Home / അമേരിക്ക (page 398)

അമേരിക്ക

കേരളാ റൈറ്റേഴ്‌സ് ഫോറം, ഹ്യൂസ്റ്റണിന് പുതിയ പ്രവര്‍ത്തക സമിതി

houston

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാള എഴുത്തുകാരുടേയും വായനക്കാരുടേയും നിരൂപകരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തില്‍ വെച്ച് കൂടിയ ജനറല്‍ ബോഡിയോഗത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ പ്രവര്‍ത്തക സമിതിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. പ്രസിദ്ധ നോവലിസ്റ്റും, കവിയും ഗ്രന്ഥകാരനുമായ മാത്യു നെല്ലിക്കുന്ന് – പ്രസിഡന്റ്, ജനകീയ കവി ദേവരാജ് കാരാവള്ളില്‍-സെക്രട്ടറി, പ്രസിദ്ധ സംഘാടകനും ഗദ്യകാരനുമായ മാത്യു മത്തായി – ട്രഷറര്‍ …

Read More »

സീറൊ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ ടെക്‌സാസ്‌ റീജിയണല്‍ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍പൂര്‍ത്തിയായി – എ.സി. ജോര്‍ജ്ജ്‌

syro

ഹ്യൂസ്റ്റന്‍: സീറൊ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എസ്‌.എം.സി.സി.) ടെക്‌സാസ്‌ റീജിയണല്‍ കോണ്‍ഫറന്‍സിന്റെ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റീജിയണല്‍ കോണ്‍ഫറന്‍സ്‌ കോ-ഓര്‍ഡിനേറ്റര്‍ ആന്റണി ചെറു അറിയിക്കുന്നു. എസ്‌.എം.സി.സി. ആനുവല്‍ ജനറല്‍ കൗണ്‍സില്‍ മീറ്റിംഗിനോട്‌ അനുബന്ധിച്ച്‌ തന്നെയായിരിക്കും ഇപ്രാവശ്യത്തെ ടെക്‌സാസ്‌ റീജിയണല്‍ കോണ്‍ഫറന്‍സും. എസ്‌.എം.സി.സി.യുടെ കേന്ദ്രകമ്മറ്റി നേതൃത്വവും മറ്റു വിവിധ റീജിയനുകളിലുള്ള ഡെലിഗേറ്റുകളും ജനറല്‍ കൗണ്‍സില്‍ മീറ്റിംഗിലും റീജീയണല്‍ കോണ്‍ഫറന്‍സിലും പങ്കെടുക്കും. ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള സെന്റ്‌ ജോസഫ്‌ സീറൊ മലബാര്‍ കത്തോലിക്കാ …

Read More »

ചിക്കാഗോ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ടോബര്‍ 31, നവംബര്‍ 1 തീയതികളില്‍

gregorios

ചിക്കാഗോ: പരിശുദ്ധനായ പരുമല മോര്‍ ഗ്രീഗോറിയോസ്‌ തിരുമനസ്സിലെ 110-മത്‌ ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ 2015 ഒക്‌ടോബര്‍ 31, നവംബര്‍ 1 (ശനി, ഞായര്‍) തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. ശനിയാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും, വചനസന്ദേശവും ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന്‌ വി: കുര്‍ബ്ബാനയും ഉണ്ടായിരിക്കും. വി: കുര്‍ബ്ബാനമധ്യേ പരിശുദ്ധനോടുള്ള പ്രത്യേക മദ്ധ്യസ്‌ഥ പ്രാര്‍ഥനയും …

Read More »

ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ പെരുന്നാളിനു കൊടിയേറി

Mar-Yulios

ഫിലഡല്‍ഫിയ: ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനു ഭക്തിസാന്ദ്രമായ തുടക്കമായി. ഒക്‌ടോബര്‍ 25-ന്‌ ഞായറാഴ്‌ച ആരാധനയ്‌ക്കുശേഷം നടന്ന ആഘോഷമായ കൊടിയേറ്റത്തിന്‌ ഇടവക സ്ഥാപക വികാരി വെരി റവ. മത്തായി കോര്‍എപ്പിസ്‌കോപ്പ നേതൃത്വം നല്‍കി. ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന പെരുന്നാള്‍ ആചരണത്തിന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അഹമ്മദാബാദ്‌ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. കോട്ടയം ദേവലോകം കാതോലിക്കേറ്റ്‌ അരമനയില്‍ പ്രവര്‍ത്തിക്കുന്ന …

