CrimeFeaturedLatest NewsNews

രാജ്യവ്യാപക  ഓപ്പറേഷനിൽ   5 മാസം പ്രായമുള്ള ഒരു കുഞ്ഞും ഉൾപ്പെടെ, കാണാതായ 200 കുട്ടികളെ  കണ്ടെത്തി. 


വാഷിംഗ്ടൺ: യുഎസ് മാർഷൽമാർ ആറാഴ്ചത്തെ ഓപ്പറേഷനിൽ  കാണാതായ 200 കുട്ടികളെ കണ്ടെത്തി.200 കുട്ടികളിൽ 123 പേരെ അപകടകരമായ അവസ്ഥയിലാണ് കണ്ടെത്തിയത് .കണ്ടെത്തിയ ഏറ്റവും ഇളയ കുട്ടിക്ക് 5 മാസം പ്രായമുണ്ടെന്ന് യുഎസ് മാർഷൽസ് പറഞ്ഞു.രാജ്യവ്യാപകമായി നടത്തിയ ഓപ്പറേഷനിൽ ലൈംഗിക ചൂഷണത്തിനും ലൈംഗികാതിക്രമത്തിനും ഇരയായവരും ദുരുപയോഗം ചെയ്യപ്പെട്ട കുട്ടികളും ഒളിച്ചോടിയവരുമടക്കം 200 കുട്ടികളെ കണ്ടെത്തി, നീതിന്യായ വകുപ്പ് ജൂലൈ 1 ന് പ്രഖ്യാപിച്ചു.

മെയ് 20 നും ജൂൺ 24 നും ഇടയിൽ ആറാഴ്ചത്തെ “ഓപ്പറേഷൻ വി വിൽ ഫൈൻഡ് യു 2” കാമ്പെയ്‌നിനിടെയാണ് ഈ കണ്ടെത്തൽ  ദേശീയ കേന്ദ്രവുമായി ചേർന്ന് ഇത് രണ്ടാം തവണയാണ് യുഎസ് മാർഷലുകൾ ഇത്തരമൊരു ഓപ്പറേഷൻ നടത്തുന്നത് യു.എസ്. മാർഷൽസ് സർവീസ് ഡയറക്ടർ റൊണാൾഡ് എൽ. ഡേവിസ് പറഞ്ഞു, കാണാതായ കുട്ടികളെ കണ്ടെത്തുന്നത് സേവനത്തിൻ്റെ “മുൻഗണനകളിൽ” ഒന്നാണ്.”യുഎസ് മാർഷൽസ് സർവീസിൻ്റെ ഏറ്റവും പവിത്രമായ ദൗത്യങ്ങളിലൊന്ന് നമ്മുടെ രാജ്യത്തെ കാണാതായ കുട്ടികളെ കണ്ടെത്തി വീണ്ടെടുക്കുക എന്നതാണ്,” അദ്ദേഹം പറഞ്ഞു.

-പി പി ചെറിയാൻ 

Show More

Related Articles

Back to top button