നവ്യാനുഭവ വേദിയായി ഫാമിലി കോൺഫറൻസ് രണ്ടാം ദിവസം
ലാങ്കസ്റ്റർ (പെൻസിൽവേനിയ)- വിൻധം റിസോർട്ട്: കുടുംബക്കൂട്ടായ്മകളുടെ ആത്മീയാനുഭവങ്ങൾക്കായി ലാങ്കസ്റ്റർ വിൻധം റിസോർട്ട് ഒരുങ്ങി. മലങ്കര ഓർത്തഡോക്സ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് രണ്ടാം ദിവസം. ധ്യാന സംഗമത്തിന്റെ നവ്യാനുഭവത്തിനാണ് ഇവിടം വേദിയാവുന്നത് .
രാത്രി പ്രാർത്ഥനയ്ക്കും പ്രഭാതനമസ്കരത്തിനും ശേഷം ഭക്തിസാന്ദ്രമായ മലയാള ഭാഷയിൽ ഫാ. ടോബിൻ മാത്യുവും ഇംഗ്ലീഷ് ഭാഷയിൽ ഫാ. അനൂപ് തോമസും ഡിവോഷണൽ പ്രസംഗങ്ങൾ നടത്തി. തുടർന്ന് പ്രാതൽ. പിന്നീട് ജോയിന്റ് സെക്രട്ടറി ഷിബു തരകന്റെ അപ്‌ഡേറ്റുകൾ ലിങ്കൺ തിയേറ്ററിൽ.
രണ്ടാം ദിവസം ഫാ.സെറാഫിം മജ്മുദാറിനുള്ളതായിരുന്നു. ഫാ.സെറാഫിം ഗുജറാത്തിൽ ഹിന്ദുവായി ജനിച്ചു. നിതാന്ത് (NITHANT) എന്നായിരുന്നു പൂർവാശ്രമത്തിലെ പേര് . കാലിഫോർണിയയിൽ സാന്റാ ബാർബറയിൽ ടീച്ചറായി. യേറുശലേമിൽ നിന്ന് ഓർഡിനേഷൻ ലഭിച്ചു. ഗ്രീക്ക് ഓർത്തഡോക്സ് സഭയിൽ സൈപ്രസിലും ഉണ്ടായിരുന്നു. ”ഇവിടെ നിങ്ങൾ എല്ലാവരും ഇന്ത്യക്കാർ: ഒപ്പം ഓർത്തഡോക്സുകാരും”, ചിരിയാരവങ്ങൾക്കിടയിൽ ഫാ. സെറാഫിം പറഞ്ഞു. ‘മഡഗാസ്കർ’ മൂവി കണ്ടകാര്യവും ഫാ. സെറാഫിം ഹർഷാരവങ്ങൾക്കിടയിൽ സൂചിപ്പിച്ചു. നിങ്ങൾ എല്ലാവരും തുല്യർ -നമ്മളെല്ലാം ഇവിടെ സീബ്രാസു(ZEBRAS) കൾ മാത്രം. ‘ഫോക്കസ് ‘ പ്രസ്ഥാനത്തിനായുള്ള കീ നോട്ട് പ്രസംഗത്തിനായി പോകവേ ഫാ. സെറാഫിം പറഞ്ഞു.
ഫാ. ഡോ.വറുഗീസ് വറുഗീസ് ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെക്കുറിച്ച് ‘ഭൂമിയിലുള്ള കാര്യങ്ങളിലേക്ക്, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ് സ്ഥാപിക്കുക” (കൊലോസ്യർ 3: 2) എന്ന വചനത്തെ ആസ്പദമാക്കി സവിസ്തരം പണ്ഡിതോചിതമായ രീതിയിൽ അവതരിപ്പിച്ചു. പുനഃസ്ഥാപിക്കൽ, പുനരുത്ഥാനം, വീണ്ടെടുപ്പ് എന്നിവയെപ്പറ്റിയും ആധികാരികമായി വിശദീകരിച്ചു.