Read More »

നേപ്പിൾസിൽ മലങ്കര ഓർത്തഡോൿസ്‌ സഭക്ക് പുതിയ ഒരു ദേവാലയം കൂടി

Mareusebios

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ നേപ്പിള്‍സിലും, ഫോര്‍ട്ട്‌ മയേഴ്‌സിലും താമസിക്കുന്ന കേരളത്തിൽ നിന്നുമുള്ള ക്രൈസ്‌തവ കുടുംബങ്ങള്‍ക്കായി സെന്റ്‌ മേരീസ് ഇന്ത്യൻ ഓർത്തഡോൿസ്‌ കോണ്‍ഗ്രിഗേഷൻ ഓഫ് സൌത്ത് വെസ്റ്റ് ഫ്ലോറിഡ (St. Mary’s Indian Orthodox Congregation of Southwest Florida) എന്ന പേരിൽ പുതിയ ഒരു ദേവാലയം ആരംഭിച്ചുകൊണ്ട് മലങ്കര ഓർത്തോഡോക്സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത കൽപ്പന പുറപ്പെടുവിച്ചു. ഒർലാന്റൊ സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ ഇടവക വികാരി ഫാ. …

Read More »

പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ജോ ബൈഡനുമേൽ സമ്മർദ്ദമേറുന്നു

joe

വാഷിംഗ്ടൺ : 2016 നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയെ പ്രതിനിധീകരിക്കാൻ ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥി ജോ ബൈഡനാണെന്ന് പാർട്ടിയിലെ ഭൂരിപക്ഷം പ്രവർത്തകരും വിശ്വസിക്കുന്നതായി സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഡെമോക്രാറ്റിക് പാർട്ടി നടത്തിയ സ്ഥാനാർത്ഥികളുടെ ഡിബേറ്റിനു ശേഷമാണ് ജോ ബൈഡൻ രംഗത്തു വരണമെന്നുള്ള ആവശ്യം ശക്തിപ്പെട്ടത്. ഹിലരിയുടെ പേരിലുള്ള ഇ മെയിൽ വിവാദം ദേശീയ ചർച്ചാ വിഷയമായതോടെ ഇവരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയിൽ മുൻ …

Read More »

കാന്‍സര്‍ രോഗികള്‍ക്ക് കാരുണ്യഹസ്തവുമായി മെഡിക്കല്‍ സംഘം ഇന്ത്യയിലേക്ക്

cancer

സെബാസ്റ്റ്യന്‍ ആന്റണി കാന്‍സര്‍ ഇന്ന് ജനതയെ കാര്‍ന്നു തിന്നുന്ന മാരകരോഗമായി ലോകത്താകമാനം പടര്‍ന്നുപിടിക്കുകയാണ്. കാന്‍സറിന്റെ വ്യാപ്തിയും ആഘാതവും അനുദിനം ഏറിവരികയുമാണ്. വിവിധതരം കാന്‍സറുകളില്‍ സ്ത്രീകളെ ഏറെ ബാധിക്കുന്നതാണ് ബ്രസ്റ്റ് കാന്‍സര്‍. എന്നാല്‍ കൃത്യമായ സമയത്ത് ചികിത്സ തേടുകയും ബ്രസ്റ്റ് കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകരുകയും ചെയ്താല്‍ ഒരുപരിധിവരെ ബ്രസ്റ്റ് കാന്‍സറിന്റെ ആഘാതം കുറയ്ക്കാനാകും. ഇതോടൊപ്പം തന്നെ പ്രധാനമാണ് കാന്‍സര്‍ രോഗികള്‍ക്ക് ശരിയായ ബോധവല്‍ക്കരണം നല്‍കുക എന്നത്. കാന്‍സര്‍ രോഗികളുടെ …

Read More »

