പലസ്തീൻ അനുകൂല പ്രതിഷേധത്തിൽ പതാക കത്തിച്ചതിനെ അപലപിച്ചു ഹാരിസ്
വാഷിംഗ്ടൺ, ഡിസി -ചില ഫലസ്തീൻ അനുകൂല പ്രകടനക്കാർ ഒരു ദിവസം മുമ്പ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് അമേരിക്കൻ പതാകകൾ കത്തിച്ചതിനെ അപലപിച്ചു ഹാരിസ്
വാഷിംഗ്ടൺ ഡിസിയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനെ തടസ്സപ്പെടുത്തിയ ഇസ്രായേൽ വിരുദ്ധ കലാപത്തെ അപലപിച്ച് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് പ്രസ്താവന ഇറക്കി.
അമേരിക്ക സന്ദർശിക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അക്രമാസക്തമായ പ്രതിഷേധം ആരംഭിച്ച് ഏകദേശം 24 മണിക്കൂറിന് ശേഷമാണ് , ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി വ്യാഴാഴ്ച പ്രസ്താവന പുറത്തിറക്കിയത്
“അമേരിക്കൻ പതാക കത്തിച്ചതിനെ ഞാൻ അപലപിക്കുന്നു. ആ പതാക ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ ഏറ്റവും ഉയർന്ന ആദർശങ്ങളുടെ പ്രതീകവും അമേരിക്കയുടെ വാഗ്ദാനത്തെ പ്രതിനിധീകരിക്കുന്നതുമാണ്. അത് ഒരിക്കലും അത്തരത്തിൽ അപകീർത്തിപ്പെടുത്താൻ പാടില്ല,” വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഹാരിസ് പറഞ്ഞു.
“ഇന്നലെ, വാഷിംഗ്ടൺ ഡിസിയിലെ യൂണിയൻ സ്റ്റേഷനിൽ ദേശസ്നേഹമില്ലാത്ത പ്രതിഷേധക്കാരുടെ നിന്ദ്യമായ പ്രവൃത്തികളും അപകടകരമായ വിദ്വേഷം ഉളവാക്കുന്ന പ്രകടനങ്ങളും ഞങ്ങൾ കണ്ടു,” ഹാരിസ് പറഞ്ഞു. “ഇസ്രായേൽ രാഷ്ട്രത്തെ ഉന്മൂലനം ചെയ്യുമെന്നും ജൂതന്മാരെ കൊല്ലുമെന്നും പ്രതിജ്ഞയെടുക്കുന്ന ക്രൂരമായ ഭീകര സംഘടനയായ ഹമാസുമായി ബന്ധപ്പെടുന്ന ഏതൊരു വ്യക്തിയെയും ഞാൻ അപലപിക്കുന്നു.”
നെതന്യാഹു കോൺഗ്രസിനെ അഭിസംബോധന ചെയ്യുമ്പോൾ ബുധനാഴ്ച വാഷിംഗ്ടൺ ഡിസിയിൽ ഇസ്രായേൽ വിരുദ്ധ പ്രകടനങ്ങൾ അരങ്ങേറി
മുഖം മറച്ച ഒരു പ്രകടനക്കാരനെയെങ്കിലും, ഭീകര സംഘടനയായ ഹമാസിൻ്റെ പതാക വഹിച്ചു മറ്റുള്ളവർ “അല്ലാഹു അക്ബർ” എന്ന് ആക്രോശിക്കുന്നത് കേട്ടു.യൂണിയൻ സ്റ്റേഷനിൽ, പ്രക്ഷോഭകർ ഒരു അമേരിക്കൻ പതാക കത്തിക്കുകയും അമേരിക്കൻ പതാകകൾ അഴിച്ചുമാറ്റി പകരം ഫലസ്തീൻ പതാക സ്ഥാപികുകയും ചെയ്തിരുന്നു .
-പി പി ചെറിയാൻ