ഹാരിസിനെ സ്ഥാനാർഥിയായി തീരുമാനിക്കാൻ ഡെമോക്രാറ്റിക് കമ്മിറ്റി വിർച്വൽ റോൾ കോൾ നടത്തും
വാഷിംഗ്ടൺ: കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ ഓഗസ്റ്റ് 19-നു നടക്കുന്ന കൺവെൻഷൻ വരെ കാത്തു നിൽക്കാതെ, ഓഗസ്റ്റ് ആദ്യം തന്നെ വിർച്വൽ റോൾ കോൾ നടത്താൻ ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റി (DNC) തീരുമാനിച്ചു. മത്സരത്തിൽ മറ്റു ആരും ഇല്ലാത്തതിനാൽ ഹാരിസിന് വെല്ലുവിളിയില്ല.
ഹാരിസിന് ആവശ്യത്തിനും മേലുള്ള ഡെലിഗേറ്റുകളുടെ പിന്തുണ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. മത്സരമില്ലെങ്കിൽ ഓഗസ്റ്റ് 1-നു തന്നെ റോൾ കോൾ നടത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എങ്കിലും, മറ്റൊരാൾ 300 ഡെലിഗേറ്റുകളുടെ പിന്തുണ നേടി രംഗത്ത് വരികയാണെങ്കിൽ, റോൾ കോൾ ഓഗസ്റ്റ് 3-നു നടത്തും.
ഹാരിസിന് ട്രംപിനെ തോൽപിക്കാൻ കഴിവില്ലെന്നു ബരാക്ക് ഒബാമ കരുതുന്നതിനാലാണ് അവരെ എൻഡോഴ്സ് ചെയ്യാത്തതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എങ്കിലും, മറ്റ് പ്രമുഖ ഡെമോക്രാറ്റുകൾ എല്ലാവരും ഹാരിസിനെ പിന്തുണച്ചിട്ടുണ്ട്.