മൗണ്ട് ഒലീവ് സെന്റ് തോമസ് ദേവാലയത്തില്‍ പെരുന്നാള്‍ ജൂലൈ 26,27 തീയതികളില്‍ നടത്തപ്പെടും.
മൗണ്ട് ഒലീവ് (ന്യൂജേഴ്‌സി): മൗണ്ട് ഒലീവ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ വാർഷിക പെരുന്നാൾ ജൂലൈ 26 (വെള്ളി), 27 (ശനി) ദിവസങ്ങളിൽ ആഘോഷിക്കുന്നു.
വെള്ളിയാഴ്ച (ജൂലൈ 26) വൈകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്കാരത്തോടെ പെരുന്നാൾ ആരംഭിക്കും. 7 മണിക്ക് സമർപ്പണ ഗാനം ഉണ്ടായിരിക്കും. 7.15-ന് ഫാ. വിജയ് തോമസ് നയിക്കുന്ന കൺവെൻഷൻ പ്രസംഗം ഉണ്ടായിരിക്കും. 7.30-ന് റാസ, അനുഗ്രഹ പ്രാർത്ഥന, കൈമുത്ത് എന്നിവയ്ക്കുശേഷം റോഷിൻ മാമ്മൻ, സിജി ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും ഉണ്ടാകും.
ശനിയാഴ്ച (ജൂലൈ 27) രാവിലെ 8.30-ന് നമസ്കാരം ആരംഭിക്കും. തുടർന്ന് നടക്കുന്ന കുർബാനയിൽ ഫാ. എബി പൗലോസ് പ്രധാന കാർമികത്വം വഹിക്കും. മദ്ധ്യസ്ഥ പ്രാർത്ഥന, ബെനഡിക്ഷൻ എന്നിവയ്ക്ക് ശേഷം ഭക്ഷണവും റാഫിള്‍ നറുക്കെടുപ്പും ഉണ്ടായിരിക്കും.
ജൂലൈ 21 ഞായറാഴ്ച കൊടി ഉയർത്തലും ജൂലൈ 28 ഞായറാഴ്ച കൊടിയിറക്കലും ഉണ്ടായിരിക്കും.
പെരുന്നാളിനോടനുബന്ധിച്ച്: ജൂലൈ 24-ന് ഫാ. ഡോ. എബി ജോർജ് സൂമിലൂടെ കൺവെൻഷൻ പ്രസംഗവും, 25-ന് ഫാ. ഡോ. രാജു വർഗീസ് സൂമിലൂടെ കൺവെൻഷൻ പ്രസംഗവും നടത്തി.
ഈ വർഷത്തെ പെരുന്നാൾ ഏറ്റെടുത്ത് നടത്തുന്നവർ: തോമസ് കുട്ടി-റോസ്‌ലിൻ ഡാനിയേൽ, റിനു-ബിന്ദു ചെറിയാൻ, ഏബ്രഹാം-സൂസാനോ തോമസ്, റോഷിൻ-ജൂലി ജോർജ്, ജോർജ്-ഇന്ദിര തുമ്പയിൽ.
വിവരങ്ങൾക്കായി ബന്ധപ്പെടുക:
- ഫാ. ഷിബു ഡാനിയേൽ (വികാരി)
- നിതിൻ ഏബ്രഹാം (സെക്രട്ടറി): 845 596 0122
- റിനു ചെറിയാൻ (സെക്രട്ടറി): 201 455 1826