MGOCSM നായുള്ള ചിന്താവിഷയത്തിലൂന്നിയ പ്രസംഗപരമ്പരയ്ക്ക് ഫാ. ജോയൽ മാത്യു, പ്രീ കെയ്ക്ക് വേണ്ടി അഖിലാ സണ്ണിയും എലിമെന്ററിക്കും മിഡിൽ സ്കൂളിനും വേണ്ടി ഫാ. സുജിത് തോമസ് എന്നിവരും ക്‌ളാസുകൾ നയിച്ചു.
കോഫി ബ്രേക്കിന് ശേഷം സഭയുടെ ചരിത്രം എന്ന വിഷയത്തെകുറിച്ച് മാർ നിക്കോളോവോസ് സംസാരിച്ചു. 1958, 1995, 2017 വർഷങ്ങളിലെ വിധികളെല്ലാം നിയമസാധുതയുള്ളതാണ് , മെത്രാപ്പോലീത്ത സമർത്ഥിച്ചു . ആൾക്കൂട്ട ഭരണം (MOBOCRACY) ആണിപ്പോൾ നടക്കുന്നത്. 1934 തൊട്ട് Constitutional Democracy നടക്കുന്നു.
ഫാ. ഡോ. വർഗീസ് വർഗീസും സംസാരിച്ചു. ഡമോക്രസിയും എപ്പിസ്കോപ്പസിയും സമഞ്ജസമായി സമ്മേളിക്കുന്ന സുതാര്യമായ കോൺസ്റ്റിട്യൂഷനാണ് നമുക്കുള്ളത്. ഇത് നമ്മുടെ വ്യതിരിക്തതയാണ്. വളരെ ബ്രഹത്തായ ഒരു ലിറ്ററിജിക്കൽ ചരിത്രവും നമുക്കുണ്ട്. മറ്റ് പല ക്രൈസ്തവ സഭകൾക്കും ഇല്ലാത്ത തോമ്മാശ്ലീഹായുടെ പാരമ്പര്യവും നമുക്കുണ്ട്.
ഫാ. ഷിബു ഡാനിയൽ, മത്തായി ചാക്കോ, ജോർജ് താമരവേലിൽ, ഫാ. ടോജോ ബേബി, ഈപ്പൻ സാമുവേൽ, മേരി വറുഗീസ്, ഫിലിപ്പോസ് ഫിലിപ്പ് എന്നിവരും ചോദ്യങ്ങൾ ചോദിച്ചു.
‘എസ്റ്റേറ്റ് പ്ലാനിങ് ആൻഡ് വിൽ ‘ എന്ന വിഷയത്തിലൂന്നി പ്രേം താജ് കാർളോസ് , മെന്റൽ ഹെൽത്ത് എന്ന വിഷയത്തെപ്പറ്റി ഡോ. ജോഷി ജോൺ , ആൻക്സൈറ്റി ആൻഡ് സ്‌ട്രെസ് മാനേജ്‌മെന്റിനെ കുറിച്ച് കൃപയാ വറുഗീസ് , ഫ്രം സ്കൂൾ റ്റു ഗുഡ് യൂണിവേഴ്സിറ്റിസ്: എസൻഷ്യൽ സ്‌റ്റെപ്സ് എന്ന വിഷയത്തെക്കുറിച്ച് ഫാ. ഡോ വറുഗീസ് എം ഡാനിയൽ , ബാലൻസിംഗ് ഫെയ്ത് ആൻഡ് ഫിനാൻസ് എന്ന വിഷയത്തെ കുറിച്ച് ഫാ. ജോയൽ മാത്യു, ഓർത്തഡോക്‌സി എമിഡ് ഫ്യൂറലിസം ആൻഡ് സെക്യൂലറിസം എന്ന വിഷയത്തെകുറിച്ച് ഫാ. സെറാഫിം മജ് മുദാറും, സൺഡേ സ്കൂൾ കുട്ടികൾക്കായി അഖില സണ്ണി, ഫാ. സുജിത് തോമസ് എന്നിവരും സംസാരിച്ചു.
