അന്താരാഷ്ട്ര വടം വലി മത്സരത്തിന്റെ ഭാഗമായി, ടൈം സ്ക്വയറിൽ വടം വലി പ്രദർശനം നടത്തപ്പെട്ടു

ന്യൂ യോർക്ക് : ന്യൂയോർക് സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഗസ്ററ് 17 ന് ന്യൂ യോർക്കിലെ റോക്ലൻഡിൽ വച്ച് നടക്കുന്ന അന്താരാഷ്ട്ര വടം വലി മത്സരത്തിന്റെ പ്രമോഷന്റെ ഭാഗമായി ന്യൂയോർക്ക് ടൈം സ്ക്വയറിൽ വെച്ച് വടം വലി പ്രദർശനം നടത്തപ്പെട്ടു. ജൂലൈ 14 -)0 തീയതി ഞായറാഴ്ച വൈകുന്നേരം നടന്ന വടംവലിയിൽ വിദേശികളടക്കം ഒട്ടനവധി പേര് പങ്കെടുത്തു. ടൈം സ്ക്വയറിൽ തടിച്ചുകൂടിയ ജനാവലിയിൽ നിന്നും ആവേശോജ്വലമായ പ്രതികരണമാണ് വടം വലി പ്രദർശനത്തിന് ലഭിച്ചത്.

ആഗസ്ററ് 17 ന് ന്യൂ യോർക്കിലെ റോക്ലൻഡിൽ നടക്കുന്ന അന്താരാഷ്ട്ര വടം വലി മത്സരത്തിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും അതുപോലെതന്നെ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും മികവുറ്റ ടീമുകൾ പങ്കെടുക്കുന്നതാണ്. മത്സരത്തിൽ വിജയികളാകുന്നവർക്കു, ഒന്നാം സമ്മാനമായി അയ്യായിരം ഡോളറും , രണ്ടാം സമ്മാനമായി മൂവായിരം ഡോളറും മൂന്നാം സമ്മാനമായി രണ്ടായിരം ഡോളറും, നാലാം സമ്മാനമായി ആയിരം ഡോളറും ലഭിക്കുന്നതാണ്. കൂടാതെ പങ്കെടുക്കുന്ന ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകും.

യുവാക്കളെ കൂടുതലായി കായിക വിനോദങ്ങളുമായി അടുപ്പിക്കുകയും, അതിലൂടെ അവരെ സമൂഹത്തിൻറെ മുഖ്യ ധാരയിലേക്ക് കൊണ്ടു വരികയും ചെയ്യുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം . കൂടാതെ പുതിയൊരു കായിക സംസ്കാരം വളർത്തിയെടുക്കുക എന്നതും ക്ലബ് ലക്ഷ്യമിടുന്നു. ന്യൂ യോർക്ക് സ്റ്റേറ്റിൽ രജിസ്റ്റർചെയ്യ്തിട്ടുള്ള ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ആണ് സോഷ്യൽ ക്ലബ്.
സോഷ്യൽ ക്ലബ് പ്രസിഡന്റ റോയ് മറ്റപ്പള്ളി , സെക്രട്ടറി ജിമ്മി പൂഴിക്കുന്നേൽ, ട്രഷറർ ജോസുകുട്ടി പൊട്ടൻകുഴി, വൈസ് പ്രസിഡന്റ് സാജൻ കുഴിപറമ്പിൽ , ജോയിൻറ് സെക്രട്ടറി ഷിബു എബ്രഹാം , പി ആർ ഓ ചെറുവൻ കാലായിൽ എന്നിവരാണ് ക്ലബ് ഭാരവാഹികൾ . നിബു ജേക്കബ്, ബിജു മാപ്രാപ്പള്ളിൽ , ജോയൽ വിശാഖൻതറ, മനു അരയൻതാനത്ത് എന്നിവർ ബോർഡ് അംഗങ്ങളുമാണ്.

വടം വലി മത്സരത്തിന്റെ വിജയത്തിനായി സാജൻ കുഴിപറമ്പിൽ (ചെയർമാൻ ) , പോൾ കറുകപ്പള്ളി (ജനറൽ കൺവീനർ ), ഷിബു എബ്രഹാം (ചെയർമാൻ ഫിനൻസ് കമ്മിറ്റി ), ജോണിച്ചൻ കുസുമാലയം (ചെയർമാൻ റിസംപ്ഷൻ കമ്മിറ്റി ), ജോയ് വാഴമല (ചെയർമാൻ ബാങ്ക്വിറ് ), ബിജു മുപ്രാപ്പള്ളിൽ (ചെയർമാൻ റൂൾസ് ആൻഡ് റെഗുലേഷൻസ് ), എഡ്വിൻ എരിക്കാട്ടുപറമ്പിൽ (ചെയർമാൻ ലൈറ്റ് ആൻഡ് സൗണ്ട് ), മിഥുൻ വില്ല്ത്തറ (ചെയർമാൻ ടൈം മാനേജ്മന്റ് ), സിജു ചെരുവൻകാലായിൽ (ചെയർമാൻ പബ്ലിസിറ്റി ആൻഡ് മീഡിയ ), ഷൈജു വാഴക്കാട്ട് (ചെയർമാൻ സെക്യൂരിറ്റി ), ലിബിൻ പാണപറമ്പിൽ (ചെയർമാൻ എന്റർടൈൻമെന്റ് ), തോമസ് പൊട്ടൻകുഴി (ചെയർമാൻ ഫസ്റ്റ് എയിഡ് ), സാജൻ ഭഗവതികുന്നേൽ (ചെയർമാൻ ഫെസിലിറ്റി ), ജോയൽ വിശാഖൻ തറ (ചെയർമാൻ രജിസ്ട്രേഷൻ ), ഐവിൻ പീടികയിൽ (ചെയർമാൻ സ്കോറിങ് ), റോബിൻ കുറ്റിക്കാട്ടിൽ (ചെയർമാൻ ട്രാൻസ്പോർട്ടേഷൻ ) എന്നിവരുടെ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു .
പി ആർ ഓ സിജു ചെറുവൻകാലയിൽ അറിയിച്ചതാണിത് .
ഷോളി കുമ്പിളുവേലി