കേരളത്തില്‍ ഇത്രയധികം തരം പക്ഷികളുണ്ടോ, പുതിയ തലമുറ ചോദിക്കുന്നു.
ഇന്ദുചൂഡന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പക്ഷിചിത്ര പ്രദര്‍ശനത്തിന് ഇന്ന് (ജൂണ്‍ 30) സമാപനംമമ്മൂട്ടി എടുത്ത പക്ഷിച്ചിത്രം ഇന്ന് 4 മണിക്ക് ലേലം ചെയ്യുന്നുകൊച്ചി: ദര്‍ബാള്‍ ഹാള്‍ ഗാലറിയില്‍ ഇന്ദുചൂഡന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പക്ഷിചിത്ര പ്രദര്‍ശനത്തിന് സംഘാടകര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, വിശേഷിച്ചും പുതിയ തലമുറയില്‍ നിന്ന്. കേരളത്തില്‍ ഇത്രയധികം തരം പക്ഷികളുണ്ടോ എന്നാണ് പ്രദര്‍ശനം കാണാനെത്തിയ പല ചെറുപ്പക്കാരും ചോദിക്കുന്നത്. കേരളത്തില്‍ 550ഓളം വിവിധ തരം പക്ഷികളുണ്ടെന്നും അതില്‍ 261 എണ്ണത്തെപ്പറ്റിയാണ് ഇന്ദുചൂഡന്റെ പ്രസിദ്ധമായ പുസ്തകത്തില്‍ പ്രതിപാദിക്കുന്നതെന്നും അതില്‍ത്തന്നെ 61 എണ്ണത്തിന്റെ ചിത്രങ്ങള്‍ മാത്രമേ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളുവെന്നുമാണ് സംഘാടകരുടെ ഉത്തരം.
ഈ മാസം (ജൂണ്‍ 2024) ആദ്യവാരം തൃശൂരിലെ ഏനമ്മാവില്‍ കണ്ടെത്തിയ ചാരച്ചിന്നന്‍ അസുരക്കിളിയാണ് (ലെസ്സര്‍ േ്രഗ ഷ്രൈക്ക്) കേരളത്തിലെ പക്ഷികളിലെ ഏറ്റവും ഒടുവിലത്തെ അംഗം.പ്രശസ്ത സിനിമാതാരം മമ്മൂട്ടിയും പക്ഷിച്ചിത്രങ്ങളെടുക്കുന്നതില്‍ ലോകപ്രശസ്തയായ ജെയിനി കുര്യാക്കോസുമടക്കം ഇരുപത്തിമൂന്നു ഛായാഗ്രാഹകന്മാരുടെ 61 ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രദര്‍ശനം ഇന്ന് (ജൂണ്‍ 30) സമാപിക്കും.മമ്മൂട്ടി എടുത്ത ഇലത്തുമ്പില്‍ വിശ്രമിക്കുന്ന നാട്ടുബുള്‍ബുളിന്റെ മനോഹരചിത്രം പ്രദര്‍ശനത്തിന്റെ സമാപനദിനമായ ഇന്ന് (ജൂണ്‍ 30) 4 മണിക്ക് ഫൗണ്ടേഷന്റെ ധനശേഖരണാര്‍ത്ഥം ലേലം ചെയ്യും.
ലേലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ലിങ്കില്‍ തങ്ങളുടെ പേരും മേല്‍വിലാസവും മറ്റും പൂരിപ്പിച്ച് ലേലസംഖ്യ രേഖപ്പെടുത്തണം. ഒരു ലക്ഷം രൂപയാണ് അടിസ്ഥാനലേലത്തുകയായി നിശ്ചയിച്ചിട്ടുള്ളത്. https://www.induchoodan.in/auction. വൈകീട്ട് 530ന് ഇന്ദുചൂഡന്റെ സഹപ്രവര്‍ത്തകനായിരുന്ന പ്രൊഫ എം കെ സാനു ഇന്ദുചൂഡനെ അനുസ്മരിക്കും.ജിഷ്ണു കെ കിഴക്കില്ലം, മനോജ് കരിങ്ങാമഠത്തില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കിളിപ്പാട്ട് പദ്ധതിക്കു വേണ്ടി റെക്കോഡ് ചെയ്ത പക്ഷികളുടെ ശബ്ദങ്ങള്‍ ദര്‍ബാര്‍ ഹാളിലെ പ്രദര്‍ശനത്തിന് പശ്ചാത്തലമായുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ 370ലേറെ വ്യത്യസ്ത പക്ഷികളുടെ ശബ്ദങ്ങളാണ് ഇവര്‍ ഇങ്ങനെ റെക്കോഡ് ചെയ്തിട്ടുള്ളത്.ഫോട്ടോ പ്രൊഫ എം കെ സാനു പ്രദര്‍ശനം കാണുന്നു