Latest NewsNewsTravel

കനത്തമഴയില്‍ വെള്ളക്കെട്ടും നാശനഷ്ടവും

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ. വെള്ളക്കെട്ടും നാശനഷ്ടവും. വയനാട്, കണ്ണൂർ, ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപുറം കോഴിക്കോട് കാസർകോട് ജില്ലകളിൽ യെലോ അലർട്ടും നിലവിലുണ്ട്.

ശക്തമായ മഴയില്‍ ആലപ്പുഴ എടത്വ, തലവടി, മുട്ടാര്‍ മേഖലകളില്‍ വെള്ളംകയറി പമ്പ, മണിമല, അച്ചന്‍കോവില്‍ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു .മഴയില്‍ തിരുവനന്തപുരം പടിഞ്ഞാറെകോട്ടയുടെ ഒരു ഭാഗം അടര്‍ന്നുവീണു. തിരുവനന്തപുരത്ത് ഒരു വീട് തകര്‍ന്നു.കൊല്ലം പോരുവഴി കമ്പലടിയില്‍ വീടിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു. മാവേലിക്കര വട്ടക്കാട്ട് ദേവീക്ഷേത്രത്തിലെ പുരാതന കളിത്തട്ട് തകര്‍ന്നുവീണു.

കോഴിക്കോട് ചക്കിട്ടപ്പാറയില്‍ കിടപ്പുരോഗിയുടെ വീട് തകര്‍ന്നു. കാസര്‍കോട് മധൂര്‍ ക്ഷേത്രത്തില്‍ വെള്ളം കയറി . മധുവാഹിനിപ്പുഴയില്‍ ജലനിരപ്പുയര്‍ന്നു.അട്ടപ്പാടി അടിയ കണ്ടിയൂരിലും ചിറ്റൂരിലും വൈദ്യുതിത്തൂണുകള്‍ നിലംപൊത്തി .

കണ്ണൂര്‍ കാര്‍ത്തികപുരം ജിവിഎച്ച്എസ് സ്കൂളിന്‍റെ ചുറ്റുമതില്‍ ഇടിഞ്ഞു .കാര്‍ത്തികപുരം–ആലുംമൂട്–പാറോത്തുമല റോഡിലെ ഗതാഗതം തടസപ്പെട്ടു. വയനാട് കല്‍പ്പറ്റ പുത്തൂര്‍ വയലില്‍ കിണര്‍ ഇടി‍‍ഞ്ഞു താഴ്ന്നു. തൃശൂര്‍ ചാവക്കാടും എറണാകുളം എടവനക്കാടും കടല്‍ക്ഷോഭം രൂക്ഷമാണ്. ചാവക്കാട് മുനക്കകടവ് ഇക്ബാല്‍ നഗറില്‍ കടല്‍ക്ഷോഭം, വീടുകളില്‍ ചെളി നിറഞ്ഞു. എടവനക്കാട് തീരസംരക്ഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ വൈപ്പിന്‍ സംസ്ഥാന പാത ഉപരോധിച്ചു.

കാസര്‍കോട് കുറ്റിക്കോലില്‍ കനത്തമഴയ്ക്കിടെ കാര്‍ പുഴയില്‍വീണു. കൈവരിയില്ലാത്ത പാലത്തില്‍നിന്നാണ് പുഴയില്‍വീണത്. ഒഴുക്കില്‍പെട്ട യാത്രക്കാരെ രക്ഷപ്പെടുത്തിവയനാട്ടില്‍ അഞ്ച് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു, ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കാസര്‍കോട് ആറ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

Show More

Related Articles

Back to top button