മെഡിക്കല്‍ സ്‌ക്രൈബിങില്‍ യുഎസ് ഡോക്ടര്‍മാര്‍ക്കൊപ്പം ഇന്റേണ്‍ഷിപ് അവസരമൊരുക്കി ലുമിനിസ്
കൊച്ചി: മെഡിക്കല്‍ സ്‌ക്രൈബിങില്‍ പരിശീലനം നേടുമ്പോള്‍ത്തന്നെ യുഎസ് ഡോക്ടര്‍മാരോടൊപ്പം ഡോക്യൂമെന്റെഷന്‍ അസിസ്റ്റന്റുമാരായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്ന ലൈവ് സ്‌ക്രൈബിങ് സൗകര്യമൊരുക്കി ലുമിനിസ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സ്‌ക്രൈബിങ്. ഡോക്ടര്‍ രോഗിയുമായി നടത്തുന്ന ആശയ വിനിമയങ്ങളെ ക്രോഡീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന മെഡിക്കല്‍ സ്‌ക്രൈബിങ് എന്ന തൊഴില്‍ മേഖല സമീപകാലത്തായി ഒട്ടേറെ കേരളീയ വിദ്യാര്‍ഥികളെ ആകര്‍ഷിച്ചു വരുന്നതിനിടയിലാണ് ലുമിനിസ് ഈ സൗകര്യമൊരുക്കുന്നത്. വിവിധ അമേരിക്കന്‍ ഹോസ്പിറ്റലുളിലായി ന്യൂറോപ്പതി, ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്സ്, സൈക്കാട്രി, ഗൈനക്കോളജി, ഫാമിലി മെഡിസിന്‍, ഇന്റേണല്‍ മെഡിസിന്‍, ഡെര്‍മറ്റോളജി, റേഡിയോളജി എന്നിങ്ങനെയുള്ള ഒന്‍പത് വിഭാഗങ്ങളിലെ ഡോക്ടര്‍മാരുമായിച്ചേര്‍ന്ന് പരിശീലനം നേടാനുള്ള അവസരമാണ് ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഫീസ് ജീനിയും ലുമിനിസും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇതനുസരിച്ച് കോഴ്സിന്റെ ഭാഗമായി മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ് പ്രോഗ്രാമാണ് ലഭ്യമാക്കുക.
പഠന സമയത്തുതന്നെ പ്രവര്‍ത്തി പരിചയം നേടുന്നതിലൂടെ ലൈവ് ഡോക്ടര്‍ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ രംഗത്ത് കൂടുതല്‍ മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് ഓഫീസ് ജീനി സൊല്യൂഷന്‍സ് മാനേജിങ് പാര്‍ട്ണര്‍ പ്രശാന്ത് കൃഷ്ണ പറഞ്ഞു. മെഡിക്കല്‍ സ്‌ക്രൈബിങിന്റെ സാധ്യതകള്‍ കണക്കിലെടുത്ത് 2017ല്‍ മുതല്‍ പ്രവര്‍ത്തനരംഗത്തുള്ള ലുമിനിസ് ആറു വര്‍ഷത്തിനിടെ അറുന്നൂറിലധികം വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്മെന്റ് നല്‍കിക്കഴിഞ്ഞതായി സിഇഒ അഖില്‍ എം എസ് പറഞ്ഞു. രാജ്യത്താദ്യമായാണ് മെഡിക്കല്‍ ഡോക്യുമെന്റെഷന്‍ രംഗത്ത് ഒരു ബഹുരാഷ്ട്ര കമ്പനിയുടെ സഹകരണത്തോടെ ഇത്തരമൊരു ലൈവ് ട്രെയിനിങ് സൗകര്യം ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്കുള്ള ഓഫീസ് ജീനിയുടെ കടന്നുവരവ്, സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി കൂടുതല്‍ വിദ്യാര്‍ഥികളെ മെഡിക്കല്‍ ഡോക്യുമെന്‍ഷന്‍ ജോലികളിലേക്ക് ആകര്‍ഷിക്കുമെന്നും മെഡിക്കല്‍ സ്‌ക്രൈബിങ് മേഖലയുടെ വളര്‍ച്ചയ്ക്ക് ഇത് സഹായകരമാകുമെന്നും പ്രശാന്ത് കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ രോഗികളുടെ വിവരങ്ങള്‍ ഒരു സ്മാര്‍ട്ട് കാര്‍ഡിലേക്ക് ക്രോഡീകരിക്കുന്ന വണ്‍ നേഷന്‍ വണ്‍ ഹെല്‍ത്ത്കാര്‍ഡ് പദ്ധതി, ആരോഗ്യ ആപ്പ്, കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പിലാക്കിയ മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതി എന്നിവ ആരോഗ്യ മേഖലയിലെ ഡിജിറ്റല്‍വല്‍കരണത്തിലേക്കും മെഡിക്കല്‍ ഡോക്യുമെന്റെഷന്റെ പ്രാധാന്യത്തിലേക്കുമാണ് വിരല്‍ ചൂണ്ടുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചു. മെഡിക്കല്‍ ഡോക്യുമെന്റെഷനിലെ പുതിയ ചുവടുവെപ്പായ മെഡിക്കല്‍ സ്‌ക്രൈബിങ് എന്ന തൊഴില്‍ മേഖല ആരോഗ്യ രംഗത്തെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി സമീപഭാവിയില്‍ തന്നെ മാറും എന്ന സൂചനകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഓഫീസ് ജീനി സൊല്യൂഷന്‍സ് മാനേജിങ് പാര്‍ട്ണര്‍ അതിക് ഉര്‍ റഹ്‌മാന്‍, പ്രശാന്ത് കൃഷ്ണ, ലുമിനിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ ട്രെയിനിങ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ അഖില്‍ എം എസ് , ജനറല്‍ മാനേജര്‍ ജവാദു ജമാലുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക് സുന്ദര്‍ അയ്യര്‍, ജനറല്‍ മാനേജര്‍ – മാര്‍ക്കറ്റിംഗ്, ലുമിനിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ ട്രെയിനിങ് ഫോണ്‍ – 99473 55888