വിപിഎസ് ലേക്ഷോറിന്റെ ‘അമ്മയ്ക്കൊരു കരുതൽ’ ജില്ലാതല ക്യാമ്പ് 21ന്
കൊച്ചി : വിപിഎസ് ലേക്ഷോർ ഹോസ്പിറ്റലിന്റെ ‘അമ്മയ്ക്കൊരു കരുതൽ’ സംസ്ഥാനതല ആരോഗ്യ പദ്ധതിയുടെ ജില്ലാതല ക്യാമ്പ് ഉദ്ഘാടനം ജൂലൈ 21ന് മട്ടാഞ്ചേരിയിൽ നടക്കും. ഞായറാഴ്ച രാവിലെ 9:30ന് മട്ടാഞ്ചേരി, കൂവപ്പാടം യോഗ്യപൈ നാരായണ പൈ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന ക്യാംപ് മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
എംഎൽഎ കെ ജെ മാക്സി മുഖ്യ അതിഥിയാകും. കൊച്ചി കോർപറേഷൻ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ അഷ്റഫ്, കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് ആന്റണി കുരീത്തറ എന്നിവർ പങ്കെടുക്കും. വിപിഎസ് ലേക്ഷോർ മാനേജിങ് ഡയറക്ടർ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിക്കും. സംസ്ഥാനമുടനീളം 5,000 അമ്മമാർക്ക് സൗജന്യമായി ഗർഭാശയ-മൂത്രാശയ രോഗനിർണ്ണയം നടത്തുകയും 500 സ്ത്രീകൾക്ക് ശസ്ത്രക്രിയ നൽകുന്നതാണ് പദ്ധതി.
കൊച്ചിൻ പാലീയേറ്റീവ് കെയർ ടീമുമായി സഹകരിച്ച് നടത്തുന്ന ജില്ലാതല ക്യാംപിൽ 200 അമ്മമാരെ പരിശോധിക്കുകയും തുടർ ചികിത്സ ആവശ്യമായി വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ സർജറി ലേക്ഷോർ ഹോസ്പിറ്റൽ ഏറ്റെടുക്കുന്നതുമാണ്. പദ്ധതിയുടെ കോഴിക്കോട്, മരട് എന്നിവിടങ്ങളിൽ നടന്ന ക്യാമ്പിൽ 300 ഓളം പേർ പങ്കെടുക്കുകയുകയും, അതിൽ രോഗം സ്ഥിതീകരിച്ച 42 പേർക്ക് ലേക്ഷോർ ഹോസ്പിറ്റൽ ഇതിനോടകം സൗജന്യമായി സർജറി ചെയ്തു കഴിഞ്ഞു.