CommunityGlobalIndiaKeralaNewsPolitics

ഇന്ത്യയിൽ സ്വതന്ത്രവും സുതാര്യവുമായ തിരെഞ്ഞെടുപ്പ് നടത്തണമെന്ന് ഇന്ത്യൻ ഓവർസീസ് കൊണ്ഗ്രെസ്സ് ആവശ്യപെട്ടു.

ഇന്ത്യയിൽ വോട്ടിംഗ് മെഷിനെ ദുരുപയോഗിച്ചും കൃത്രമം കാണിച്ചും തിരെഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടരുത്.

ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സിന്റെ ഔദ്യോഗിക അന്താരാഷ്ട്ര വിഭാഗമാണ് ഡോ സാം പിട്രോഡനേതൃത്വം നൽകുന്ന ഇന്ത്യൻ ഓവർസീസ് കൊണ്ഗ്രെസ്സ്. ഇന്ത്യൻ ഓവർസീസ് കൊണ്ഗ്രെസ്സ് ജനാധിപത്യത്തിനും തുല്യമനുഷ്യാവകാശങ്ങൾക്കും വേണ്ടി ലോകമെങ്ങുംപ്രവർത്തിക്കുന്ന വിദേശ ഇന്ത്യക്കാരുടെ ലോകമെങ്ങുമുള്ള പ്രസ്ഥാനമാണന്നു കെ പി സി സി ആക്ടിങ് പ്രസിഡന്റ് ശ്രീ എം എം ഹസ്സൻ പത്ര സമ്മേളനത്തിൽ ആമുഖമായി പറഞ്ഞു.

ഇന്ത്യയിൽ ഭരണഘടന സ്ഥാപനങ്ങളും ഭരണഘടനമൂല്യങ്ങളും മൗലിക അവകാശങ്ങളും സംരക്ഷിച്ചാലെ ഇന്ത്യൻ ജനാധിപത്യം നിലനിൽക്കുയുള്ളൂയെന്ന് ഇന്ത്യൻ ഓവർസീസ് കൊണ്ഗ്രെസ്സ് വൈസ് ചെയർമാൻ ജോർജ് എബ്രഹാം അഭിപ്രായപെട്ടു.
മോഡി സർക്കാർ ന്യൂനപക്ഷ അവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നില്ല.

വിദേശ ഇന്ത്യക്കാരുടെ ആവശ്യങ്ങൾക്ക് വേണ്ടിയും അവരുടെ ആവശ്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി യും മോഡി സർക്കാർ മുൻഗണന നൽകുന്നില്ലന്നു ഇന്ത്യൻ ഓവർസീസ് കൊണ്ഗ്രെസ്സിന്റെ ചുമതലയുള്ള എ ഐ സി സെക്രട്ടറി ആരതി കൃഷ്ണ പറഞ്ഞു.

ജനാധിപത്യത്തിനുവേണ്ടി യും ഇന്ത്യയിലെ മനുഷ്യാവകാശങ്ങൾക്കുവേണ്ടിയും സംസാരിക്കുന്നവരുടെ ഓ ഐ സി കാർഡ് റദ്ദാക്കുന്ന നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ഓ ഐ സി സെക്രട്ടറി വീരേന്ദ്ര വസിഷ്ട്ട് അഭിപ്രായപെട്ടു.

വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ ഓവർസീസ് കൊണ്ഗ്രെസ്സ് പ്രവർത്തകർ കേരളത്തിൽ ഉൾപ്പെടെ ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സിന്റെയും ഇന്ത്യമുന്നണിയുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തതിന്റെ ഭാഗമായണ് വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നതെന്ന് മാധ്യമ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടു കെ പി സി സി യിൽ ഇന്ത്യൻ ഓവർസീസ് കൊണ്ഗ്രെസ്സ് കോർഡിനേറ്ററായ ജെ എസ് അടൂർ പറഞ്ഞു.അമേരിക്കയിലെ ഐ ഓ സി കർണാടക ചാപ്റ്റർ പ്രസിഡന്റ്‌ രാജീവ്‌ ഗൗഡയും പത്രസമ്മേളനത്തിൽ പങ്കെടുത്തു

Show More

Related Articles

Back to top button