ട്രംപിനെതിരായ വധശ്രമം തികച്ചും ക്രൂരമെന്നു കമലാ ഹാരിസ്
“ഡൊണാൾഡ് ട്രംപിനെതിരായ വധശ്രമം ‘നീചവും ഭീകരവും ഭീരുത്വം നിറഞ്ഞതുമായ അതിക്രമം’ ആണെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പറഞ്ഞു. ശനിയാഴ്ച നടന്ന ആക്രമണത്തെ കുറിച്ചുള്ള അവരുടെ ആദ്യ പ്രതികരണമാണ് ബുധനാഴ്ച വന്നത്.
“അദ്ദേഹത്തിന് ഗുരുതരമായി ഒന്നും സംഭവിച്ചില്ല എന്നതിൽ എന്റെ ഭർത്താവ് ഡഗ്ഗും ഞാനും ദൈവത്തോട് നന്ദി പറയുന്നു. വിവരം അറിഞ്ഞപ്പോൾ തന്നെ ഞങ്ങൾ അദ്ദേഹത്തിന് വേണ്ടി പ്രാർഥിച്ചു.
“ഞങ്ങളുടെ ചിന്തകൾ ഉടൻ മെലാനിയയെയും കുടുംബത്തെയും കുറിച്ചാണ്. അവരെ ഞങ്ങൾ കണ്ടു. പൊതു രംഗത്തു പ്രവർത്തിക്കുന്നതിനാൽ ഒരു വ്യക്തിയുടെ സുരക്ഷ നഷ്ടമാവുമെന്നു ഒരു കുടുംബവും ഭയപ്പെടാൻ ഇടയാവരുത്,” അവർ പറഞ്ഞു.
ട്രംപിന്റെ റാലിയിൽ വെടിയേറ്റു മരിച്ച കോറി കൊമ്പെറേറ്റർ എന്ന 50കാരന്റെ കുടുംബത്തെ അവർ അനുശോചനം അറിയിച്ചു. ഗുരുതരമായി പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
“ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ ജനാധിപത്യമാണ് യുഎസ്. ഇപ്പോൾ ഉണ്ടായ സംഭവം പക്ഷെ ആശങ്ക ഉയർത്തുന്നു. നമുക്ക് ഈ പ്രചാരണത്തിൽ ഇങ്ങനെ തുടരേണ്ടതുണ്ടോ എന്ന ചോദ്യം ഉയരുകയാണ്.
“നമ്മുടെ രാജ്യത്തിന്റെ ചരിത്രം രാഷ്ട്രീയ അക്രമങ്ങൾ കൊണ്ട് പങ്കിലമായി. അക്രമം ഒരിക്കലും സ്വീകാര്യമല്ല,” അവർ കൂട്ടിച്ചേർത്തു.