KeralaLatest NewsNewsObituary
എസ് കെ അബ്ദുള്ളയ്ക്ക് ആരോഗ്യരത്‌ന പുരസ്‌കാരം
കൊച്ചി: സെർവൻ്റ്‌സ് ഓഫ് സൊസൈറ്റിയുടെ ആരോഗ്യരത്‌ന അവാർഡ് വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ളയ്ക്ക്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് സോഫി തോമസിൻ്റെ സാന്നിധ്യത്തിൽ കേരള വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീറിൽ നിന്ന് എസ് കെ അബ്ദുള്ള പുരസ്കാരം ഏറ്റുവാങ്ങി.
ആരോഗ്യ സംരക്ഷണ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തിൾക്കുള്ള അംഗീകാരമാണ് സെർവൻ്റ്‌സ് ഓഫ് സൊസൈറ്റിയുടെ ആരോഗ്യരത്‌ന അവാർഡ്. ആതുരസേവനരംഗത്തെ അർപ്പണബോധത്തിന്റെയും സേവനത്തിന്റെയും അടിസ്ഥാനത്തിലാണ് എസ് കെ അബ്ദുള്ള ബഹുമതിയ്ക്ക് അർഹനായത്.