GulfNewsPolitics

പി.സി മുഹമ്മദ്‌ കുട്ടിക്ക്‌ സ്വീകരണം നൽകി.

ഹ്രസ്വ സന്ദർശനാർത്ഥം ദോഹയിലെത്തിയ വെൽഫെയർ പാർട്ടി കോഴിക്കോട്‌ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ പി.സി. മുഹമ്മദ്‌ കുട്ടിക്ക്‌ പ്രവാസി വെൽഫെയർ കോഴിക്കോട്‌ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. പ്രവർത്തനത്തിൽ നൈരന്തെര്യവും ആത്മാർത്ഥതയും കാത്ത്‌ സൂക്ഷിക്കുമ്പോഴാണ്‌ ഒരു നല്ല പൊതു പ്രവർത്തകനാകുന്നതെന്നും ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവരിലേക്കിറങ്ങി പ്രവർത്തിച്ച്‌ പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി വെൽഫെയർ കോഴിക്കോട്‌ ജില്ലാ പ്രസിഡണ്ട്‌ ആരിഫ്‌ വടകര അദ്ധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ സാദിഖ്‌ ചെന്നാടൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഷാഫി മൂഴിക്കൽ, ജില്ലാ വൈസ്‌ പ്രസിഡണ്ടുമാരായ‌ റാസിഖ്‌ നാരങ്ങാളി, നൗഷാദ്‌ പാലേരി, സൈനുദ്ദീൻ ചെറുവണ്ണൂർ, സെക്രട്ടറി ബാസിം കൊടപ്പന ജില്ലാക്കമ്മറ്റിയംഗങ്ങളായ ഹാമിദ്‌ തങ്ങൾ, ഉമ്മർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പി.സി മുഹമ്മദ്‌ കുട്ടിക്കുള്ള ഉപഹാരം പ്രവാസി വെൽഫെയർ ജില്ലാ പ്രസിഡണ്ട്‌ ആരിഫ്‌ വടകര കൈമാറി.

Show More

Related Articles

Back to top button