മാർത്തോമ സഭയുടെ എപ്പിസ്കൊപ്പമാർക്ക് ഓർത്തോഡോക്സ് സഭയുടെ ഊഷ്മളമായ സ്വീകരണം

oreslem

മലങ്കര മാർത്തോമ സഭയുടെ അടൂർ, മലേഷ്യ, സിങ്ങപ്പൂർ, ആസ്ട്രേലിയ, ന്യുസ്ലാന്റ്റ് എന്നീ ഭദ്രാസനങ്ങളുടെ ചുമതല വഹിക്കുന്ന റൈറ്റ്. റെവ. ജോസഫ് മാർ ബർണബാസ് എപ്പിസ്കൊപ്പയും, നോർത്ത് അമേരിക്ക- യൂറോപ്പ്  എന്നീ ഭദ്രാസനങ്ങളുടെ ചുമതല വഹിക്കുന്ന റൈറ്റ്. റെവ. ഡോ. ഗീവർഗീസ് മാർ തെവൊദൊസിയൊസ്   എപ്പിസ്കൊപ്പയും, മലങ്കര ഓർത്തോഡോക്സ് സഭയുടെ സൌത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസന ആസ്ഥാനമായ ഊർശ്ലേം അരമന സന്ദർശിച്ചു.   സൌത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത …

Read More »

ഫിലഡൽഫിയായിൽ കോട്ടയം അസോസിയേഷന്റെ ചാരിറ്റി ബാങ്ക്വറ്റ് വർണ്ണാഭമായി

phil1

ഫിലഡൽഫിയ : ജീവകാരുണ്യ പ്രവർത്തനത്തിന്റെ മുൻ നിരയിൽ പ്രവർത്തിക്കുന്ന കോട്ടയം അസോസിയേഷന്റെ 15 –ാമത് ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് ഒക്ടോബർ 3ന് ക്രിസ്റ്റൽ ബാങ്ക്വറ്റ് ഹാളിൽ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നടന്നു.സമൂഹത്തിലെ അശരണർക്കും ആലംബഹീനർക്കും സഹായ ഹസ്തങ്ങൾ നൽകി വരുന്ന കോട്ടയം അസോസിയേഷന്റെ ചാരിറ്റി ബാങ്ക്വറ്റ് കുര്യൻ രാജന്റെ (പ്രസിഡന്റ്) അധ്യക്ഷതയിൽ നടത്തി. പൊതുയോഗത്തിൽ കുര്യൻ രാജൻ സ്വാഗതം ആശംസിച്ചു. കോട്ടയം അസോസിയേഷന്റെ പെൻസിൽവേനിയ സ്റ്റേറ്റ് അസംബ്ലിമാൻ സ്കോട്ട് പെട്രി …

Read More »

മാവേലി തീയേറ്റര്‍ ഉദ്‌ഘാടനം ഞായറാഴ്‌ച രഞ്‌ജിത്‌ നിര്‍വഹിക്കും

ennu

ന്യൂയോര്‍ക്ക്‌: ട്രൈസ്റ്റേറ്റ്‌ മലയാളികളുടെ കാത്തിരിപ്പിന്‌ വിരാമമിട്ടുകൊണ്ട്‌ പുനരാരംഭിക്കുന്ന മാവേലി തീയേറ്ററിന്റെ ഉദ്‌ഘാടനം റോക്ക്‌ലാന്റിലെ സ്‌പ്രിംഗ്‌ വാലിയില്‍ ഞായറാഴ്‌ച നാലിന് പ്രശസ്‌ത സംവിധായകന്‍ രഞ്‌ജിത്‌ നിര്‍വഹിക്കും.  തുടര്‍ന്ന്‌സൂപ്പര്‍ഹിറ്റ്‌ ചിത്രം `എന്നു നിന്റെ മൊയ്‌തീന്‍’ പ്രദര്‍ശിപ്പിക്കും. സിനിമയുടെ യഥാര്‍ത്ഥ നായകന്‍ ബി.പി. മൊയ്‌തീന്റെ കസിന്‍ യോങ്കേഴ്‌സിലെ കാര്‍ഡിയോളജിസ്റ്റ്‌ ഡോ. അബ്‌ദുള്‍ അസീസും ചടങ്ങില്‍ പങ്കെടുക്കും. തീയറ്റര്‍ പുനരാരംഭിക്കുന്നതിനു നാനാഭാഗത്തുനിന്നുമായി വലിയ പ്രതികരണമാണ്‌ ലഭിക്കുന്നതെന്നും ഇതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ടെന്നും തീയേറ്ററിന്റേയും മലയാളം പത്രത്തിന്റേയും സാരഥി …

Read More »