AmericaKeralaLatest NewsNews

സമൂഹസേവനത്തിനുള്ള സമർപ്പണത്തിന് അംഗീകാരം; ജോൺസൺ വർഗീസ് ഡാലസിൽ ചാരിറ്റി കോർഡിനേറ്ററായി

ന്യൂയോർക്ക് : അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ ഡാലസിന്റെ ചാരിറ്റി കോർഡിനേറ്ററായി ജോൺസൺ വർഗീസിനെ തിരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി ജോൺ മാത്യു ചെറുകര അറിയിച്ചു.

തിരുവല്ല സ്വദേശിയും മുണ്ടകത്തിൽ കുടുംബാംഗവുമായ ജോൺസൺ ഇപ്പോൾ കുടുംബസമേതം ഡാലസ് പ്ലാനോയിൽ താമസിക്കുന്നു. ദുബായ്, ദോഹ, മസ്‌കത്ത്, സൗദി അറേബ്യ എന്നീ ഗൾഫ് രാജ്യങ്ങളിലായി ഇരുപത്തഞ്ചു വർഷത്തെ സേവനപരിചയം കൈവരിച്ചിട്ടുള്ള ഇദ്ദേഹം ജോലി തിരക്കിനിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുകയും ചെയ്തു.

വിദേശത്തെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്ത സമയത്തുതന്നെ സാമൂഹികപ്രവർത്തനങ്ങൾക്ക് അദ്ദേഹം നൽകിയ പ്രാധാന്യമാണ് സംഘടനയുടെ ശ്രദ്ധ നേടാൻ വഴിവെച്ചത്. അംഗങ്ങളുടെ ക്ഷേമത്തിനായി നിരന്തരം പ്രവർത്തിക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങളിൽ ഇപ്പോൾ ജോൺസൺ വർഗീസ് കൂടുതൽ സജീവമായി ഇടപെടും.

ജീവകാരുണ്യ രംഗത്തെ സമർപ്പിത സേവനം പുതിയ ചുമതലയിലും പ്രതിഫലിക്കുമെന്ന് സംഘടന ഉറപ്പു നൽകുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button