രിഡ്ജ് പോര്‍ട്ടില്‍ നിന്നും ഡാളസ്സിലേക്ക് വിരുന്ന് വന്നവരായിരുന്ന മരിച്ച ലൊന്റസൊ (41), ഏന കാസ്റ്റിലൊ (29), ഇവരുടെ 5 വയസ്സായ മകളും, 2 വയസ്സുള്ള മകനും. വീട്ടില്‍ താമസിച്ചിരുന്ന മറ്റ് അഞ്ച് പേര്‍ വീടിന് തീപ്പിചിച്ചതോടെ പുറത്തേക്കോടി രക്ഷപ്പെട്ടു മരിച്ചവര്‍ വീടിന് പുറകുവശത്തുള്ള മുറിയില്‍ …

Read More »

തോക്ക് വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന ബ്ലാക്ക് ഫ്രൈഡെയില്‍ ലഭിച്ചത് 203086 അപേക്ഷകള്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഗണ്‍ വയലന്‍സ് വര്‍ദ്ധിച്ചു വരുന്നതിനിടയില്‍ തോക്ക് വാങ്ങിക്കൂട്ടാന്‍ വരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായി എഫ് ബി ഐയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്ന. ഇന്ന് പുറത്തുവിട്ട യു എസ് റ്റുഡെയിലാണ് അക്കമിട്ട് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2017 ബ്ലാക്ക് ഫ്രൈഡേയില്‍ 'ബാക്ക് ഗ്രൗണ്ട്' ചെക്കിനായി മാത്രം 203806 അപേക്ഷകള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ലഭിച്ച അപേക്ഷകളേക്കാള്‍ പത്ത് ശതമാനം വര്‍ദ്ധനവാണിത്. മാത്രമല്ല ഒറ്റ ദിവസം ബാക്ക് ഗ്രൗണ്ട് ചെക്കിനായി ലഭിക്കുന്ന …

Read More »

ജയലളിതയുടെ മകളാണെന്ന യുവതിയുടെ അവകാശവാദം; ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന അവകാശ വാദവുമായി എത്തിയ ബെംഗളൂരു യുവതിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി.ജയലളിത തന്റെ അമ്മയാണെന്ന് തെളിയിക്കുന്നതിനായി ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു സ്വദേശിനിയായ അമൃത സമർപ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.ഇക്കാര്യത്തില്‍ അമൃതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ എംബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവര്‍ അധ്യക്ഷരായ ബെഞ്ച് നിരീക്ഷിച്ചു. 1980 ആഗസ്ത് 14 ന് ജയലളിതയുടെ മൈലാപ്പൂരിലെ വസതിയിലാണ് തനിക്ക് ജന്മം …

Read More »

സര്‍വ്വ സ്തുതിയും ദൈവത്തിനെന്ന് ഷെഫീന്‍ ജഹാന്‍

ന്യൂഡല്‍ഹി : സര്‍വ്വ സ്തുതിയും ദൈവത്തിനെന്ന് ഷെഫീന്‍ ജഹാന്‍. ഹാദിയയെ കാണാന്‍ അനുവാദമുണ്ട്, തീരുമാനത്തില്‍ സന്തോഷമെന്നും ഷെഫീന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഹാദിയയ്ക്ക് സേലത്ത് പഠനം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു ഷെഫീന്‍ ജഹാന്‍. മാതാപിതാക്കളുടെ സംരക്ഷണം ഇല്ല, കോളെജ് ഡീന്‍ ലോക്കല്‍ ഗാര്‍ഡിയനായിരിക്കുമെന്നും കോടതി അറിയിച്ചു.പക്ഷെ ഭര്‍ത്താവിനൊപ്പം കഴിയണമെന്ന ഹാദിയയുയെ ആവശ്യം തല്‍ക്കാലം കോടതി അംഗീകരിച്ചില്ല. സുഹൃത്തിന്റെ വീട്ടില്‍ പോകണമെന്ന ആവശ്യവും കോടതി തള്ളിക്കളഞ്ഞു അതെല്ലാം പിന്നീട് പരിഗണിക്കാമെന്നായിരുന്നു സുപ്രീംകോടതിയുടെ …

Read More »