AmericaCrimeLatest NewsNews

കാലിഫോർണിയയിൽ 9-വയസ്സുള്ള ഇരട്ടക്കുട്ടികളെ പിതാവ് തട്ടിയെടുത്തു; തിരച്ചിൽ ഊർജിതം.

കാലിഫോർണിയ: കാലിഫോർണിയയിലെ ലങ്കാസ്റ്ററിൽ ഒൻപത് വയസ്സുള്ള ഇരട്ടക്കുട്ടികളെ പിതാവ് തട്ടിയെടുതായി പരാതി. ജൂലൈ 23-നാണ് സോളമൻ, മരോഷിന എന്നീ കുട്ടികളെ ഇവരുടെ പിതാവായ ഡേവിഡ് സുക്കോണിക്ക് (71) തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് ശേഷം ദിവസങ്ങൾ പിന്നിട്ടിട്ടും കുട്ടികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.

തവിട്ടുനിറത്തിലുള്ള മുടിയും കണ്ണുകളുമുള്ള ഡേവിഡിനെയും മക്കളെയും ‘SOLOYST’ എന്ന് രജിസ്ട്രേഷൻ നമ്പറുള്ള 2011 മോഡൽ കറുത്ത ലിങ്കൺ ടൗൺ കാറിലാണ് അവസാനമായി കണ്ടത്. കുട്ടികളുടെ ജീവന് ഭീഷണിയുണ്ടാകാൻ സാധ്യതയുണ്ടെന്നും അവരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും പോലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റുമായോ ക്രൈം സ്റ്റോപ്പേഴ്‌സുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button