പ്രാർത്ഥനയ്ക്കും ഉച്ചഭക്ഷണത്തിനും ശേഷം ക്ളേർജി അസോസിയേഷൻ, എം.എം.വി.എസ്, ബസ്കിയോമ്മോ അസോസിയേഷൻ എന്നീ മിനിസ്ട്രികളുടെ യോഗങ്ങളും നടന്നു.
സ്പോർട്സ് ആയിരുന്നു അടുത്ത ഐറ്റം. ഷോട്ട് പുട്ട് , ലെമൺ ആൻഡ് സ്പൂൺ റേസ് , 100 മീറ്റർ ഓട്ടം, കാൻഡി പിക്കിങ്, വടംവലി, വോളിബോൾ എന്നിവ ഉണ്ടായിരുന്നു. ജീമോൻ വർഗീസ് ആയിരുന്നു ഈ പ്രോഗ്രാമിന്റെ കോ ഓർഡിനേറ്റർ.
എം.ജി. ഓ. സി. എസ്. എം അലുംനി അസോസിയേഷൻ യോഗവും കൂടുകയുണ്ടായി. ഫാ. ഡെന്നീസ് മത്തായി, ഫാ. എം കെ കുറിയാക്കോസ്, ഫാ. രാജു വർഗീസ്, സൂസൻ വർഗീസ്, ഫാ. ജോൺ തോമസ്, ജോർജ് തോമസ്, ഏബ്രഹാം പോത്തൻ, സജി എം പോത്തൻ, ജോർജ് തുമ്പയിൽ, ഉമ്മൻ കാപ്പിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഡിവോഷണൽ പ്രസംഗങ്ങൾ മലയാളത്തിൽ ഫാ. ടോജോ ബേബിയും ഇംഗ്ലീഷിൽ ഫാ. ഗീവർഗീസ് ജോണും നടത്തി.
പിന്നീട് സുവനീർ റിലീസിന്റെ സമയമായിരുന്നു. ചീഫ് എഡിറ്റർ ദീപ്തി മാത്യൂ ഹൃദയാവർജ്ജകമായ രീതിയിൽ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ഫിനാൻസ് മാനേജർ ജോൺ താമരവേലിലും പ്രസംഗിച്ചു. സുവനീറിന് കൈത്താങ്ങായ സ്പോൺസർമാർക്കും ചീഫ് എഡിറ്ററെ സഹായിച്ചവർക്കും നന്ദി രേഖപ്പെടുത്തി. സഖറിയാ മാർ
നിഖളാവോസ് സുവനീർ ഫാ. ജോയൽ മാത്യുവിൽനിന്നും ഏറ്റുവാങ്ങി.
തുടർന്ന് എന്റർടെയിന്റ് നൈറ്റ് അരങ്ങേറി. ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. ഏയ്‌ഞ്ചെല സാറ വർഗീസിന്റെ സുറിയാനിയിലുള്ള കർത്തൃപ്രാർത്ഥനയോടെയാണ് നൈറ്റ് തുടങ്ങിയത്. ജോനാഥൻ മത്തായി, മേഘാ ഡേവിഡ്, ജെയ്ഡൻ എബ്രഹാം എന്നിവരായിരുന്നു എം.സി മാർ. ഐറിൻ ജോർജ്, മില്ലി ഫിലിപ്പ് എന്നിവരായിരുന്നു എന്റർടെയിന്റ് നൈറ്റിന്റെ കോർഡിനേറ്റർമാർ.
-ജോർജ് തുമ്പയിൽ & ഉമ്മൻ കാപ്പിൽ