അഡ്വ. പി ജെ കുര്യന്‍ പന്നിക്കോട്ട് സ്മാരക പുരസ്‌കാരം വി എം സുധീരന്
സ്മാരക പ്രഭാഷണവും പുരസ്‌കാര സമര്‍പ്പണവും വെള്ളിയാഴ്ച (ജൂലൈ 5)
പത്തനംതിട്ട: മധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഉജ്ജ്വല സാന്നിധ്യമായിരുന്ന പി ജെ കുര്യന്‍ പന്നിക്കോട്ടിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്‌കാരം ഈ വര്‍ഷം വി എം സുധീരന് സമ്മാനിക്കും. ജൂലൈ 5 വെള്ളിയാഴ്ച വെണ്ണിക്കുളം സെന്റ് ബെഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടി രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ ഉദ്ഘാടനം ചെയ്യും. ഡോ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോ. യുയാക്കിം മാര്‍ കൂറിലോസ്, എംപിമാരായ അടൂര്‍ പ്രകാശ്, ആന്റോ ആന്റിണി, തുടങ്ങിയവര്‍ പങ്കെടുക്കും. കോണ്‍ഗ്രസ്സിന്റെ ദേശീയ, സംസ്ഥാന ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുള്ള പി ജെ കുര്യന്‍ പന്നിക്കോട്ട് ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടേയും ജില്ലാ കോണ്‍ഗ്രസ് ഭാരവാഹിയായിരുന്നു.
മികച്ച പൊതുപ്രവര്‍ത്തകനു പുറമെ ഭിന്നശേഷി വികസനം, അധ്യാപക-വിദ്യാര്‍ത്ഥി പ്രതിഭകള്‍, പൊതുവിദ്യാഭ്യാസ മേഖലകളിലെ മികച്ച സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും ഇത്തവണ പുരസ്‌കാരങ്ങള്‍ നല്‍കുന്നുണ്ട്. ഭിന്നശേഷി വികസനത്തില്‍ മാവേലിക്കര ജ്യോതിസ്സ് സ്‌പെഷ്യല്‍ സ്‌കൂള്‍, മികച്ച അധ്യാപകനുള്ള പുരസ്‌കാരം കെ എം മാത്യു, വിദ്യാര്‍ത്ഥി പ്രതിഭാ പുരസ്‌കാരം ലക്ഷ്മി അശോക്, മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്‌കാരം വെണ്ണിക്കുളം സെന്റ് ബെഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവരും ഏറ്റുവാങഅങും. പ്ലസ് ടു, എസ്എസ്എല്‍സി എന്നിവയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കുളഅള പുരസ്‌കാരങ്ങളും ചടങ്ങില്‍ സമര്‍പ്പിക്കുമെന്നും അഡ്വ. പി ജെ കുര്യന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോസ് പന്നിക്കോട്ടും വൈസ് ചെയര്‍മാന്‍ ഏബ്രഹാം പന്നിക്കോട്ടും അറിയിച്ചു.