രാജ്യത്തിന്റെ സമുദ്രവാണിജ്യ മേഖലയിൽ പുതുചരിത്രം എഴുതിച്ചേർത്ത് വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം തുടങ്ങി. 2028 ൽ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തന സജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. തുറമുഖത്തിന്റെ രണ്ടാം ഘട്ടം ഒക്ടോബറിൽ നിർമാണം തുടങ്ങുമെന്ന് കരൺ അദാനിയും പറഞ്ഞു.
വിഴിഞ്ഞത്ത് നങ്കൂരമിട്ട സാൻ ഫെർണാൻഡോയെ ഔപചാരികമായി സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് പ്രമുഖരും . കപ്പിത്താൻ യുക്രെയ്ൻകാരനായ വൊളോദിമർ ഓർമ ഫലകം സമ്മാനിച്ചു. ചരിത്രനിമിഷം അ അനുഭവിക്കാനെത്തിയവർ നിറഞ്ഞ പന്തലിലേക്ക്
തുറമുഖം യാഥാർഥ്യമാക്കിയതിൽ ഒപ്പം നിന്ന കേന്ദ്ര സർക്കാരിനും അദാനി ഗ്രൂപ്പിനും നന്ദി പറഞ്ഞ് മുഖ്യമന്ത്രി . 5000 പേർക്ക് നേരിട്ട് തൊഴിലവസരങ്ങൾ തുറമുഖത്തിൻ്റെ രാജ്യാന്തര പ്രാധാന്യം എടുത്തു പറഞ്ഞു. അങ്ങനെ അതും നമുക്ക് നേടാനായെന്ന് വിഴിഞ്ഞം ട്രയല്‍ റണ്‍ വേദിയില്‍ മുഖ്യമന്ത്രി. കേരളത്തിന്റെ വികസനചരിത്രത്തില്‍ പുതിയ ഏട് ആരംഭിക്കുന്നു. വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോകഭൂപടത്തില്‍ ഇടം പിടിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറുമെന്നും മുഖ്യമന്ത്രി. അദാനി ഗ്രൂപ്പ് പൂര്‍ണമായി സഹകരിക്കുന്നു, കരണ്‍ അദാനിക്ക് നന്ദിപറഞ്ഞ് മുഖ്യമന്ത്രി. നാള്‍വഴി ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി. 2006ല്‍ പദ്ധതിക്ക് അനുമതി നേടിയെടുക്കും എന്ന് ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2007 ജൂലൈ 31ന് ടെന്‍ഡര്‍ ക്ഷണിച്ചെന്നും മുഖ്യമന്ത്രി. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നിഷേധിച്ചു. ചൈനീസ് ബന്ധം ആരോപിച്ചു, അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെക്കുറിച്ച് പ്രസംഗത്തില്‍ മുഖ്യമന്ത്രി മൗനം പാലിച്ചു.